2017, ജൂലൈ 29, ശനിയാഴ്‌ച

ഇലഞ്ഞിപ്പൂക്കൾ പറഞ്ഞത്

ഇലഞ്ഞിപ്പൂക്കൾ പറഞ്ഞത്
പി.വി.വിനോദ് കുമാർ
ചിത്രീകരണം
വിജയകുമാർ നെയ്യാറ്റിൻകര
പ്രസിദ്ധീകരണം
കേരള ശാസ്ത്രസാഹിത്യ പരിഷ
ത് .


പരിഷത് പ്രസിദ്ധീകരിച്ച പുസ്തകപ്പൂമഴയിലെ ഒരു പുസ്തകമാണിത്.
വീവി പക്ഷിയുടെ പാട്ട് കേട്ടുണർന്ന് മരങ്ങളിൽ പൂക്കൾ നിറയുന്നു. പൂക്കളിൽ നിന്ന് തേൻ കുടിക്കാൻ ഇലഞ്ഞി മുത്തച്ഛൻ കൊക്ക് നൽകുന്നു.കാലം മാറി മരങ്ങളിൽ പഴങ്ങൾ നിറഞ്ഞു. പഴം തിന്നാൻ കൊക്ക് മാറ്റി നൽകി ഇലഞ്ഞി മുത്തച്ഛൻ .പഴക്കാലം പോയപ്പോൾ മരച്ചുവട്ടിൽ വിത്തുകൾ നിറഞ്ഞു .'പഴം തിന്നാൻ കിട്ടിയ കൊക്കുകൾ കൊണ്ട് വിത്ത് കൊത്തി പൊട്ടിക്കാൻ പറ്റുന്നില്ല. ഇങ്ങനെ മഞ്ഞും മഴയും വെയിലും മാറി വന്നപ്പോൾ വീവിക്ക് എന്താണ് സംഭവിച്ചതെന്ന് പുസ്തകം പറഞ്ഞു തരും. പറയുക മാത്രമല്ല കാണിച്ചും തരും. മനോഹരങ്ങളായ ചിത്രങ്ങളിലൂടെ.


കുട്ടികളുടെ ഭാവനയും സർഗാത്മകതയും ആകാശത്തോളം സ്ത്രത്താൻ പര്യാപ്തമായ പുസ്തകങ്ങളിലൊന്നാണിത്.പുതിയ കഥകൾ പറയാൻ പുതിയ ഭാവനകൾ ചിറക് വിരിയിക്കാൻ ഈ പുസ്തകത്തിന്റെ ക്ലാസ് റൂം ഉപയോഗം സഹായിക്കും
.

ഒരു ദിവസം പ്രീയ

ഒരു ദിവസം പ്രീയ
PRIYA'S DAY .

കാത്തി സ്പാഗ്നോളി.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് .

കുട്ടികൾക്ക് കഥ പറഞ്ഞ് കൊടുക്കാനാണീ പുസ്തകം.ഒരു തുണ്ട് കടലാസ് വ്യത്യസ്ത സാധനങ്ങളാക്കി കഥ പറഞ്ഞ് കൊടുക്കുന്ന രീതിയിൽ ഉപയോഗിക്കണം.മലയാളത്തിലും ഇംഗ്ലീഷിലും വിവരണം നൽകുന്നുണ്ട്.
കടലാസ് മടക്കിയും കറിയും വിവിധ രൂപങ്ങൾ നിർമ്മിക്കാൻ പഠിക്കുമ്പോൾ കഥ എല്ലാത്തിനേയും കൂട്ടിയിണക്കും. കടലാസ് രൂപങ്ങൾ സ്വയം ഉണ്ടാക്കാൻ പഠിച്ചതിനു ശേഷം കഥ പറയുവാൻ ശ്രമിക്കാവൂ.രൂപങ്ങൾ നിർമ്മിക്കാനുള്ള നിർദ്ദേശം പുസ്തകത്തിന്റെ അനുബന്ധത്തിൽ ഉണ്ട്. എല്ലാ കുട്ടികൾക്കും ഓരോ പുസ്തകം ഉണ്ടെങ്കിൽ കഥപറച്ചിൽ നന്നാവും .

സുന്ദരൻ മയിൽ

സുന്ദരൻ മയിൽ
നീരേൻ സെൻ ഗുപ്ത
നമ്മുടെ ദേശീയപക്ഷിയെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്താൻ ഉത്തമമായ പുസ്തകം. മനോഹരമായ ചിത്രങ്ങളിലൂടെ ചെറിയ വിവരണങ്ങളിലൂടെ മയിൽപുസ്തകം മികച്ച അനുഭവം നൽകും. 


