2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

35 . ഓടി വാ തുമ്പീ ...


ഒന്ന്,രണ്ട് ക്ലാസ്സുകളിലേക്ക് ഈ പുസ്തകത്തെ പ്രയോജന പ്പെടുത്താം .അക്ഷരതെറ്റുകള്‍ മിക്ക ക്ലാസ്സുകളിലെയും പ്രധാന പ്രശ്നം ;ഇത് പരിഹരിക്കുവാന്‍ കുട്ടികള്‍ക്ക് മനസ്സില്‍ പതിയുന്ന തെളിവുകള്‍ ലഭിക്കണം .ഒറ്റെപ്പെട്ട വാക്കുകളെക്കാള്‍ ശക്തമായ ഭാഷ അനുഭവം ഒരുക്കുവാന്‍ കഴിയുക ചെറു വ്യവഹാര രൂപങ്ങള്‍ക്ക് ആണ് .പ്രയാസമുള്ള അക്ഷരങ്ങള്‍ ഉപയോഗപ്പെടുത്തി ഭാഷാരൂപങ്ങള്‍ നിര്‍മ്മിക്കുവാന്‍ എല്ലാ അധ്യാപകര്‍ക്കും കഴിയനെമെന്നില്ല ;സമയം ലഭിക്കണമെന്നില്ല .ആ പരിമിതി മറികടക്കാനുള്ള ഒരു മാര്‍ഗ്ഗം
അവയുടെ ശേഖരണമാണ് .

ഓടി വാ തുമ്പീ
ചെറു കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം .ഇതിലെ ഇരുപതു കവിതളുടെയും ഇതി വൃത്തം കുഞ്ഞുങ്ങള്‍ക്ക്‌ ചേര്‍ന്നതും പാഠപുസ്തകങ്ങള്‍ക്ക് അനുയോജ്യവുമാണ് .അക്ഷരങ്ങള്‍ ആവര്‍ത്തിച്ചുള്ള പല പാട്ടുകളും മേല്‍ പറഞ്ഞ കാര്യത്തിന് ഉപകരിക്കും .കുഞ്ഞിന്റെ ചുറ്റും കാണുന്ന പൂങ്കോഴി , തുമ്പി ,തത്ത ,പശു ,മഴ , അരുവി, ആന ഇവയെല്ലാം ഈ സമാഹാരത്തിലുണ്ട് .താളത്തില്‍ പാടാന്‍ ,സ്വയം വായിച്ചു മനസ്സിലാക്കാന്‍ . മുത്തൂലപുരം മോഹന്‍ ദാസ്‌ മാഷിന്‍റെ ഈ കവിതകളെല്ലാം കൊള്ളാം .മനോഹരങ്ങളായ ബഹു വര്‍ണ ചിത്രങ്ങള്‍ പുസ്തകത്തിന്‍റെ മാറ്റുകൂട്ടുന്നു .

