2010, നവംബർ 30, ചൊവ്വാഴ്ച

53 . റോസി ,ദുരാഗ്രഹിയായ പശുക്കുട്ടി

പക്ഷെ ,അവള്‍ വളര്‍ന്നു വന്നപ്പോള്‍ ഒരു ദുരാഗ്രഹിയായ് തീര്‍ന്നു.അങ്ങനെ അവള്‍ക്കു പേര് ദുരാഗ്രഹി എന്നായി .പക്ഷെ ഈ കഥ തീരുമ്പോള്‍ റോസി ആളാകെ മാറും.എങ്ങനെ അവള്‍ക്കു ഈ മാറ്റം വന്നുവെന്ന് നിങ്ങള്ക്ക് ഊഹിക്കാമോ? .ചിലര്‍ പറയാന്‍ എണീറ്റു. "എല്ലാവര്‍ക്കും ഓരോ കഷണം പെപ്പെര്‍ കൊടുത്തു .എല്ലാവരും എന്തെങ്കിലും കാട്ടികൂട്ടാന്‍ തുടങ്ങി .ബാക്കി എഴുതുവാനുള്ള ശ്രേമമാണ് ഏറിയ പങ്കു ആളുകളും .ശരത് ഒരു ചിത്രം കാണിച്ചിട്ട് പറഞ്ഞു .വീട്ടിലെ മറ്റു പശുക്കള്‍ അവളെ ഇടിച്ചു ശരിപ്പെടുത്തി .ഞാന്‍ ആ അഞ്ചാം ക്ലാസ്സുകാരന്റെ ഒപ്പമിരുന്നു ."എന്താ അങ്ങനെ വരയ്ക്കാന്‍ കാരണം"? "ഞങ്ങളുടെ വീട്ടില്‍ ഞാന്‍ കാണുന്നതാ സാറെ ".എന്നെ അതിശയിപ്പിച്ചത് ശരത്തിന്റെ ചിത്രവും പുസ്തകത്തിലെ ഒരു ചിത്രവും തമ്മിലുള്ള സാമ്യം .പുസ്തകം കാണാതെ അതിലെ ചിത്രം, കഥാ തുടക്കത്തില്‍ നിന്നും ഊഹിച്ചു വരച്ച ശരത്തോ കുട്ടികളുടെ ഭാവന മുന്‍കൂട്ടി കണ്ട ചിത്രകാരനോ കേമന്‍ ?









ഈ പുസ്തകം ജപ്പാനില്‍ നിന്നുള്ളതാണ്
.മനോഹരമായ കഥാ വിവരണത്തിന്റെ മികച്ച ഉദാഹരണമാണ്‌.
ഏത് ക്ലാസ്സിലും ഉപയോഗിക്കുവാനുള്ള കെല്പ് ഇതിനുള്ളിലുണ്ട്.

2010, നവംബർ 28, ഞായറാഴ്‌ച

52. തിരകള്‍


സുഗത കുമാരി ടീച്ചര്‍ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി എഴുതിയ മനോഹരങ്ങളായ കവിതകളുടെ സമാഹാരമാണ് തിരകള്‍ .ബാല സാഹിത്യ ഇന്‍ സ്ടി ട്യുട്ടു പ്രസിദ്ധീ കരിച്ചതാണ് പുസ്തകം .കുന്നിക്കുരു ,വികൃതി , അണ്ണാന്‍ ,നിറങ്ങള്‍ ,പീലി , കാറ്റ് , പാവാട ,പൂവോരുക്കല്‍ , ഒരുക്കം , നോവിക്കല്ലേ ,ഒന്നുമറിഞ്ഞുട , തിരകള്‍ ,കൂട്ട് കൃഷി എന്നിവയാണ് കവിതകള്‍ .ഇവയില്‍ ഏറെയും പാഠ പുസ്തകങ്ങളിലുടെ മലയാളത്തിന്റെ ചില തലമുറകള്‍ ഇതിനകം പഠി ച്ചവയാണ് .കുട്ടികളുടെ ഹൃദയത്തിലേക്ക് ഒഴുകി എത്തുന്നവയാണ് കവിതകളിലെ വരികള്‍ .സ്വയം കുട്ടിയായി മാറി കവയത്രി കാണുന്ന ലോക കാഴ്ചകള്‍ കുഞ്ഞിന്റെ ലോകം തന്നെയാണ് .ഈണത്തിലും താളത്തിലും പാടി ആസ്വദിക്കാന്‍ പറ്റിയവയാണ് ഓരോ കവിതകളും .
അക്ഷരങ്ങളും വാക്കുകളും ആവര്‍ത്തിച്ചു എഴുതി കുട്ടികളുടെ കവിത രചിക്കുന്നവരുടെ കണ്ണും കാതും തെളിക്കുന്നതാണ് ഇതിലെ ഓരോ കവിതയും.