വേണ്ടത്ര പറക്കാൻ കഴിയാത്ത കൂടുകൾ ഉണ്ടാക്കാതെ അശ്രദ്ധയോടെ  മുട്ടയിടുന്ന മയിലിനെ സുന്ദരനാക്കുന്നത് അതിന്റെ വാലുകൾ. പുറം കവറിന്റെ ഉൾചിത്രം നിറം നൽകി മനോഹരമാക്കാൻ കുട്ടികൾക്ക് അവസരം ഉണ്ട്

എലിക്കുഞ്ഞുങ്ങളും പൂച്ചയും

എലിക്കുഞ്ഞുങ്ങളും പൂച്ചയും
ബി.ഇന്ദിര
ചിത്രീകരണം
കെ. ഡി.ഷൈബു .
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് .' ഒരു പൂച്ച ഇവിടൊക്കെ പാത്തുപതുങ്ങി നടപ്പുണ്ട്. അവളുടെ വായിലകപ്പെടാതെ മാളത്തിലെത്താൻ ഞാനെന്തു പാടുപെട്ടന്നോ '
അമ്മയുടെ വാക്കുകൾ കേട്ട എലിക്കുഞ്ഞുങ്ങൾ ഞെട്ടിപ്പോയി.അമ്മയ്ക്ക് ആപത്തു പിണഞ്ഞാൽ ഞങ്ങൾക്കാരാ ഉള്ളത്.
ശത്രുവായ പൂച്ചയെ എലിക്കുഞ്ഞുങ്ങൾക്ക് അമ്മ രിചയപ്പെടുത്തി. ഞാൻ തീറ്റ തേടി പോകുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും. ഒരു ദിവസം അമ്മ പുറത്ത് പോയപ്പോൾ പൂച്ച വന്നു.എന്നിട്ടോ? എന്നിട്ടോ?
നല്ല ചിത്രങ്ങളും വലിയ അക്ഷരങ്ങളും കുട്ടിത്തം നിറഞ്ഞ വിവരണങ്ങളും ഈ പുസ്തകം വായനയുടെ വിശാലമായ ലോകത്തിലേക്ക് കുട്ടികളെ നയിക്കാനുള്ള ചവിട്ടുപടികളാക്കുന്നുഒളിച്ചോട്ടം

ഒളിച്ചോട്ടം
രാജീവ് എൻ.ടി.


പ്പടക്കുട്ടയിൽ നിന്ന് ഒളിച്ചോടിയ കിട്ടു പപ്പടത്തിന്റെ കഥ. നാണിയമ്മ ഊണിന് മുൻപ് പുറത്തേക്കിറങ്ങിയപ്പോളാണ് കിട്ടു രക്ഷപ്പെടുന്നത്.പുറത്തെ അനുഭവങ്ങൾ അവന് അത്ര രസകരമായിരുന്നില്ല. കണ്ടവർ കണ്ടവർ അവനെ ആക്രമിച്ചു. അവസാനം വീട്ടിലേക്ക് മടങ്ങിയെത്തിയ അവനെ നാണിയമ്മ സ്വീകരിച്ചില്ല. മാത്രമല്ല അവനെ വലിച്ചെറിയുന്നു.മാർച്ച് ചെയ്ത് എത്തിയ ഉറുമ്പുകൾ അവനെ കൈക്കലാക്കുന്നു.


രാജീവ് എൻ.ടി എന്ന അനുഗ്രഹീത ചിത്രകാരന്റ രചനയാണിത്. മനോഹരങ്ങളായ ചിത്രങ്ങളും വലിയ അക്ഷരത്തിലുള്ള അച്ചടിയും. ഒന്ന്, രണ്ട് ക്ലാസ്സിലെ പ്രവർത്തനങ്ങൾക്ക് ഒപ്പം കൂട്ടാവുന്ന പുസ്തകം.സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.പക്ഷി നിരീക്ഷണംപക്ഷി നിരീക്ഷണം


നമുക്ക് ചുറ്റും പാറി പറന്നു നടക്കുന്ന എത്ര തരംപക്ഷികള്‍ ഉണ്ട് ?ഈ ചോദ്യത്തിന് ചിലര്‍ക്ക് കൃത്യമായി ഉത്തരം ഉണ്ടാവും.ചിലര്‍ ഓര്‍മ്മയില്‍ നിന്ന് പറയാന്‍ ആരംഭിക്കും .മുന്‍പില്‍ നിത്യവും കാണുന്ന കാഴ്ചകളെ പഠനത്തിനു ഉപയോഗപ്പെടുത്തുന്ന വര്‍ക്ക് പക്ഷി നിരീക്ഷണം ഒരു വിസ്മയകരമായ അനുഭവമാണ്‌.ജമാല്‍ ആറ എഴുതിയ പക്ഷി കളെ സംബ ന്ധിച്ച ഈ പുസ്തകം പക്ഷി നിരീക്ഷണം ഒരു ഹോബി ആക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒന്നാം തരം ബാല പാഠമാണ്