2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

34.അമ്പിട്ടന്‍ മൃഗശാലയില്‍




.
അമ്പിട്ടന്‍ മൃഗശാലയില്‍ "എന്‍റെ കൈയില്‍ ഒരു കഥ പുസ്തകമുണ്ട്.ആര് വായിക്കും ." ഞാന്‍ വായിക്കാം "..ഇതിനിടയില്‍ അഭി എന്‍റെ കയിലിരുന്ന പുസ്തകത്തില്‍ പിടുത്തമിട്ടു ."സാറെ ...അവനു വായിക്കാന്‍ അറിയില്ല " ബാക്കിയുള്ള ഒന്നാം ക്ലാസ്സുകാര്‍ വിളിച്ചുകൂവി ." അവനൊന്നു ശ്രമിക്കട്ടെ ." പുസ്തകത്തിന്റെ ഒന്നാം പേജിലെ ചിത്രങ്ങള്‍ നോക്കി അതിലെ കാര്യങ്ങള്‍ അവന്‍ പറഞ്ഞു . ചെറിയ പ്രോത്സാഹനം ...അവന്‍ അടുത്ത പേജുകള്‍ ഇതുപോലെ ചിത്ര വായന നടത്തി. കേള്‍ക്കുന്നവരില്‍ ചിലര്‍ ആശ്ച്യര്യത്തോടെ അവനെ നോക്കി . പുസ്തകത്തിലെ ചിത്രങ്ങള്‍ എല്ലാം അവന്‍ ഉറക്കെ വായിച്ചു ."പടത്തിലെ കാര്യങ്ങള്‍ പറഞ്ഞതേ ഉള്ളു ". ചിത്രങ്ങള്‍ എല്ലാ കുട്ടികളെയുമായി കാണിച്ചു ". അഭി പറഞ്ഞത് ശരിയാണോ ? ..അത് അറിയാന്‍ നമുക്ക് ഈ പുസ്തകം വായിക്കാം .
അമ്പിട്ടന്‍ മൃഗശാലയില്‍
ബദ്ളൂ സിംഗ് മൃഗശാലയില്‍ ക്ഷുരകനായി ജോലി ചെയ്യുന്നു . മൃഗങ്ങളുടെ രോമങ്ങള്‍ മുറിച്ചു കഴിയവേ ഒരു ദിവസം കത്രിക മോഷ്ടിച്ച് കുരങ്ങന്‍ ഒരു കുസൃതി കാണിക്കുന്നു . കുരങ്ങന്‍ തന്നെ അയാളെ രക്ഷപ്പെടുത്തുന്നു ഈ കൃതി യുടെ പ്രധാന ആകര്‍ഷണ കേന്ദ്രം .;മനോഹരങ്ങളായ ചിത്രങ്ങളാണ്‌. പ്രതിഭ നാഥിന്റെ രചന .പടം വരച്ചത് ജഗദീഷ്
34

2010, ഒക്‌ടോബർ 28, വ്യാഴാഴ്‌ച

33 . മഴ വരാന്‍ കാത്ത്


>"






ഇന്ന് നമുക്കൊരു കത്തുണ്ട്‌.: നമ്മുടെ പ്രിറ്റി എഴുതിയതാ ." ടീച്ചര്‍ പറഞ്ഞു നിര്‍ത്തി ."എന്നാല്‍ വായിച്ചു കേള്‍ക്കണം" പ്രിറ്റിക്ക് കത്ത് വായിക്കാന്‍ അവസരം .തലേ ദിവസം ടീച്ചര്‍ നിര്‍ദ്ദേശിച്ചത് അനുസരിച്ച് , പുസ്തകം വായിച്ചു കത്തുമെഴുതി വന്ന അവള്‍ സന്തോഷത്തോടെ വായിക്കാന്‍ തുടങ്ങി .

മഴ വരാന്‍ കാത്ത്
മനുഷ്യന്‍ പ്രകൃതിയോടു എങ്ങനെ ഇണങ്ങി ജീവിക്കണമെന്ന് കുഞ്ഞുങ്ങളോട് വിളിച്ചു പറയുന്ന പുസ്തകമാണിത്.ഒപ്പം ശാസ്ത്രീയമായ ജീവിത വീക്ഷണം പുലര്‍ത്തുവാന്‍ അതി ലളിതമായി പുസ്തകം വഴിയൊരുക്കും .വേലു എന്ന കൃഷിക്കാരനും ഒരമ്മുമ്മയും തമ്മിലുള്ള സംഭാഷണം ;വേലുവിന്റെ കണ്ണ് തുറപ്പിക്കുന്നു.കാമാക്ഷി ബാലാ സുബ്രഹ്മണ്യന്‍ രചിച്ച പുസ്തകം യുസഫ് ബാംഗ്ലുരെവലയുടെ ചിത്രങ്ങളാല്‍ അതി മനോഹരം .മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് മനോഹരവര്‍മ .കൃഷി ,കാലാവസ്ഥ എന്നിവയുമായി ബന്ധപ്പെട്ടയുനിട്ടുകള്‍ക്ക് അനുബന്ധ വായനക്ക് ഉചിതം .