പ്രൈമറി ക്ലാസ്സുകളില്‍
പല പാഠങ്ങള്‍ക്കും ഇതിലെ കവിതകളെഉപയോഗിക്കാം .കൂട്ടായിപാടുവാനും
പഠിക്കുവാനും പുസ്തകം എല്ലാടീച്ചര്‍ മാരുടെയും പക്ഷത്ത്ഉണ്ടാവേണ്ടതുണ്ട് .

2010, നവംബർ 27, ശനിയാഴ്‌ച

51. തക്ദിര്‍ എന്ന കടുവാക്കുട്ടി



സീതയും തക്ദീര്‍ എന്ന കുട്ടിയും മദ്ധ്യപ്രദേശിലെ ബാന്ധവര്‍ ദേശീയ ഉദ്യാനത്തിലെ കടുവകളാണ് . . കടുവാ കുടുംബത്തിന്റെ ഫോട്ടോകള്‍ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച കഥ പുസ്തകമാണ് തക്ദിര്‍എന്ന കടുവാക്കുട്ടി .മനോഹരമായ ഫോട്ടോ കളിലുടെ ഇംഗ്ലീഷിലും മലയാളത്തിലും കഥവിവരിക്കുന്നു.വന്യ ജീവി ശാസ്ത്ര ത്തില്‍ ഗവേഷണം നടത്തുന്ന ലതിക നാഥ് റാണ രചനയും നന്ദശംശേര്‍ ഫോടോകളും ഒരുക്കിയ പുസ്തകം അവതരണത്തിലെ പുതുമായാല്‍ ആകര്‍ഷകമാണ്.
ഇരുഭാഷ
പുസ്തകം എന്നത് മേന്മയായി പ്രസാധകര്‍ അഭിപ്രായ പ്പെടുന്നു .ക്ലാസ്സ് അനുഭവങ്ങള്‍ ഇത്ശരിവെക്കുന്നില്ല . ഏതെങ്കിലും ഒരു ഭാഷ മറച്ചു
പിടിച്ചു കുട്ടികള്‍ക്ക് നല്‍കുന്നത് തന്നെയാണ് നല്ലത് .മുകളിലും താഴെയുമായി രണ്ട് ഭാഷകള്‍വേര്‍തിരിച്ചു വായിക്കുവാന്‍ പുസ്തകം
ലക്‌ഷ്യം വെയ്ക്കുന്ന കുട്ടികള്‍ക്ക് കഴിയില്ല .