പക്ഷികളുടെ നി
റത്തിന്റെ, ശബ്ദനുകരണത്തിന്റെ ,മനുഷ്യ സഹായത്തിന്റെ വിവരങ്ങള്‍ അതി ലളിതമായി പറയുന്ന പുസ്തകം കര കൌശല ക്കാരായ പക്ഷികളെ പരിചയപ്പെടുത്തുന്നു. അവയുടെ വസ സ്ഥലങ്ങള്‍ ,പ്രത്യേകതകള്‍ ,കൂടുകള്‍,ശിശു പരിപാലനം ഇവയും പുസ്തകം തുടര്‍ന്ന് പറയുന്നു.പക്ഷികളുടെ രസകരമായ ശരീര ഘടന ;ഓരോ ഭാഗത്തിന്റെയും പ്രയോജനം എന്നിവയും പ്രതിപാദിക്കുന്ന പുസ്തകം കൂട് പെട്ടികളും തീന്‍ മേശകളും ഒരുക്കി അവയുടെ കൂട്ടുകാരവാനുള്ള വിദ്യകളും നമ്മെ പഠിപ്പിക്കും.
പക്ഷി നിരീക്ഷണം നട്ത്തുന്നതെങ്ങനെ എന്ന അവസാന അധ്യായം ഈ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരുടെ ആദ്യ വാതിലാണ് . നമുക്ക് ചുറ്റും കാണുന്ന ഒട്ടെ റ പക്ഷികളുടെ ഇംഗ്ലീഷ് നാമവും പുസ്തകത്തിനു ഒപ്പമുണ്ട് .


 ഫോട്ടോ -രാജേഷ്‌

മുറ്റത്തെ പപ്പായ മരത്തില്‍ എത്തിയ ഈ കുട്ടുകാരെ അറിയാമോ ?

ആര് ഭരിക്കും?ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണോ ?
ക്ലാസ്സില്‍ പല ഭാഗത്തായി നിരത്തിയ പോസ്റ്ററുകള്‍ നോക്കി ടീച്ചര്‍ ചോദിച്ചു
എല്ലാവരും ഉത്തരത്തിനായി ടീച്ചറെ നോക്കി !
"എനിക്കറിയില്ല ,ഈ പുസ്തകത്തിലുണ്ട് "
ആര് ഭരിക്കും?എന്ന
പുസ്തകം കാണിച്ചു.
"ഞാന്‍ വായിച്ചു നോക്കാം!ടീച്ചറെ "
പുസ്തകം ആവശ്യപ്പെട്ടു ചിലര്‍ മേശക്കരുകിലെത്തി .

ആര് ഭരിക്കും?ലോകത്തിലെ ജന്തുക്കള്‍ ആര് ലോകം ഭരിക്കണമെന്ന് കാര്യത്തില്‍ തര്‍ക്കമായിപക്ഷികള്‍,സസ്തനികള്‍ ,മീനുകള്‍ എന്നിവരെല്ലാം തര്‍ക്കത്തില്‍ .എണ്ണക്കുടുതല്‍ ഉള്ളവര്‍വിജയിക്കും.ആളെ ക്കുട്ടുന്ന തിരക്കില്‍ എല്ലാവരും പ്ലാ റ്റി പ്പസ് എന്ന ജീവിയുടെ അടുക്കലെത്തിഅതിനു കാരണമുണ്ട് ;അതിന്റെ പ്രത്യേകതകള്‍ ഏതു ഗണത്തിലാണ്‌ എന്നുറപ്പിക്കാന്‍ പറ്റാത്തരീതിയിലാണ്‌ .എല്ലാവരും ഒരുമിച്ചു കഴിയാന്‍ . . പ്ലാ റ്റി പ്പസ് പറയുന്നു .
ആസ്ട്രലിയന്‍ ആദിവാസ കഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ രചന നാലാം തരത്തിലെപരിസര പഠന പുസ്തകത്തിന്‌ അനുബന്ട പാഠമാണ് ഈ പുസ്തകം.