2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

32 . മുല്ലപ്പൂ


യെന്റിരന്‍ കുട്ടികളുടെ ഇപ്പോഴത്തെ സജീവ ചര്‍ച്ചാ വിഷയമാണ്‌ .ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായിക്കുവാന്‍ കുട്ടികള്‍ക്ക് നല്ല താല്പര്യവുമുണ്ട്‌.'റോബോര്‍ട്ട് റോബി' യെ കുഞ്ഞു വായന മുന്‍പ് പരിചയപ്പെട്ത്തിയത് ഓര്‍ക്കുമല്ലോ . ക്ലാസ്സില്‍ ഒരാള്‍ യന്ത്ര മനുഷ്യന്റെ ചിത്രങ്ങളുമായി എത്തി .നല്ല ചിത്രങ്ങള്‍ ;ക്ലാസ്സില്‍ പ്രദര്‍ശിപ്പിച്ചു.ഉച്ചയ്ക്ക് ഒരാളുടെ സംശയം.ഈ യന്ത്ര മനുഷ്യന്മാര്‍ നമ്മളെ ഇല്ലാതാക്കുമോ ?ക്ലാസ്സില്‍ ചെറിയ തര്‍ക്കം നടന്നിരുന്നു .ഞാനും അഞ്ചാം ക്ലസ്സുകാര്‍ക്കൊപ്പം കൂടി . രണ്ടു വാദവും കേട്ട് ,തക്കത്തില്‍ പങ്കെടുക്കാത്തെവരെയുംകുട്ടി.രണ്ടു ഗ്രൂപ്പ്‌ .നാളെ മുതല്‍ വിവരങ്ങള്‍ ശേഖരിക്കണം .എവിടെ നിന്നാ? പത്രം, പുസ്തകം ,...........................എന്‍റെ ഉത്തരം തൃപ്തി വരാഞ്ഞ ദിലീപ് ചോദിച്ചു " ഏത്പത്രം ? ഏത് പുസ്തകം ?" സാറ് തരുമോ ?" അപ്പോഴാണ് ഞാനും അക്കാര്യം ആലോചിച്ചത് . പുസ്തകം പരതല്‍ ആരംഭിച്ചത് .അപ്പോള്‍ കിട്ടിയ 'മുല്ലപ്പു' എന്ന പുസ്തകമാണ് ഇന്ന് കുഞ്ഞുവായനയില്‍.
ഉണ്ണിമോള്‍ എന്ന മിടുക്കി പെണ്‍ കുട്ടിയാണ് പ്രധാന കഥാപാത്രം .കൌതുകവും സംശയങ്ങളും നിറഞ്ഞതാണ്‌ അവളുടെ മനസ്സ് . ഒരു ദിവസം അവള്‍ കംപ്യുട്ടെരിന്റെ മുന്നിലെത്തി.വിസ്മയങ്ങള്‍ കാട്ടി അത് അവളെ രസിപ്പിച്ചു . കംപ്യുട്ടെരിന്റെ അതി സാമര്‍ത്ഥ്യം ഉണ്ണിമോള്‍ പരാജയപ്പെടുത്തി .
കുട്ടികള്‍ക്ക് സ്വയം വായിച്ചു ആസ്വദിക്കാന്‍ പറ്റിയ പുസ്തകം .ഡോ:കെ.ശ്രീകുമാര്‍ രചിച്ച ഈ കഥ ഡി . സി ബുക്സാണ് പ്രസിദ്ധികരിച്ചിരിക്കുന്നത് .

2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

31 . കുഞ്ഞിക്കുഞ്ഞി മുയല്‍



ഒരനുഭവം
രണ്ടാം ക്ലാസ്സില്‍ ഈ പുസ്തകം പരിചയപ്പെടുത്തിയ സന്തോഷം പങ്കുവെക്കാം ....
അവസാന പേജിലെ ചിത്രം കാണിച്ചു . സംഭാഷണം ഉറക്കെ വായിച്ചു . ചേട്ടന്‍ മുയല്‍ കുഞ്ഞിക്കുഞ്ഞനായിരുന്നപ്പോള്‍ എന്തൊക്കെ നടന്നിട്ടുണ്ടാവും . മറുപടിയുടെ നിലക്കാത്ത പ്രവാഹം .അവര്‍ പറഞ്ഞ കാര്യങ്ങള്‍ ബോര്‍ഡില്‍ എഴുതി ".കുഞ്ഞനെ എല്ലാരും കളിയാക്കി ,കുഞ്ഞന്‍ കരയും ,അമ്മ ഉമ്മ കൊടുക്കും" ,................. 'ഇനി കഥയില്‍ എന്താണെന്നു നോക്കാം' .'സാറ് പറയണം'. കഥയിലെ ചിത്രങ്ങള്‍ വായിക്കാന്‍ അവസരം . ഒരു ബെഞ്ചിലെ കുട്ടികള്‍ക്ക് ഒരു പുസ്തകം .എല്ലാവരും കഥ വായനയിലേക്ക് .