2010, നവംബർ 22, തിങ്കളാഴ്‌ച

50 .മൃഗശാലയിലേക്ക്




കുഞ്ഞുവായനയുടെ അന്‍പതാം പുസ്തകമാണ് മൃഗശാലയിലേക്ക് .വായന പരിചയിക്കുന്ന കുഞ്ഞു മക്കള്‍ക്കാണ് ഈ പുസ്തകം .ഇതൊരു ചിത്ര പുസ്തകമാണ് .പേര് സൂചിപ്പിക്കുന്നതുപോലെ മൃഗ ശാലയാണ് ഇതിവൃത്തം.കാഴ്ചകള്‍ സിനിമക്ക് സമാനമായ ചാതുര്യത്തോടെ ചിത്രീകരിച്ചിരിക്കുന്നു .സനത് സൂര്‍തിയാണ്ഇത് രൂപപ്പെടുത്തിയിരിക്കുന്നത് .ടിക്കെറ്റ് എടുത്തു ആരംഭിക്കുന്ന മൃഗ ശാല കാണല്‍ ആന സവാരിയില്‍ തുടങ്ങും .സിബ്രയും ജിറാഫും കുരങ്ങനും എല്ലാം നമ്മളെ കാത്തു നില്‍ക്കുന്നു .കൂട്ടിലെ സിംഹവും വെള്ളത്തിലെ ഹിപ്പോയും കാഴ്ച ബെഗ്ലാവില്‍ എന്ന പോലെ ഇതിലുണ്ട് .
മൃഗശാല പരിചയപ്പെടുന്നതിനും ഒട്ടേറെ പഠന പ്രവര്‍ത്തനങ്ങള്‍ക്കും ഈ പുസ്തകം ഒന്ന് ,രണ്ട് ക്ലാസ്സുകളില്‍ ഉപയോഗിക്കാം ;ഇഗ്ലിഷിനും മലയാളത്തിനും .കുട്ടികളുടെ ദൃശ്യാ സ്ഥല പര ബുദ്ധിയെ പരിപോഷിപ്പിക്കുന്നതിനു ഈ കൃതിയിലെ ചിത്രങ്ങള്‍ സഹായകം .ഓരോ പേജിലും ഒളിഞ്ഞിരിക്കുന്ന കഥകള്‍ കണ്ടെത്താന്‍ കുട്ടികള്‍ക്ക് ഉപയോഗപ്പെടുത്താം .

2010, നവംബർ 19, വെള്ളിയാഴ്‌ച

49 പക്ഷി നിരീക്ഷണം


48.ഞാന്‍ ഒറ്റയാണ്

ഞാന്‍ ഒറ്റയാണ്
കഥ, ചിത്രീകരണം മഞ്ജുള പത്മനാഭന്‍

ഈ ബഹുഭാഷാ പുസ്തത്തില്‍ പേജിലും ഓരോ സമസ്യയുണ്ട്- ഒന്ന് മറ്റുള്ളവയില്‍ നിന്ന് വേറിട്ടതാണ് .പതിനാറു ഭാഷകളുടെ ലിപികള്‍ കാണുവാന്‍ ഈ വര്‍ണ്ണ പുസ്തകം അവസരം ഒരുക്കും .നാലാംതരത്തിലെ പരിസര പഠനത്തിലെ ചില യുനിട്ടുകള്‍ക്ക് അധിക വായനക്ക് നല്ലത് .

2010, നവംബർ 16, ചൊവ്വാഴ്ച

47 .തമ്പി തങ്കി പുസ്തകങ്ങള്‍

തമ്പി തങ്കി പുസ്തകങ്ങള്‍
ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്
പുറത്തിറക്കിയ
വ്യത്യസ്തവും
] ഭാവനാ പൂര്‍ണവുമായ
പുസ്തകങ്ങളാണ്
തമ്പി തങ്കി പുസ്തകങ്ങള്‍ .
ഇതില്‍ പത്തു പുസ്തകങ്ങള്‍
ആണുള്ളത്
പെരുവിരല്‍ അടയാളത്തിന്
ചുറ്റുമായി വരച്ച
ചിത്രങ്ങളാണ്‌ ഇതിന്റെ
സവിശേഷത .