,

.മഴത്തുള്ളിയുടെ വീര കൃത്യങ്ങള്‍

വര്‍ണങ്ങള്‍ നിറഞ്ഞ ചിത്ര കഥാ പുസ്തകമാണ് .മഴത്തുള്ളിയുടെ വീര കൃത്യങ്ങള്‍
 .കുട്ടികളുടെ ജിജ്ഞാസയും  താല്‍പര്യവും പരിഗണിച്ച്  ബാലാ സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് ഇറക്കിയതാണ് ഈ കൃതി .
മേഘങ്ങളില്‍ പറ്റിപിടിചിരുന്നുകൊണ്ട്  താഴോട്ട് ചാടാന്‍   തീരുമാനിച്ച്  മഴത്തുള്ളി ഭുമിയില്‍ എത്തുന്നു.
 മഴത്തുള്ളികളുടെ വരവിനെ ഓരോത്തരും  സ്വീകരിക്കുന്നു.ചിലര്‍ ശപിച്ചു കൊണ്ടും മറ്റു ചിലര്‍ സന്തോഷിച്ചു കൊണ്ടും 
താഴേക്ക്‌ ചാടിയ   മഴത്തുള്ളി കള്‍ മുറ്റത്തും പുരപ്പുറത്തും കുളത്തിലുമായി വീണു.കൈ കോര്‍ത്ത്‌ പിടിച്ചു അവര്‍ ഒഴുകി കടലില്‍ എത്തുന്നു .അവിടെ നിന്ന് സുര്യന്റെ സഹായത്തോടെ വീണ്ടും മേഘത്തിലെക്കും .
   മഴത്തുള്ളിയുടെ  ഈ ജീവ ചരിത്രത്തിന്    എന്‍. ടി.രാജീവിന്‍റെ കുട്ടിത്തം നിറഞ്ഞ  ചിത്രങ്ങളുടെ  ദ്രിശ്യ ചാരുതയുണ്ട്   .  . 
പ്രൈമറി ,പ്രീ-പ്രൈമറി കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന  ഈ പുസ്തകം  വ്യത്യസ്തങ്ങളായ  പ്രവര്‍ത്തനങ്ങള്‍ക്ക്  ക്ലാസ്സ് മുറികളില്‍ ഉപയോഗിക്കാം .ഭാഷാ പ്രവര്‍ത്തനങ്ങളുടെ  വിവിധങ്ങളായ സാദ്ധ്യതകള്‍ ഈ ചെറു പുസ്തകം തുറന്നു തരുന്നുണ്ട് .

എവറസ്റ്റ് -ഉയരങ്ങളിലേക്ക് എന്‍റെ യാത്ര .

നമ്മുടെ പെണ്‍ കുഞ്ഞുങ്ങള്‍ക്ക്‌ ആത്മ വിശ്വാസവും അവസരങ്ങളും ഒരുക്കിയാല്‍ അവര്‍ക്ക് ഏത് പ്രതിസന്ധികളെയും തരണം ചെയ്യാന്‍ കഴിയും .ജീവിത വിജയം കൈവരിക്കുവാന്‍ അവസരങ്ങള്‍ പ്രദാനംചെയ്യേണ്ടതുണ്ടല്ലോമുന്‍പേ നടന്നു പോയവരില്‍ ചിലരുടെ കാല്പാടുകള്‍ പരിശോധിക്കുന്നത്സ്വന്തം വഴിയില്‍ കൂടുതല്‍തെളിച്ചമേകുവാന്‍ സഹായകം .ആത്മകഥകള്‍ പ്രസക്തമാവുന്നത്ഇവിടെയാണ് . .ഉള്ളില്‍ ആത്മവിശ്വാസത്തിന്റെ പൂത്തിരികത്തിക്കുവാന്‍ പര്യാപ്തമായപുസ്തകമാണ്
എവറസ്റ്റ് -ഉയരങ്ങളിലേക്ക് എന്‍റെ യാത്ര .

മൃഗശാലയിലേക്ക്
  .വായന പരിചയിക്കുന്ന കുഞ്ഞു മക്കള്‍ക്കാണ് ഈ പുസ്തകം .ഇതൊരു ചിത്ര പുസ്തകമാണ് .പേര് സൂചിപ്പിക്കുന്നതുപോലെ മൃഗ ശാലയാണ് ഇതിവൃത്തം.കാഴ്ചകള്‍ സിനിമക്ക് സമാനമായ ചാതുര്യത്തോടെ ചിത്രീകരിച്ചിരിക്കുന്നു .സനത് സൂര്‍തിയാണ്ഇത് രൂപപ്പെടുത്തിയിരിക്കുന്നത് .ടിക്കെറ്റ് എടുത്തു ആരംഭിക്കുന്ന മൃഗ ശാല കാണല്‍ ആന സവാരിയില്‍ തുടങ്ങും .സിബ്രയും ജിറാഫും കുരങ്ങനും എല്ലാം നമ്മളെ കാത്തു നില്‍ക്കുന്നു .കൂട്ടിലെ സിംഹവും വെള്ളത്തിലെ ഹിപ്പോയും കാഴ്ച ബെഗ്ലാവില്‍ എന്ന പോലെ ഇതിലുണ്ട് .