കുട്ടിക്കാലത്ത് ഒരു കുഞ്ഞന്‍ മുയലിനു ഉണ്ടാവുന്ന സംശയങ്ങള്‍ ;തന്‍റെ വലിപ്പ കുറവിനെ കുറിച്ചുള്ള സന്ദേഹങ്ങള്‍ .വലുതാകുമ്പോള്‍ കുഞ്ഞു മുയലിനു കുട്ടായിതീരുന്നു കുഞ്ഞുങ്ങളുടെ ഭാവനയും സര്‍ഗ്ഗാത്മകതയും ആകാശത്തോളം ഉയര്‍ത്താന്‍ പുസ്തക വായന ഉപകരിക്കും. അനുഭവങ്ങളെ സ്വന്തം ഭാഷയില്‍ വിവരിക്കാനുള്ള കഴിവ് വര്‍ധിപ്പി ക്കാന്‍ പുസ്തകം പ്രയോജനപ്പെടുത്താം. ശാസ്ത്ര സാഹിത്യ പരിഷത് പ്രസിദ്ധീകരിച്ച പുസ്തക പ്പൂമഴയിലെ പുസ്തകങ്ങളില്‍ ഒന്നാണിത് .റോബര്‍ട്ട്‌ ക്രൌസ്‌ രചിച്ച ഈ കൃതി മലയാളത്തിലാക്കിയത് കെ. കെ കൃഷ്ണകുമാര്‍ .

2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

30 . പുജ്യത്തെക്കുറിച്ച് ഒരു കഥ


പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണെന്ന് ഏവര്‍ക്കും അറിയാം .തീര്‍ച്ചയായും ഈ കണ്ടുപിടുത്തത്തിലേക്ക് നയിച്ച ഒരു സംഭവം ഉണ്ടാവും. ആ സംഭവത്തെ ഭാവനയില്‍ രൂപപ്പെടുത്തി നിര്‍മ്മിച്ച കഥയാണിത് .
മുച്ചു എന്ന വ്യാപാരി തക്ഷശിലക്ക് സമീപം താമസിച്ചിരുന്നു . പൂജ്യമില്ലാത്ത കാലത്തേ കണക്കെഴുത്തിനാല്‍ അയാള്‍ പ്രയാസപ്പെട്ടിരുന്നു .ഒരു ദിവസം അടുത്ത ദിവസത്തെ വ്യാപാര ആവ്യശ്യത്തിനുവേണ്ടി എഴുതിയ കണക്കുകളില്‍ മഷി വീണു നശിക്കുന്നു .ഭാര്യയുടെ പ്രാര്‍ത്ഥനാ ഗീതവും മകളുടെ ചോദ്യവും മുച്ചുവിനു പുജ്യത്തെ രൂപപ്പെടുത്തുവാന്‍ സഹായമാവുന്നു . അറബി വ്യാപാരിയുമായി ഈ ആശയം മുച്ചു പങ്കുവെച്ചു .അയാള്‍ ഇത് ലോകത്തെ അറിയിച്ചു .
കുഞ്ഞുവായന മുന്‍പ് പരിചയപ്പെടുത്തിയ 'നിറങ്ങളെ സ്നേഹിച്ച കുട്ടിയുടെ' ചിത്രീകരണം നടത്തിയ നീന സബ്നാനിയാണ് ഈ പുസ്തകം രചിച്ചത് .All about nothing എന്ന പേരില്‍ അവര്‍ തയാറാക്കിയ ആനി മേഷന്‍ ചിത്രത്തിന്‍റെ രൂപാന്ദരമാണ് പുസ്തകം

.