ലളിതമായ കഥകള്‍.
പ്രൈമറി -പ്രീ പ്രൈമറി കുഞ്ഞുങ്ങള്‍ക്ക്‌
ഈ കുഞ്ഞു പുസ്തകങ്ങള്‍
പുതിയ അനുഭവം നല്‍കും.
മലയാളത്തില്‍ പുസ്തക
പ്രസാധന രംഗത്ത് അപൂര്‍വ്വം
നടക്കുന്ന പരീക്ഷണമാണിത്.
കുട്ടികളുടെ സംസാര
ഭാഷയിലെ വാക്കുകള്‍
ഇതിനെ ശിശു സൌഹൃദ പരമാക്കുന്നതില്‍
പ്രധാന പങ്കു വഹിക്കുന്നു.
പെരുവിരല്‍ ഉപയോഗിച്ച് ചിത്രം വരക്കുന്നതി നു
ഈ കുഞ്ഞു കൃതികള്‍ കുട്ടികളെ
പ്രരിപ്പിക്കും.
ഓരോ ബുക്കിലും കുട്ടികള്‍ക്കായി
പേജുകള്‍ നീക്കി വെച്ചിട്ടുണ്ട് .
കുട്ടികള്‍ക്ക് തങ്ങളുടെ വായന ശേഷി
സ്വയം പരിശോധിക്കുവാന്‍ പ്രരണ നല്‍കുന്ന
ചെറുവാക്യം ഇതിന്റെ മറ്റൊരു
പ്രത്യേകതയാണ്
പാട്ട്,
മുകളിലേക്ക്
,വാല്‍ ,ഇരുട്ട് ,
ശ് ..ശ്.., തങ്കി എവിടെ ,
ഹലോ,പൂവ്, കണ്ണാടി ,
9 മുതല് 0 വരെ എന്നിവയാണ് ഇതിലെ പുസ്തകങ്ങള്‍ .
--



2010, നവംബർ 15, തിങ്കളാഴ്‌ച

45 .സ്നേഹത്തിന്റെ ഭാണ്ഡം


"ഒറ്റയിരുപ്പിനു വായിച്ചു " എന്നുപറഞ്ഞാല്‍ പുസ്തകത്തെ ക്കുറിച്ച് നമ്മള്‍ക്ക് എന്ത് തോന്നും?
മല യാളത്തില്‍ ഒരു പുസ്തകത്തെ ക്കുറിച്ച് ചെറിയ വാക്കില്‍ പറയാവുന്ന ഏറ്റവും ശക്തമായ നല്ല അഭിപ്രായം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അനുഗ്രഹ സ്നേഹത്തിന്റെ ഭാണ്ഡം " വായിച്ചതിനു ശേഷം
പറഞ്ഞ അഭിപ്രായമാണ് ഇത്‌ ." പിന്നെ എന്താ പറയാനുള്ളത്" ."ആ കുട്ടിയെ സഹായിക്കണമെന്ന് തോന്നി ".അനുതാപം നിറഞ്ഞ ഈ വാക്കുകള്‍ ഏറെ ചോദിക്കുന്നതില്‍ നിന്ന് എന്നെ വിലക്കി.
വൃക്ക തകരാറിലായി ആശുപത്രിയിലായ റസിയയെ സഹായിക്കാന്‍ പ്രിയദ എന്ന കുട്ടുകാരി നടത്തുന്ന ശ്രമങ്ങളാണ് 'സ്നേഹത്തിന്റെ ഭാണ്ഡം ' എന്ന കഥ .തനുജ എസ് ഭട്ടതിരി രചിച്ച ഈ ചെറു പുസ്തകത്തിലെ ചിത്രങ്ങള്‍ വരച്ചത് സുധീര്‍ ആണ് .കുട്ടികളില്‍ മൂല്യങ്ങള്‍ വളര്‍ത്തുവാന്‍ ഉപദേശ ങ്ങളെക്കാള്‍ ശക്തവും പ്രയോജനകരവുമായ ആയുധം നല്ല പുസ്തകങ്ങളുടെ വായനയാണെന്ന് ഈ കൃതി വിളിച്ചു പറയുന്നു.തനിക്കും ചിലത് ചെയ്യാനാവുമെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാന്‍ ഇതിന്റെ വായന സഹായിക്കും.
'സ്നേഹിക്കുന്നവര്‍ വേദനിക്കുമ്പോള്‍ നമ്മള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് എങ്ങനെ ?'പ്രിയദയുടെ ഈ ചോദ്യം
നമ്മോടാണ് .ചുറ്റുമുള്ളവരോട് സ്നേഹവും കാരുണ്യവും ചൊരിയുന്ന കുഞ്ഞുങ്ങളെ രൂപപ്പെടുത്തുവാന്‍ ഇത്തരം പുസ്തകങ്ങള്‍ കണ്ടെത്തി നല്‍കേണ്ടത് മുതിര്‍ന്നവരുടെ ചുമതലയാണ് .