മൃഗശാല പരിചയപ്പെടുന്നതിനും ഒട്ടേറെ പഠന പ്രവര്‍ത്തനങ്ങള്‍ക്കും ഈ പുസ്തകം ഒന്ന് ,രണ്ട് ക്ലാസ്സുകളില്‍ ഉപയോഗിക്കാം ;ഇഗ്ലിഷിനും മലയാളത്തിനും .കുട്ടികളുടെ ദൃശ്യാ സ്ഥല പര ബുദ്ധിയെ പരിപോഷിപ്പിക്കുന്നതിനു ഈ കൃതിയിലെ ചിത്രങ്ങള്‍ സഹായകം .ഓരോ പേജിലും ഒളിഞ്ഞിരിക്കുന്ന കഥകള്‍ കണ്ടെത്താന്‍ കുട്ടികള്‍ക്ക് ഉപയോഗപ്പെടുത്താം .

മഞ്ഞുകുട്ടി

ഭാവനയുടെ ലോകത്ത് ഏറെ  സമയം ചെലവഴിക്കുന്നവരാണ് നമ്മുടെ  കുഞ്ഞുങ്ങള്‍.ചിലപ്പോള്‍ സ്വപ്നമായി ഈ ഭാവനകള്‍ അവര്‍ നമ്മുടെ മുന്‍പില്‍ പറയാറുണ്ട്. ചിലര്‍ ഇതു കുറിച്ച് വെയ്ക്കാറുണ്ട് .അവയുടെ വായന നമ്മെ അതിശയിപ്പിക്കുന്ന ലോകത്തേക്ക് എത്തിക്കും .മഞ്ഞുകുട്ടി  ഡി.സി. ബുക്സ് പ്രസിദ്ദീകരിച്ച ഒരു കുട്ടിയുടെ സ്വപ്നങ്ങളാണ് .ഡോ:കെ .ശ്രീകുമാര്‍ ആണ്  ഇതിന്‍റെ    രചയിതാവ്.


ഉണ്ണിമോള്‍  എന്ന കുട്ടിയാണ്   ഇതിലെ പ്രധാന കഥാപാത്രം .അവളുടെ     അച്ഛന്‍  അവള്‍ക്ക്‌ഒരു ഡയറി  സമ്മാനമായി നല്‍കുന്നു .ഇതിന്‍റെ താളുകളില്‍ സ്വന്തം സ്വപ്‌നങ്ങള്‍ കുറിച്ച്ചിടാനാണ്അവള്‍  തുനിഞ്ഞത് .ഉണ്ണിമോളുടെ എട്ടു സ്വപ്നങ്ങളുടെ സമാഹാരമാണ്  മഞ്ഞുകുട്ടി .ഓരോ സ്വപ്നങ്ങളും വ്യത്യസ്തവും വൈവിധ്യമാര്‍ന്ന ഭാവനകള്‍ നിറഞ്ഞതുമാണ്. ഫാന്‍റസി  അംശങ്ങള്‍ ഏറിയ ഈ സ്വപ്നങ്ങള്‍ക്ക് കുട്ടിത്തം നിറഞ്ഞ ചിത്രങ്ങള്‍ അകമ്പടിയായിട്ടുണ്ട് കവര്‍ ചിത്രത്തിന്‍റെ  വിരസത ഉള്ളിലെ ഒരു ചിത്രത്തിനും ഇല്ല..     

കുഞ്ഞുങ്ങളുടെ ഭാവന പ്രോത്സാഹിപ്പിക്കുവാനും അവരുടെ മികച്ച രചനകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന അദ്ധ്യാപകര്‍ക്കും ഈ പുസ്തകം തെളിച്ചം തരും.സ്വന്തമായി രചന നടത്താന്‍ ശ്രമിക്കുന്ന  കുട്ടികള്‍ക്ക് ഇതിന്‍റെ വായന ആത്മ വിശ്വാസം പകരും .       

