2017, ഓഗസ്റ്റ് 13, ഞായറാഴ്‌ച

ദീനാബെനും ഗീർ സിംഹങ്ങളുംദീനാബെനും ഗീർ സിംഹങ്ങളും
കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത് മീരാ ശ്രീറാം, പ്രഭാറാം എന്നിവർ ചേർന്നാണ്.
ഇടതൂർന്ന പച്ച ഗീർവനങ്ങളുടെ നടുവിൽ താമസിക്കുന്ന ദീനാ സെൻ മാൽ ധാരി വിഭാഗത്തിൽ പെടുന്നയാളാണ്. അവരുടെ ഗ്രാമത്തിന് ചുറ്റുമുള്ള വനത്തിൽ മാൻ ,കരടികൾ, മയിലുകൾ, കാട്ടുപന്നികൾ, കുരങ്ങന്മാർ, ആമകൾ എന്നിവയുമുണ്ട്. ഗീർവനത്തിലെ സിംഹങ്ങളും മാൽ ധാരികളും തമ്മിൽ നല്ല സൗഹൃദത്തിലാണ്. സിംഹങ്ങളുടെ സംരക്ഷണം ഗിർവന സംരക്ഷണത്തിലൂടെ എന്ന് ഈ പുസ്തകം പറയുന്നു. യഥാർഥ ഫോട്ടോകൾ ഉപയോഗപ്പെടുത്തിയാണ് ഈ ചിത്രകഥാപുസ്തകം പൂർത്തിയാക്കിയിരിക്കുന്നത്. ജൈവവൈവിധ്യത്തിന്റെ സന്ദേശം നൽകുന്ന ഈ പുസ്തകം വേനൽപ്പച്ചയ്ക്ക് ഒപ്പം ഉപയോഗിക്കാൻ കഴിയും.മലയാളത്തിനൊപ്പം ജംഗ്ലീഷിലും വിവരണം പുസ്തകത്തിന്റെ ഉപയോഗ സാധ്യത വർധിപ്പിക്കുന്നു .സിംഹത്തിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുസ്തകത്തിന്റെ ഭാഗമായിട്ട് ചേർത്തിട്ടുണ്ട്

വാസു ഒരു വാൽ മാക്രിയെ കാണുന്നു വാസു എന്ന കുട്ടിക്കുരങ്ങന്റെ കാഴ്ചകളാണ് ഈ പുസ്തകം ജൈവവൈവിധ്യത്തിന്റെ വിസ്മയ ലോകത്തിലേക്ക് കുട്ടികളെ നയിക്കുവാൻ വാസുവിന്റെ കാഴ്ചകൾ സഹായിക്കും. ചുറ്റുമുള്ള കാഴ്ചകൾ വാസുവിന്റെ വിസ്മയ കണ്ണിലൂടെ വായിക്കാം. നനഞ്ഞ മണ്ണിന്റെയും അഴുകിയ ഇലകളുടെ മണം പിടിച്ച് അവൻ നടന്നു തുടങ്ങുമ്പോൾ ആദ്യം കാണുന്നത് കരിമ്പൻ ആനയെയാണ് .ആ ന ദേഹത്താകെ ചെളി വാരിപ്പൂശുന്നതു കണ്ടിട്ട് അവന് ചിരി വന്നു. തെങ്ങോലകൾ ചവച്ചു കൊണ്ടിരുന്ന കരിമ്പ നോട് യാത്രയും പറഞ്ഞ് അവൻ മരംകൊത്തിയോടും വെള്ളച്ചാട്ടങ്ങളോടും വർത്തമാനം പറഞ്ഞ് കുളക്കരയിലെത്തി. ആൽഗയെ കണ്ട് അത്ഭുതത്തോടെ നിന്ന അവൻ നടത്തുന്ന വാൽ മാക്രിയെക്കുറിച്ചുള്ള അന്വേഷണമാണ് കഥാസാരം ജൈവവൈവിധ്യത്തിന്റെ അത്ഭുതങ്ങൾ അന്വേഷിക്കുവാൻ കുട്ടികളെ പ്രാപ്തമാക്കാൻ ഈ പുസ്തകത്തിന് ചെറുതല്ലാത്ത പങ്ക് വഹിക്കാൻ കഴിയും. മനോഹരമായ ചിത്രീകരണം ഈ പുസ്തകത്തെ ആകർഷകമാക്കുന്നതിന് സഹായകം.

