2014, മാർച്ച് 7, വെള്ളിയാഴ്‌ച

ഭാരതത്തിലെ ചില നാടന്‍ കളികള്‍


മുല്‍ക്ക് രാജ് ആനന്ദ്‌ രചിച്ച ബംഗാളി പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം . ഗ്രാമത്തിലെ ചെറു വീഥികളില്‍ കൂടി നടന്ന വേളകളിലും പട്ടണത്തിന്റെയും തെരുവിന്റെയും ഓരങ്ങളില്‍ നിന്നും കേട്ട കുട്ടികളുടെ ചിരിയും ബഹളവും അട്ടഹാസങ്ങളും ചെറുപ്പ കാലത്ത് കളിച്ച കളികള്‍ മുല്‍ക്കരാജിനെ ഓര്‍മ്മിപ്പിക്കുന്നു .കുട്ടിക്കാലത്ത് അദ്ദേഹം കളിച്ച നാടന്‍ കളികളുടെ വിവരണമാണ് ഈ പുസ്തകത്തിലുള്ളത് . മലക്കം മറിച്ചില്‍ ,ഗോട്ടികളി ,വട്ടുകളി , കണ്ണ് കെട്ടിക്കളി,അമ്പും വില്ലും , പമ്പരം, ഇട്ടിയും കോലും , കബഡി കളി , പട്ടം പറപ്പിക്കല്‍ , മരം തോട്ടുകളി ,ഉഞ്ഞാല്‍ എന്നീ കളികളെ ക്കുറിച്ചുള്ള ചെറു വിവരണ ങ്ങളും ബദരി നാരായണന്‍ വരച്ച മനോഹരങ്ങളായ ചിത്രങ്ങളുമാണ് പുസ്തകം .

പ്രൈമറി ക്ലാസ്സുകളില്‍ കളികളെ കുറിച്ച് വിവരണം എഴുതുവാനുള്ള പ്രവര്‍ത്തനം കുഞ്ഞുങ്ങള്‍ക്ക്‌ ചെയ്യേണ്ടതുണ്ട് .അതിനു സഹായകം എന്നതിലുപരി കുട്ടികള്‍ക്ക് കളിച്ചു തിമിര്‍ക്കുവാനുള്ളപ്രവര്‍ത്തനങ്ങളായി പുസ്തകത്തെ ഉപയോഗപ്പെടുത്തുന്നതാണ് ഉത്തമം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