മീന്‍ കായ്ക്കുന്ന മരം

പ്രശസ്ത കഥാ കൃത്ത്  വൈശാഖന്റെ കുട്ടികള്‍ക്ക് വേണ്ടിയുള്ള നാലു കഥകളുടെ സമാഹാരമാണ്   മീന്‍  കായ്ക്കുന്ന  മരം .കുഞ്ഞുങ്ങള്‍ക്ക്‌ വായിച്ചു രസിക്കുവാനും ജീവിത പാഠ  ങ്ങള്‍    അനുഭവിക്കാനും പ്രാപ്തമായ രചനകള്‍.    
ഇന്ദുവിന്റെ  സ്വപ്നങ്ങളിലുടെ വികസിക്കുന്ന    
മീന്‍  കായ്ക്കുന്ന  മരം  പരിസ്ഥിതി  മലിനീകരണം  ഒരു കുട്ടിയുടെ മനസ്സില്‍ ഉണ്ടാക്കുന്ന  ചിന്തകളാണ്.ഫാക്ടറിയിലെ  വിഷം ഒഴുക്കി പുഴ മലിനമാക്കുന്നതും മീനുകള്‍ ചത്തു പൊങ്ങുന്നതും ഇന്ദുവിന്റെ സ്വപ്നങ്ങളില്‍  നിറയുന്നു. ഭയാനകമായ ഈ സ്വപ്നത്തില്‍  നിന്നും ഞെട്ടി ഉണരുന്ന അവള്‍ക്ക് അച്ഛന്റെ  
വിശദീകരണം ഭയം അകറ്റാന്‍ സഹായകമാകുന്നു . മുത്തച്ചന്‍ വീണ്ടും ജനിച്ചു   
 എന്നരണ്ടാം രചന പ്രകൃതി സ്നേഹത്തിന്റെ മനോഹരമായ ആഖ്യാനമാണ്.മരത്തെ വരമായി കണ്ടു വളരാന്‍ കുട്ടികളെ ഈ സ്നേഹ ഗാഥ ഉപദേശിക്കുന്നു. കുഴിയാന രൂപ പെട്ടതിന് പിന്നിലെ കഥ വിവരിക്കലാണ് കറുമ്പന്‍ ഉറുമ്പ് . പരമു, പപ്പു   എന്നീ സുഹൃത്തുക്കളുടെ കഥ പറയുന്ന തെങ്ങിന്‍ മുകളിലെ നിധി യാണ്  നാലാമത്തെ  രചന .
കുട്ടികളെ പരിഗണിച്ചു  കൊണ്ടുള്ള ഈ കഥാ  സമാഹാരം  ചിന്തിക്കാന്‍ വക നല്‍കുന്നവയാണ്. അതീവ ലളിതമായി കുട്ടികള്‍ക്കായി ഈ  കഥകള്‍ പറഞ്ഞു തരുന്നതില്‍ ബാല സാഹിത്യ  സൃഷ്ടികള്‍ക്ക്  സമയം ചെലവഴിക്കാത്ത കഥാ കാരന് കഴിഞ്ഞിട്ടുണ്ട്. ഗൌരവമായ വായനയിലേക്ക് കുഞ്ഞുങ്ങളെ കടത്തി  വിടുന്നതില്‍ ഇത്തരം  കൃതികള്‍ പാലങ്ങളാണ്.  

മോഹിനിയും അസുരനും

രാക്ഷസനെ തോല്‍പ്പിക്കുന്ന കഥകള്‍  എല്ലാ കുട്ടികള്‍ക്കും ഇഷ്ടമാണ് .തലയില്‍ തൊട്ട്മനുഷ്യരെ ഇല്ലാതാക്കുന്ന  ഭസ്മാസുരനെ  മോഹിനി എന്നാ പെണ്‍  കുട്ടി ഇല്ലാതാക്കുന്ന കഥയാണ്  മോഹിനിയും അസുരനും.കഥയ്ക്ക്  അനുയോജ്യമായ ,വ്യത്യസ്തമായ  ചിത്രങ്ങള്‍ പുസ്തകത്തിന്റെ പ്രധാന സവിശേഷതയാണ്.
മോഹിനിയുടെ ഗ്രാമ വാസികള്‍  ഭസ്മാസുരനെ ഭയന്നാണ്  ജീവിച്ചിരുന്നത് .മറ്റുള്ളവരില്‍ നിന്നും രാക്ഷസനെ പറ്റിയുള്ള വിവരങ്ങള്‍ അവള്‍ നേടുന്നു.രാക്ഷസനെ ഇല്ലാതാക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു .ഗ്രാമവാസികളും ഗ്രാമത്തലവനും ആദ്യം എതിര്‍ത്തെങ്കിലും  മോഹിനിയുടെ     തീരുമാനത്തിന്    
മുന്‍പില്‍  അവരും കീഴടങ്ങുന്നു . കോട്ടയിലെത്തി    രാക്ഷസനെ ഇല്ലാതാക്കി   നാടിനെ   രക്ഷിക്കുന്നു  . 
ചെറിയ  കുട്ടികളുടെ   ഭാവനയും  സര്‍ഗാത്മകതയും  വികസിപ്പിക്കുന്നതിന്  ഇത്തരം  കഥകള്‍ക്ക്  പ്രധാന  പങ്കാണുള്ളത്  .കയ്യെഴുത്ത്  മാസികകള്‍  രൂപപ്പെടുത്തുന്ന  കുട്ടികള്‍ക്ക്  
ലേ  ഔട്ടില്‍  ദിശാ  ബോധം   നല്‍കുന്നതിനും   പുസ്തകം  ഉപകരിക്കും .  
ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവരോട്‌ എങ്ങനെ  പെരുമാറണമെന്ന കാര്യത്തില്‍ കൂടുതല്‍ പേര്‍ക്കും സംശയമാണ്. അവരുടെ ഭീതി, സംശയങ്ങള്‍, തെറ്റിദ്ധാരണകള്‍ തുടങ്ങിയവയ്ക്കെല്ലാമുള്ള ഉത്തരം തേടലാണ് മനോഹരമായ ഈ പുസ്തകം