2010, നവംബർ 13, ശനിയാഴ്‌ച

44.പുളിമരം

ഒരു സ്കൂളിലെ കുട്ടിയുടെ കൈയ്യില്‍ നിന്നുമാണ് പുളിമരം കിട്ടിയത്.പുസ്തകം വായിച്ചു വായന ക്കുറിപ്പ്‌ എഴുതുവാന്‍ ടീച്ചര്‍ കൊടുത്തതാണ് .അഖിലിനോട് ഞാന്‍ ചോദിച്ചു നീ വായിച്ചോ ?.'മുന്നുതവണ വായിച്ചു' എന്ന് നാലാം ക്ലാസ്സുകാരന്‍ പറഞ്ഞു ."വായനക്കുറിപ്പ് ഒന്ന് കാണട്ടെ "." ഞാന്‍ എഴുതിയില്ല " ഇത് എല്ലാ അധ്യാപകര്‍ക്കും അനുഭവപ്പെട്ട ഒരു സംഭവം ആവാം . അഖിലിനോട് ഞാന്‍ കുറെ നേരം സംസാരിച്ചു .പുസ്തകത്തെപ്പറ്റി അവന്‍ പറഞ്ഞ കാര്യങ്ങള്‍ ....."നല്ലപുസ്തകം. കുട്ടികളുടെ കഥയാ .നാലു കൂട്ടുകാര്‍ ഉണ്ട് .ഒരുത്തനെ മരത്തില്‍ കയറാന്‍ അറിയൂ .മല്ലിക അര്‍ജ്ജുന്‍ എന്നാ അവന്റെ പേര് .എന്‍റെ കുട്ടുകാരന്റെ പേരും അര്‍ജ്ജുന്‍ എന്നാണ് . മല്ലിക അര്‍ജ്ജുന്‍ ആദ്യം മരത്തില്‍ കയറി .പുളി കുറെ പറിക്കും .അവരെല്ലാം കൂടി വട്ടത്തില്‍ ഇരുന്നു തിന്നും . പിന്നെ അവന്‍ കുട്ടുകാരെ മരം കയറ്റം പഠിപ്പിക്കും .ശിവപ്പ എന്നവന്‍ മാത്രം മടിച്ചു നില്‍ക്കും . ബാക്കി രണ്ടുപേരും മരത്തില്‍ കയറും .അവിടുന്ന് താഴെ കണ്ട കാര്യങ്ങള്‍ പറയും .താഴെ ഒരാളുടെ കഷണ്ടി കണ്ടു എന്നവര്‍ പറയുന്നു .പിന്നെ മരത്തില്‍ നിന്ന് ഇറങ്ങി കളിയ്ക്കാന്‍ പോകുന്നു ..എനിക്ക് മരത്തില്‍ കയറാന്‍ അറിയാം സാറെ.ഞാന്‍ പേര മരത്തില്‍ കയറും. അവിടുന്ന് നോക്കിയാല്‍ താഴത്തെ വീടിന്റെ വാര്‍പ്പ് കാണാം ."വായന രസകരമാണെങ്കിലും വായനക്കുറിപ്പ് പലപ്പോഴും യാന്ത്രികമായ അനുഭവമാണ്‌ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കുന്നത് .കുട്ടിക്കാലത്ത് അത്യാവശ്യം പുസ്തകം വായിച്ചിട്ടുള്ള ഞാന്‍ ഒരിക്കല്‍ പോലും വായനക്കുറിപ്പ് എഴുതിയിട്ടില്ല .കുട്ടികളെ കൂടുതല്‍ വയിപ്പിക്കല്‍ നമ്മുടെ ലക്‌ഷ്യം . പുസ്തകത്തെ കുറിച്ചുള്ള കുറി പ്പെഴുത്തുകള്‍ വായിക്കാനുള്ള ചോദന തടസ്സ പ്പെടുത്തു ന്നതാവരുത്