2010, ഒക്‌ടോബർ 23, ശനിയാഴ്‌ച

29 . ഗാന്ധിജിയെ കാണൂ



കുട്ടികള്‍ക്ക് ഗാന്ധിജിയെ ഏറെ അറിയാന്‍ ഉപയോഗപ്പെടുത്താവുന്ന പുസ്തകം. '
എന്‍റെ ജീവിതമാണ്‌ എന്‍റെ സന്ദേശം ' പറഞ്ഞ മഹാത്മജിയെ തന്നെ ചൈതന്യത്തിലും കാലക്രമത്തിലും പുസ്തകം പിന്തുടരുന്നു . ബാപ്പുവുമായി ബന്ധപ്പെട്ട എഴുപതോളം ചിത്രങ്ങള്‍ എടുത്തു പറയത്തക്ക പ്രത്യേകതയാണ്. .ചരിത്ര പാoത്തിനുമപ്പുറം രാഷ്ട്ര പിതാവിനെ കുട്ടികള്‍ക്ക് അടുത്തറിയാനുള്ള വഴിയാണ് ഈ കൃതി . ഗാന്ധിജിയുടെ വാക്കുകളും ചിന്തകളും കുഞ്ഞുങ്ങളില്‍ എത്തിക്കുന്നതിനുള്ള ബാല പാഠമാണ് ഗാന്ധിജിയെ കാണൂ . സന്ധ്യാ റാവുവിന്റെഈ രചന മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് ജി . മോഹനകുമാരിയാണ്‌ .
നാലാം തരത്തിലെ 'സ്വാതന്ത്ര്യത്തിന്‍റെ വഴികള്‍ 'എന്ന പാ0ത്തിനു സഹായകമാണ് ഈ കൃതി .ചരിത്ര സംഭവങ്ങളെ അവയുടെ കാലഗണന അനുസരിച്ച് ഉള്‍ക്കൊള്ളുവാനുള്ള തുടക്കത്തെയുംസഹായിക്കും.


ലോകത്തെ ഇത്രമാത്രം വശീകരിച്ച ഈ മനുഷ്യന്‍ ആരാണ്? ഏതാണ്ട് ഒന്നര നൂറ്റാണ്ടു മുന്പു ജനിച്ച ഈ മനു ഷ്യന്‍റെ വാക്കുകളും ചിന്തയും ഇന്നും സമകാലികമാണ്. പ്രചോദനത്തിന്‍റെ
സ്രോതസ്സാണ്
.

2010, ഒക്‌ടോബർ 22, വെള്ളിയാഴ്‌ച

28 . കൂടുകള്‍ വീടുകള്‍


കൂടുകളുയും വീടുകളുയും കുറിച്ച് ചെറിയ കുട്ടികള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പുസ്തകം .പ്രൈമറി കുട്ടികളെ കഥകളുടെ ലോകത്തുനിന്ന് വിജ്ഞാന സാഹിത്യത്തിലേക്ക് കടത്തി വിടാനുള്ള ചവിട്ടു പടികളില്‍ ഒന്നായി ഇതിനെ ഉപയോഗപ്പെടുത്താം .കുഞ്ഞുങ്ങളെ ആകര്‍ഷിക്കുന്ന ചിത്രങ്ങളാണ്‌ പുസ്തകത്തിലുള്ളത് .മൂന്നു ,നാല് ക്ലാസ്സിലെ കുട്ടികള്‍ക്ക് ചില പഠന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് വഴികാട്ടിയാണ് ഈ കൃതി .വീടുമായി ബന്ധപ്പെട്ട കടം കഥകള്‍ , പഴംചൊല്ലുകള്‍ , കഥ , മഹത്‌വചനങ്ങള്‍ , വിവിധതരം വീടുകള്‍ , വീടുപണിയുടെ വിവരങ്ങള്‍ ....എന്നിവ ഉള്‍ക്കൊള്ളുന്ന ലഘു വീട് വിജ്ഞാന കോശമാണിത്.ചേപ്പാട് ഭാസ്കരന്‍ നായര്‍ രചിച്ച ഈ ഗ്രന്ഥം DC ബുക്സാണ്പ്രസിദ്ധികരിചിരിക്കുന്നത് .