Ente-kai

വില :20:00
രചന : ഷീല ധിര്‍

വില :20:00
രചന : ഷീല ധിര്‍

കൊക്കരക്കോ

രാമകൃഷ്ണന്‍   കുമരനെല്ലൂര്‍ രചിച്ച അമ്പതു കുട്ടിക്കവിതകളുടെ സമാഹാരമാണ്   കൊക്കരക്കോ.കുട്ടികള്‍ക്ക് അനുചിതമായ ഇതിവൃത്തവും താളവും  ഉള്‍ക്കൊള്ളുന്നതാണ്  ഇതിലെ വരികള്‍ . 


 മോഹം പോലെ തന്നെ ഓരോ കുഞ്ഞ്കവിതകളും കുട്ടിയുടെ കാഴ്ച കളോ അവന്റെ കണ്ണിലുടെ മുതിര്‍ന്നവരുടെ       
കാഴ്ചകളോ      ആണ്. കടം കഥകളുടെയും  പഴംചൊല്ലുകളുടെയും     സാമിപ്യം  ചില കവിതകളില്‍ കാണാം .തോണി,വണ്ടി,പാവക്കുട്ടി.തീ,.മൂങ്ങ,എലി  എന്നിവ അത്തരം രചനക്കുള്ള  ഉദാഹരണങ്ങളില്‍ ചിലതാണ്. താളത്തോടെ ചൊല്ലി രസിക്കാവുന്ന രചനകളും പുസ്തകം  കുട്ടികള്‍ക്ക് പ്രീയപ്പെട്ടതാക്കും  .   
പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പാഠ ഭാഗങ്ങളുമായി  ചേര്‍ത്ത് ഉപയോഗപ്പെടുത്താവുന്ന കുറെയധികം  കുഞ്ഞു കവിതകള്‍ ഈ പുസ്തകത്തിന്റെ സ്കൂള്‍ വായന ശാലയിലെ സ്ഥാനം ഉറപ്പിക്കും .                           

മംഗുവിന്റെ പമ്പരം .

 രസമുള്ള ഒരു കളിപ്പാട്ടം വേണമെന്ന് ആഗ്രഹിച്ചു നടന്ന കുട്ടിയായിരുന്നു മംഗു.അവന് അത്  വാങ്ങി കൊടുക്കുവാന്‍  രക്ഷിതാക്കള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും  അവരുടെ സാമ്പത്തിക സ്ഥിതി അതിനു അവരെ അനുവദിച്ചില്ല .അങ്ങനെയിരിക്കെ അവന് ഒരു  പഴയ പമ്പരം  ലഭിച്ചു അതിന്റെ കഥയാണ്   മംഗുവിന്റെ പമ്പരം .