2010, നവംബർ 12, വെള്ളിയാഴ്‌ച

43 . ഇസ്മത്തിന്റെ ഈദ്


ഇസ്മത്തിന്റെ
ഈദ്

കഥാസംഗ്രഹം : മലയാലപ്പുഴ
ജി എല്‍ പി എസിലെ നാലാം ക്ലാസ്സു കാരായ ലക്ഷ്മി ആര്‍. നായര്‍ ,
വിഷ്ണു ,അഖില്‍ മുരളി
എന്നിവരുടെ ഗ്രൂപ്പ്‌
തയ്യാറാക്കിയത്





നന്മ കാണുക,ചിരിക്കുക,സാഹചര്യങ്ങളോട് പൊരുത്തപ്പെടുക എന്നീ ഗുണങ്ങള്‍ ഈ ടര്‍ക്കിഷ് കഥയുടെ പുനര്‍ ആഖ്യാനം കുട്ടികളില്‍ എത്തിക്കും പ്രോയിതി റോയിയുടെ മനോഹരങ്ങളും പാശ്ചാ ത്തലത്തിനു യോജിച്ചതുമായ ചിത്രങ്ങള്‍ കഥയ്ക്ക് സിനിമ അനുഭവം ഒരുക്കുന്നു .ആഘോഷത്തിന്റെ സന്ദേശം കഥ വായന കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കും .ഫൌസിയ ഗിലാനി വില്യംസ് രചന നിര്‍വഹിച്ച പുസ്തകം മലയാളത്തിലാക്കിയത് ജി.മോഹനകുമാരിയാണ്‌. ബാലാ സാഹിത്യ ഇന്സ്ടിട്യുട്ടു പുറത്തിറക്കിയതാണ് ഈ കൃതി .മുന്നിലും നാലിലും പുസ്തകം വിവിധ ഭാഷ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കും .

2010, നവംബർ 10, ബുധനാഴ്‌ച

42 . കുറ്റിപ്പെന്‍സില്‍


കുറ്റിപ്പെന്‍സില്‍
കുഞ്ഞുണ്ണി മാഷിന്റെ കൊച്ചു കൊച്ചു കഥകളുടെ സമാഹാരമാണ് പുസ്തകം .മനുഷ്യാനുഭവങ്ങളുടെ അടിത്തറയില്‍ രൂപ പ്പെട്ട ഇതിലെ രചനകള്‍ എല്ലാം കുട്ടികളെ പരിഗണി ച്ചുള്ളവയല്ല .എങ്കിലും ആത്മാംശം നിറഞ്ഞ അധ്യാപന അനുഭവത്തിന്റെ കരുത്തുള്ള കഥകള്‍ ഹൃദ്യം .ഒരു ആത്മ കഥയുടെ നിഴല്‍ കുഞ്ഞുണ്ണി മാഷിന്റെ എല്ലാ കൃതികളില്‍ എന്ന പോലെ ഇതിലും ഉണ്ട് .'ഇത് ആകാശമാണ് 'എന്ന കഥയില്‍ നിന്നും ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ഒരു വാക്യം എനിക്ക് ലഭിച്ചു ." ഇത് എല്ലാം ഏല്‍ ക്കുന്ന ഭുമിയല്ല .എല്ലാം ഏല്‍പ്പിക്കുന്ന ആകാശമാണ്
കഥ എഴുത്തിന്‍റെവ്യത്യസ്ത വഴികള്‍ കുഞ്ഞുങ്ങളെ പരിചയ പ്പെടുത്തുന്നതിന് പുസ്തകത്തെ പ്രയോജനപ്പെടുത്താം . .