വാസു ഒരു വാൽ മാക്രിയെ കാണുന്നു
വാസു എന്ന കുട്ടിക്കുരങ്ങന്റെ കാഴ്ചകളാണ് ഈ പുസ്തകം ജൈവവൈവിധ്യത്തിന്റെ വിസ്മയ ലോകത്തിലേക്ക് കുട്ടികളെ നയിക്കുവാൻ വാസുവിന്റെ കാഴ്ചകൾ സഹായിക്കും. ചുറ്റുമുള്ള കാഴ്ചകൾ വാസുവിന്റെ വിസ്മയ കണ്ണിലൂടെ വായിക്കാം.
നനഞ്ഞ മണ്ണിന്റെയും അഴുകിയ ഇലകളുടെ മണം പിടിച്ച് അവൻ നടന്നു തുടങ്ങുമ്പോൾ ആദ്യം കാണുന്നത് കരിമ്പൻ ആനയെയാണ് .ആ ന ദേഹത്താകെ ചെളി വാരിപ്പൂശുന്നതു കണ്ടിട്ട് അവന് ചിരി വന്നു. തെങ്ങോലകൾ ചവച്ചു കൊണ്ടിരുന്ന കരിമ്പ നോട് യാത്രയും പറഞ്ഞ് അവൻ മരംകൊത്തിയോടും വെള്ളച്ചാട്ടങ്ങളോടും വർത്തമാനം പറഞ്ഞ് കുളക്കരയിലെത്തി. ആൽഗയെ കണ്ട് അത്ഭുതത്തോടെ നിന്ന അവൻ നടത്തുന്ന വാൽ മാക്രിയെക്കുറിച്ചുള്ള അന്വേഷണമാണ് കഥാസാരം
ജൈവവൈവിധ്യത്തിന്റെ അത്ഭുതങ്ങൾ അന്വേഷിക്കുവാൻ കുട്ടികളെ പ്രാപ്തമാക്കാൻ ഈ പുസ്തകത്തിന് ചെറുതല്ലാത്ത പങ്ക് വഹിക്കാൻ കഴിയും. മനോഹരമായ ചിത്രീകരണം ഈ പുസ്തകത്തെ ആകർഷകമാക്കുന്നതിന് സഹായകം.

2017, ജൂലൈ 29, ശനിയാഴ്‌ച

ഇലഞ്ഞിപ്പൂക്കൾ പറഞ്ഞത്

ഇലഞ്ഞിപ്പൂക്കൾ പറഞ്ഞത്
പി.വി.വിനോദ് കുമാർ
ചിത്രീകരണം
വിജയകുമാർ നെയ്യാറ്റിൻകര
പ്രസിദ്ധീകരണം
കേരള ശാസ്ത്രസാഹിത്യ പരിഷ
ത് .


പരിഷത് പ്രസിദ്ധീകരിച്ച പുസ്തകപ്പൂമഴയിലെ ഒരു പുസ്തകമാണിത്.
വീവി പക്ഷിയുടെ പാട്ട് കേട്ടുണർന്ന് മരങ്ങളിൽ പൂക്കൾ നിറയുന്നു. പൂക്കളിൽ നിന്ന് തേൻ കുടിക്കാൻ ഇലഞ്ഞി മുത്തച്ഛൻ കൊക്ക് നൽകുന്നു.കാലം മാറി മരങ്ങളിൽ പഴങ്ങൾ നിറഞ്ഞു. പഴം തിന്നാൻ കൊക്ക് മാറ്റി നൽകി ഇലഞ്ഞി മുത്തച്ഛൻ .പഴക്കാലം പോയപ്പോൾ മരച്ചുവട്ടിൽ വിത്തുകൾ നിറഞ്ഞു .'പഴം തിന്നാൻ കിട്ടിയ കൊക്കുകൾ കൊണ്ട് വിത്ത് കൊത്തി പൊട്ടിക്കാൻ പറ്റുന്നില്ല. ഇങ്ങനെ മഞ്ഞും മഴയും വെയിലും മാറി വന്നപ്പോൾ വീവിക്ക് എന്താണ് സംഭവിച്ചതെന്ന് പുസ്തകം പറഞ്ഞു തരും. പറയുക മാത്രമല്ല കാണിച്ചും തരും. മനോഹരങ്ങളായ ചിത്രങ്ങളിലൂടെ.


കുട്ടികളുടെ ഭാവനയും സർഗാത്മകതയും ആകാശത്തോളം സ്ത്രത്താൻ പര്യാപ്തമായ പുസ്തകങ്ങളിലൊന്നാണിത്.പുതിയ കഥകൾ പറയാൻ പുതിയ ഭാവനകൾ ചിറക് വിരിയിക്കാൻ ഈ പുസ്തകത്തിന്റെ ക്ലാസ് റൂം ഉപയോഗം സഹായിക്കും
.

ഒരു ദിവസം പ്രീയ

ഒരു ദിവസം പ്രീയ
PRIYA'S DAY .

കാത്തി സ്പാഗ്നോളി.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് .

