2012, ജൂലൈ 27, വെള്ളിയാഴ്‌ച

ഹായ് ,അമ്പിളി മാമന്‍

ഹായ് ,അമ്പിളി മാമന്‍
 മലയാളത്തില്‍  ബാലപ്രസിദ്ധീകരണങ്ങളില്‍ വൈവിധ്യം കുറവാണു,ഉള്ളടക്കത്തിന്റെ കാര്യത്തിലല്ല .പുസ്തകം രൂപകല്‍പന  ചെയ്യുന്നതില്‍ .ഇതിനു അപവാദമാണ് ഹായ് അമ്പിളി മാമന്‍ !

 ബാല സാഹിത്യ  ഇന്‍സ്ടിട്യുറ്റ്  പ്രസിദ്ധീകരിച്ച ഈ പുസ്തകം രചിച്ചത് നവനീത് കൃഷ്ണനാണ്. മനോഹരമായി ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് വെങ്കിയാണ് .
അമാവാസി മുതല്‍ പൗര്‍ണ്ണമി വരെയുള്ള ചന്ദ്രന്റെ മാറ്റമാണ്  പുസ്തകത്തിന്റെ ഉള്ളടക്കം.ആനിമേഷന്‍ പോലെ ചന്ദ്രന്റെ വലുപ്പത്തില്‍ ഉണ്ടാകുന്ന മാറ്റം താളുകള്‍ മറിച്ചാല്‍ കാണാന്‍ കഴിയും .ഒരു വശത്തേക്ക് മറിക്കുമ്പോള്‍ വലുതാവുന്ന മാമനെ കാണാം.മറുവശത്തേക്ക് ആകുമ്പോള്‍ ചെറുതായി വരുന്ന കാഴ്ചയും കിട്ടും.
കവറിനോട് ചേര്‍ന്നുള്ള ചോദ്യങ്ങള്‍ പുസ്തകം അതുവരെ പുലര്‍ത്തിയ  ശിശു സൌഹൃദ ഭാവം  ഇല്ലാത്തവയാണ്.എങ്കിലും ചോദിയ്ക്കാന്‍ എടുത്ത രീതി ആഹ്ലാദ കരമാണ്.
ചാന്ദ്ര ദിനത്തിന് കുട്ടികള്‍ ആവേശ പൂര്‍വ്വം 
മറിച്ചു വായിച്ച പുസ്തകമാണ്.കുട്ടികള്‍ക്ക് ഇണങ്ങും വിധം പുസ്തകങ്ങളുടെ കെട്ടും മട്ടും  മാറ്റാന്‍  മലയാളത്തിലെ പ്രസാധകര്‍ക്ക് വെളിച്ചം നല്കാന്‍ ഈ പുസ്ത്കത്തിനാവട്ടെ.!സ്കൂള്‍ ലൈബ്രറിയില്‍ അഞ്ചെണ്ണ മെങ്കിലും വാങ്ങണം .ഉപയോഗ കൂടുതല്‍ പുസ്തകത്തെ അടര്‍ത്തി  മാറ്റിയ ഓര്‍മ്മയില്‍ പറഞ്ഞതാണേ !!

2012, ജൂലൈ 23, തിങ്കളാഴ്‌ച

പുതിയ സ്കൂള്‍ കഥകള്‍ .


 
നമ്മുടെ സാധാരണ കഥകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മൂന്നു കഥകള്‍ . ബാല സാഹിത്യങ്ങളില്‍ വിരളമായി കാണുന്ന
ബാല്യകാല അനുഭവങ്ങള്‍ ! .ജീവിത പ്രയാസങ്ങളുടെ നടുവില്‍ വളരുന്ന കുട്ടികള്‍ , മുതിര്‍ന്ന ആളുകളുമായി അവരുടെ ബന്ധം ,ലോകത്തെ നോക്കി കാണുന്നതില്‍ അവരുടെ വ്യത്യസ്തത ..ഒക്കെ വായനയുടെ പുതിയ ലോകത്തേക്ക് നയിക്കുന്നവയാണ് .ചിത്രീകരണത്തിലും വൈവിധ്യം പുലര്‍ത്തുന്നു .മുന്നാം കഥയുടെ ചിത്രങ്ങള്‍ പൂര്‍ണ്ണമായും ഫോട്ടോകളാണ് .' മുക്കാല്‍ വില ,അരവില .ചുളുവില ',എന്ന ഒന്നാം കഥ പാഠപുസ്തകം പഴയത് വാങ്ങി പഠിക്കുന്ന കുട്ടിയുടേതാണ് . ' പാഠപുസ്തകം' എന്ന രണ്ടാം കഥ പാഠപുസ്തകത്തില്‍ സ്വന്തം സമൂഹത്തിലെ ഒരാളുടെ പേര് പോലും കണ്ടെത്താനാവാത്ത ഒരു കുട്ടിയുടെ പ്രതികരണമാണ് . മുന്നാം കഥ 'സ്കൂളിലെ കുട്ട്‌ ഗ്രാമത്തില്‍ വേണ്ട '-ഇനിയും തൊട്ടു കൂടായ്മ നിലനില്‍ക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളുടെ ചിത്രമാണ്‌.കുട്ടികള്‍ വായിക്കുന്നതിനു മുന്‍പ് അധ്യാപകര്‍ വായിക്കേണ്ടപുസ്തകം.

2012, ജൂലൈ 13, വെള്ളിയാഴ്‌ച

ബസ്റയിലെ ലൈബ്രെ റിയന്‍

യുദ്ധത്തിന്റെ കെടുതികള്‍ നമുക്കറിയാം .പക്ഷെ ഇതിനെക്കുറിച്ചുള്ളചര്‍ച്ചകള്‍ പലപ്പോഴും ആള്‍ നാശം ,സമ്പത്ത് നഷ്ടം എന്നിവയില്‍ പരിമിതപ്പെടാറുണ്ട് .യുദ്ധം ഒരു സംസ്കാരത്തെയും അതിന്റെ തുടിപ്പുകളെയും എങ്ങനെ ഇല്ലാതാക്കും എന്നതിന് ശക്തമായവായനാനുഭവം ഇറാഖില്‍ നിന്നുമുള്ളoരു ബസ്റയിലെ ലൈബ്രെ റിയന്‍ പുസ്തകം നമുക്ക് നല്‍കും.ജെനേറ്റു വിന്റെര്‍ രചിച്ച  സചിത്ര പുസ്തകം ജയ് സോമനാഥ്‌ മലയാളത്തില്‍ ആക്കിയിരിക്കുന്നു .കാലം കാക്കേണ്ട  പുസ്തകം മലയാളത്തില്‍ എത്തിച്ചു ശാസ്ത്ര സാഹിത്യ പരിഷത് അതിന്റെ പ്രസാധന ധര്‍മ്മം ഒരിക്കല്‍ കൂടി നിറവേറ്റുന്നു.
ഇറാഖില്‍ നിന്നുമുള്ള ഒരു യഥാര്‍ഥ കഥയാണിത് .പുസ്തകത്തിന്‍റെ ആമുഖം ...................................

ഇത്‌ ഒരു ദ്വി ഭാഷ പുസ്തകം കൂടിയാണ് .പ്രൈമറി ക്ലാസ്സിലെകുഞ്ഞുങ്ങള്‍ക്ക്‌ പോലും വായിക്കാനും മനസ്സില്‍ പ്രതികരണങ്ങള്‍സൃഷ്ടിക്കുന്നതിനും പുസ്തകം സഹായിക്കും .