മുത്തിയമ്മ തുന്നുമ്പോള്‍

 ഹീബ്രു  ഭാഷയില്‍  എഴുതപ്പെട്ട മുത്തിയമ്മ  തുന്നുമ്പോള്‍   മലയാളത്തില്‍  എത്തിച്ചത്  എന്‍.ബി. ടി. ആണ് .യുറി ഓര്‍ ലേവ് എഴുതിയ പുസ്തകത്തെ മലയാളത്തിലാക്കിയത്  കെ.കെ. കൃഷ്ണ കുമാറാണ്ശിശു സൌഹൃദപരമായ ഉള്ളടക്കവും രചനാ ശൈലിയുമാണ് ഈ കഥാ ഗാനത്തിനു ഉള്ളത്.
പട്ടണത്തില്‍ എത്തുന്ന  മുത്തി അമ്മയാണ്  പ്രധാന  കഥാ പാത്രം.കയ്യിലൊരു മാറാപ്പും കമ്പിളി നുലും കൊരുത്ത് തുന്നുവാനുള്ള സൂചികള്‍  എന്നിവയു മായാണ് മുത്തിയമ്മ  പട്ടണത്തില്‍  എത്തുന്നത് .ചെറിയ  ചെറിയ  ആവശ്യങ്ങള്‍  മുതല്‍ വലിയ    ആവശ്യങ്ങള്‍ വരെ കമ്പിളി നൂലിനാല്‍  മുത്തശ്ശി രൂപപ്പെടുത്തുന്നു.  കമ്പിളി കുഞ്ഞുങ്ങളെ  പള്ളിക്കുടത്തില്‍  ചേര്‍ക്കുവാന്‍  സ്കൂളും  നഗര  സഭയും  സര്‍ക്കാരും  സമ്മതിക്കുന്നില്ല . മുത്തി  അമ്മയുടെ  വിശേഷങ്ങള്‍  അറിഞ്ഞ്‌ എത്തുന്നവരില്‍ നിന്ന് പണപ്പിരിവ് നടത്തുവാന്‍  നഗര സഭ ശ്രെമിക്കുന്നു. ദേഷ്യപ്പെട്ട് മുത്തിയമ്മ  നൂല് വലിച്ച്
എല്ലാം  ഇല്ലാതാക്കുന്നു.പട്ടണത്തില്‍ നിന്ന്യാത്രയായി എങ്ങോട്ടെന്നോ ? 
                    കേട്ട് മടുത്ത കഥകളില്‍ നിന്ന് വ്യത്യസ്തമായ  ഈ രചന പുതിയ വായനാ അനുഭവം നല്‍കും.ഭാവനയുടെ പുതിയ ലോകങ്ങള്‍ കീഴടക്കുവാന്‍ കുട്ടികളെ  ഇത്തരം രചനകള്‍  സഹായിക്കും.    

ഒടിഞ്ഞ ചിറകുകളും മറ്റ് ഏഷ്യൻ കഥകളും

ഒടിഞ്ഞ ചിറകുകളും മറ്റ് ഏഷ്യൻ കഥകളും
ബെലീന്ദർ ധനോവ
ചിത്രീകരണം
പൗലിൻ ധനോവ
വിവർത്തനം
മൂർക്കോത്തു കുഞ്ഞപ്പ


വിവിധ ഏഷ്യൻ രാജ്യങ്ങളിലെ മനോഹരമായ കഥകൾ ഈ പുസ്തകം പറഞ്ഞു തരും. ആദ്യത്തെ കഥ കൊറിയയിൽ നിന്നുള്ളതാണ്. ഒടിഞ്ഞ ചിറക്. മൂന്ന് സഹോദരങ്ങളുടെ കഥ. ഇളയവൻ ഒഴികെ മറ്റുള്ളവർ ദുഷ്ടർ.ഇൽ ചുങ് എന്ന മൂന്നാമനെ സഹോദരങ്ങൾ വീട്ടിൽ നിന്ന് പുറത്താക്കുന്നു. അവന് ഒരു ചിറകൊടിഞ്ഞ പക്ഷിയെ സഹായിക്കുമ്പോൾ സ്വർണം വിളയും കുമ്പളങ്ങ ചെടി ലഭിക്കുന്നു. ഇത് കണ്ട് ആർത്തിപൂണ്ട സഹോദരങ്ങൾ ചെയ്യുന്ന കാര്യങ്ങൾ അവർക്ക് ലഭിക്കുന്ന സമ്മാനങ്ങളറിയാൻ പുസ്തകം വായിക്കണം.
ഫിലിപ്പൈൻസ്‌ നാടോടിക്കഥയായ കുപിതനായ രാജാവ്, വിധവയുടെ കഴുതുകൾ എന്നിവയാണ് തുടർന്നു വരുന്ന കഥകൾ.
 

മരം കൊണ്ടുള്ള ആന ശ്രീലങ്കൻ ക  യാണ്. വൈക്കോൽ കുപ്പായം അവസാന കഥ.
മറ്റ് നാട്, ജീവിതരീതി എന്നിവയുമായി  പ രി ച യപ്പെടാൻ ഈ കഥകൾ ഉചിതം