കുട്ടികൾക്ക് കഥ പറഞ്ഞ് കൊടുക്കാനാണീ പുസ്തകം.ഒരു തുണ്ട് കടലാസ് വ്യത്യസ്ത സാധനങ്ങളാക്കി കഥ പറഞ്ഞ് കൊടുക്കുന്ന രീതിയിൽ ഉപയോഗിക്കണം.മലയാളത്തിലും ഇംഗ്ലീഷിലും വിവരണം നൽകുന്നുണ്ട്.
കടലാസ് മടക്കിയും കറിയും വിവിധ രൂപങ്ങൾ നിർമ്മിക്കാൻ പഠിക്കുമ്പോൾ കഥ എല്ലാത്തിനേയും കൂട്ടിയിണക്കും. കടലാസ് രൂപങ്ങൾ സ്വയം ഉണ്ടാക്കാൻ പഠിച്ചതിനു ശേഷം കഥ പറയുവാൻ ശ്രമിക്കാവൂ.രൂപങ്ങൾ നിർമ്മിക്കാനുള്ള നിർദ്ദേശം പുസ്തകത്തിന്റെ അനുബന്ധത്തിൽ ഉണ്ട്. എല്ലാ കുട്ടികൾക്കും ഓരോ പുസ്തകം ഉണ്ടെങ്കിൽ കഥപറച്ചിൽ നന്നാവും .

സുന്ദരൻ മയിൽ

സുന്ദരൻ മയിൽ
നീരേൻ സെൻ ഗുപ്ത
നമ്മുടെ ദേശീയപക്ഷിയെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്താൻ ഉത്തമമായ പുസ്തകം. മനോഹരമായ ചിത്രങ്ങളിലൂടെ ചെറിയ വിവരണങ്ങളിലൂടെ മയിൽപുസ്തകം മികച്ച അനുഭവം നൽകും. 


വേണ്ടത്ര പറക്കാൻ കഴിയാത്ത കൂടുകൾ ഉണ്ടാക്കാതെ അശ്രദ്ധയോടെ  മുട്ടയിടുന്ന മയിലിനെ സുന്ദരനാക്കുന്നത് അതിന്റെ വാലുകൾ. പുറം കവറിന്റെ ഉൾചിത്രം നിറം നൽകി മനോഹരമാക്കാൻ കുട്ടികൾക്ക് അവസരം ഉണ്ട്

എലിക്കുഞ്ഞുങ്ങളും പൂച്ചയും

എലിക്കുഞ്ഞുങ്ങളും പൂച്ചയും
ബി.ഇന്ദിര
ചിത്രീകരണം
കെ. ഡി.ഷൈബു .
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് .' ഒരു പൂച്ച ഇവിടൊക്കെ പാത്തുപതുങ്ങി നടപ്പുണ്ട്. അവളുടെ വായിലകപ്പെടാതെ മാളത്തിലെത്താൻ ഞാനെന്തു പാടുപെട്ടന്നോ '
അമ്മയുടെ വാക്കുകൾ കേട്ട എലിക്കുഞ്ഞുങ്ങൾ ഞെട്ടിപ്പോയി.അമ്മയ്ക്ക് ആപത്തു പിണഞ്ഞാൽ ഞങ്ങൾക്കാരാ ഉള്ളത്.
ശത്രുവായ പൂച്ചയെ എലിക്കുഞ്ഞുങ്ങൾക്ക് അമ്മ രിചയപ്പെടുത്തി. ഞാൻ തീറ്റ തേടി പോകുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും. ഒരു ദിവസം അമ്മ പുറത്ത് പോയപ്പോൾ പൂച്ച വന്നു.എന്നിട്ടോ? എന്നിട്ടോ?
നല്ല ചിത്രങ്ങളും വലിയ അക്ഷരങ്ങളും കുട്ടിത്തം നിറഞ്ഞ വിവരണങ്ങളും ഈ പുസ്തകം വായനയുടെ വിശാലമായ ലോകത്തിലേക്ക് കുട്ടികളെ നയിക്കാനുള്ള ചവിട്ടുപടികളാക്കുന്നുഒളിച്ചോട്ടം

ഒളിച്ചോട്ടം
രാജീവ് എൻ.ടി.


പ്പടക്കുട്ടയിൽ നിന്ന് ഒളിച്ചോടിയ കിട്ടു പപ്പടത്തിന്റെ കഥ. നാണിയമ്മ ഊണിന് മുൻപ് പുറത്തേക്കിറങ്ങിയപ്പോളാണ് കിട്ടു രക്ഷപ്പെടുന്നത്.പുറത്തെ അനുഭവങ്ങൾ അവന് അത്ര രസകരമായിരുന്നില്ല. കണ്ടവർ കണ്ടവർ അവനെ ആക്രമിച്ചു. അവസാനം വീട്ടിലേക്ക് മടങ്ങിയെത്തിയ അവനെ നാണിയമ്മ സ്വീകരിച്ചില്ല. മാത്രമല്ല അവനെ വലിച്ചെറിയുന്നു.മാർച്ച് ചെയ്ത് എത്തിയ ഉറുമ്പുകൾ അവനെ കൈക്കലാക്കുന്നു.


രാജീവ് എൻ.ടി എന്ന അനുഗ്രഹീത ചിത്രകാരന്റ രചനയാണിത്. മനോഹരങ്ങളായ ചിത്രങ്ങളും വലിയ അക്ഷരത്തിലുള്ള അച്ചടിയും. ഒന്ന്, രണ്ട് ക്ലാസ്സിലെ പ്രവർത്തനങ്ങൾക്ക് ഒപ്പം കൂട്ടാവുന്ന പുസ്തകം.സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.