2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

27 . നന്മമരം


മലയാലപ്പുഴ KHMLPS ലെ കുട്ടികള്‍ തയ്യാറാക്കിയ പോസ്റ്റര്‍









മരം മനുഷ്യന് എങ്ങനെയെല്ലാം പ്രയോജനപ്പെടും എന്ന ആശയം രസകരമായി ഈ വര്‍ണക്കഥ പുസ്തകം
പറയുന്നു .
കുട്ടിക്കാലത്ത് കളിക്കുവാന്‍ സൗകര്യം ഒരുക്കി കൊടുത്തു തുടങ്ങുന്ന സഹായം വര്‍ദ്ധ്യക്യത്തില്‍ ഇരിപ്പിടമായി മാറുന്നതിനിടയിലെ സംഭവങ്ങള്‍ ലളിതമായി ഇതില്‍ വിവരിക്കുന്നു .പ്രൈമറി ക്ലാസ്സിലെ കുഞ്ഞുങ്ങള്‍ക്ക്‌ അനായാസം വായിക്കാവുന്ന രചന .കേരള ശസ്ത്ര സാഹിത്യ പരിഷത് പ്രസിദ്ധീകരിച്ച പുസ്തകപ്പൂമഴയിലെ
.അംഗം K K കൃഷ്ണ കുമാറും കെ പി മുരളീധരനും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകം ഒന്ന് ,രണ്ടു ,ക്ലാസ്സിലെ കുട്ടികള്‍ എല്ലാം വായിക്കേണ്ടത് .

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

26 . മൂന്നു നാടകങ്ങള്‍




മൂന്നു ചെറിയ നാടകങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം . 'നീന്തല്‍ ' എന്ന ഒന്നാം നാടകം ക്ലാസ്സ് മുറി രംഗമാക്കി വളരുന്ന ആവിഷ്ക്കരമാണ് .
രണ്ടാം നാടകത്തിന്റെ ആശയം മദ്യപാനം മൂലം എങ്ങനെ ഒരാള്‍ നശിക്കുന്നുവെന്ന് ഒരു ബ്രാഹ്മണന്റെ കഥയിലൂടെ വിവരിക്കുന്നതാണ് .കാടിന്റെ അന്തിരീക്ഷത്തിലൂടെ വളരുന്ന 'ആരെ രാജാവാക്കണം ' എന്ന
മൂന്നാം നാടകം കുട്ടികള്‍ക്ക് ഏറെ അനുയോജ്യം .
നാലാം തരത്തില്‍ കുട്ടികള്‍ നാടകം എന്ന വ്യവഹാരരൂപവുമായി പരിചയപ്പെടുന്നു .ലഘു നാടക രചനയും കുട്ടികള്‍ നടത്തേണ്ടതുണ്ട് .
അത്തരം രചന നടത്തുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് വായിക്കാന്‍ ഉചിതമായ പുസ്തകം .'ഒടുക്കത്തെ ഉറവ ' ,'പുഴ കേഴുന്നു ' എന്നി പാഠങ്ങള്‍ക്ക്
വഴികാട്ടിയാണ് ഈ കൃതി. .നാടക രചനയുടെ രീതികള്‍ പരിചയപ്പെടുന്നതിനും ആസ്വാദനത്തിനും ഇതിനെ ഉപയോഗപ്പെടുത്താം .s .ശിവദാസ് മാഷാണ് ഈ പുസ്തകത്തിന്റെ രചയിതാവ്. d.c ബുക്സ് പ്രസിദ്ധീകരണം

25 . യെന്റിരന്‍ അഥവാ റോബര്‍ട്ട്‌ റോബി




2010, ഒക്‌ടോബർ 19, ചൊവ്വാഴ്ച

24 . പുതിയ സ്കൂള്‍ കഥകള്‍ .




