കുഞ്ഞുങ്ങള്‍ക്ക് രചിക്കുന്ന കവിതകളുടെ വഴികളും വഴി തിരുവുകളും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല .നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മികച്ച കവിതകള്‍ എന്ന കാര്യത്തില്‍ എനിക്ക് സംശയമാണ് .കുട്ടികളെ ലക്ഷ്യമാക്കി ബാലമാസികകളില്‍ വരുന്ന രചനകളില്‍ ഏറെയും അവരുടെ ഉള്ളിലെ കവിത ഇല്ലാതാക്കുന്നതാണ് .പൂമ്പാറ്റ ,മഴവില്ല് , തത്തമ്മ ,മഴ ,.......ഇങ്ങനെ പരിമിതമായ വിഷയങ്ങളില്‍ അവരെതളച്ചു ഇടുന്നതുമാണ് .
മലയാളത്തില്‍ പി.മധുസൂദനന്‍ എന്ന കവി പ്രസക്തനാവുന്നത് ഇതില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളുടെ ഉള്ളു കണ്ടുള്ള രചനകള്‍ കൊണ്ടാണ്.കാവ്യാ ഭംഗിക്ക് അല്പം പോലും കുറവ് വരുത്താതെ ശാസ്ത്രീയമായ വീക്ഷണത്തോടെ മധു മാഷ് നടത്തുന്ന രചനകള്‍ ഇതിനകം കുട്ടികളുടെ ഹൃദയം കവര്‍ന്നവയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