"ഒറ്റയിരുപ്പിനു വായിച്ചു " എന്നുപറഞ്ഞാല്‍ ആ പുസ്തകത്തെ ക്കുറിച്ച് നമ്മള്‍ക്ക് എന്ത് തോന്നും?മല യാളത്തില്‍ ഒരു പുസ്തകത്തെ ക്കുറിച്ച് ചെറിയ വാക്കില്‍പറയാവുന്ന ഏറ്റവും ശക്തമായ നല്ല അഭിപ്രായം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അനുഗ്രഹ സ്നേഹത്തിന്റെ ഭാണ്ഡം " വായിച്ചതിനു ശേഷം
പറഞ്ഞ അഭിപ്രായമാണ് ഇത് ." പിന്നെ എന്താ പറയാനുള്ളത്" ."ആ കുട്ടിയെ സഹായിക്കണമെന്ന് തോന്നി ".അനുതാപം നിറഞ്ഞ ഈ വാക്കുകള്‍ ഏറെ ചോദിക്കുന്നതില്‍ നിന്ന് എന്നെ വിലക്കി.
വൃക്ക തകരാറിലായി ആശുപത്രിയിലായ റസിയയെ സഹായിക്കാന്‍ പ്രിയദ എന്ന കുട്ടുകാരി നടത്തുന്ന ശ്രമങ്ങളാണ് 'സ്നേഹത്തിന്റെ ഭാണ്ഡം ' എന്ന കഥ .തനുജ എസ് ഭട്ടതിരി രചിച്ച ഈ ചെറു പുസ്തകത്തിലെ ചിത്രങ്ങള്‍ വരച്ചത് സുധീര്‍ ആണ് .കുട്ടികളില്‍ മൂല്യങ്ങള്‍ വളര്‍ത്തുവാന്‍ ഉപദേശ ങ്ങളെക്കാള്‍ ശക്തവും പ്രയോജനകരവുമായ ആയുധം നല്ല പുസ്തകങ്ങളുടെ വായനയാണെന്ന് ഈ കൃതി വിളിച്ചു പറയുന്നു.തനിക്കും ചിലത് ചെയ്യാനാവുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാന്‍ ഇതിന്റെ വായന സഹായിക്കും.
'സ്നേഹിക്കുന്നവര്‍ വേദനിക്കുമ്പോള്‍ നമ്മള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് എങ്ങനെ ?'പ്രിയദയുടെ ഈ ചോദ്യം
നമ്മോടാണ് .ചുറ്റുമുള്ളവരോട് സ്നേഹവും കാരുണ്യവും ചൊരിയുന്ന കുഞ്ഞുങ്ങളെ രൂപപ്പെടുത്തുവാന്‍ ഇത്തരം പുസ്തകങ്ങള്‍ കണ്ടെത്തി നല്‍കേണ്ടത് മുതിര്‍ന്നവരുടെ ചുമതലയാണ് .