നമ്മുടെ സാധാരണ കഥകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മൂന്നു കഥകള്‍ . ബാല സാഹിത്യങ്ങളില്‍ വിരളമായി കാണുന്ന
ബാല്യകാല അനുഭവങ്ങള്‍ ! .ജീവിത പ്രയാസങ്ങളുടെ നടുവില്‍ വളരുന്ന കുട്ടികള്‍ , മുതിര്‍ന്ന ആളുകളുമായി അവരുടെ ബന്ധം ,ലോകത്തെ നോക്കി കാണുന്നതില്‍ അവരുടെ വ്യത്യസ്തത ..ഒക്കെ വായനയുടെ പുതിയ ലോകത്തേക്ക് നയിക്കുന്നവയാണ് .ചിത്രീകരണത്തിലും വൈവിധ്യം പുലര്‍ത്തുന്നു .മുന്നാം കഥയുടെ ചിത്രങ്ങള്‍ പൂര്‍ണ്ണമായും ഫോട്ടോകളാണ് .' മുക്കാല്‍ വില ,അരവില .ചുളുവില ',എന്ന ഒന്നാം കഥ പാഠപുസ്തകം പഴയത് വാങ്ങി പഠിക്കുന്ന കുട്ടിയുടേതാണ് . ' പാഠപുസ്തകം' എന്ന രണ്ടാം കഥ പാഠപുസ്തകത്തില്‍ സ്വന്തം സമൂഹത്തിലെ ഒരാളുടെ പേര് പോലും കണ്ടെത്താനാവാത്ത ഒരു കുട്ടിയുടെ പ്രതികരണമാണ് . മുന്നാം കഥ 'സ്കൂളിലെ കുട്ട്‌ ഗ്രാമത്തില്‍ വേണ്ട '-ഇനിയും തൊട്ടു കൂടായ്മ നിലനില്‍ക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളുടെ ചിത്രമാണ്‌.കുട്ടികള്‍ വായിക്കുന്നതിനു മുന്‍പ് അധ്യാപകര്‍ വായിക്കേണ്ടപുസ്തകം.

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച

23 . പൂക്കൂട



13 കുഞ്ഞു കവിതകളുടെ സമാഹാരമാണ് പൂക്കൂട .ചില കവിതകള്‍ ക്ലാസ് റൂം പ്രവര്‍ത്തനത്തിനു ഉപകരിക്കും .പാട്ട് പാടാന്‍ ഇഷ്ടമുള്ള കുഞ്ഞുങ്ങള്‍ക്ക്‌ താള ബോധത്തോടെ പാടുവാന്‍ പറ്റിയ ചില പാട്ടുകളുണ്ട് .കുഞ്ഞു മനസ്സിനെ പിടിച്ചു ഇരുത്തുന്ന മനോഹരങ്ങളായ 'പൊന്നോണകുഞ്ഞിക്കാറ്റ്'പോലുള്ള കവിതകളും സമാഹാരത്തിലുണ്ട് .ചിത്രീകരണത്തിനു രണ്ടു നിറങ്ങള്‍ മാത്രമേ ഉള്‍ പേജുകളില്‍ ഉപയോഗിച്ചിട്ടുള്ളൂ വെങ്കിലും ചിത്രങ്ങള്‍ ആകര്‍ഷകങ്ങളാണ്
.'പാല് കുടിക്കാന്‍ അമ്മ വിളിച്ചാല്‍ ,
മേല്കുളിക്കാന്‍ ചേച്ചി വിളിച്ചാല്‍,
പാറി നടക്കും തുമ്പികള്‍ പിമ്പേ ,
കുടാനോടാനോടാനരാണ് ? '

2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

22. മരങ്ങള്‍

മരങ്ങള്‍


പേര് സുചിപ്പിക്കുന്നതുപോലെ ഇതൊരു പര്സ്ഥിതി പുസ്തകം .കുട്ടികളെ ഏഷ്യ - പെസഫിക് രാജ്യങ്ങളിലെ മരങ്ങളെ പരിചയപ്പെടുത്തുന്നതിനോപ്പം പരിസ്ഥിതി അവബോധവും ജനിപ്പിക്കും .ആകര്‍ഷകവും വ്യത്യസ്തവുമായ രൂപ കല്പന . ജൈവ വൈവ്യധ്യ വര്‍ഷത്തില്‍ അധ്യാപകര്‍ക്ക് ഒരു മികച്ച സഹായിയാവും പുസ്തകം; പൂര്‍ണ്ണമായി പ്രൈമറി നിലവാരത്തില്‍ ഉള്ളതല്ല .പരിസര പഠന ക്ലാസ്സിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം . ' മരത്തിന്റെ അപേക്ഷ' എന്ന കവിത ശ്രദ്ധേയമാണ് .പതിനെട്ടു രാജ്യങ്ങളില്‍ നിന്നുള്ള രചനകള്‍ ,ചിത്രങ്ങള്‍ എന്നിവ ഉള്ളടക്കത്തെ വൈവ്യധ്യമാക്കുന്നു. NBT പ്രസിദ്ധീകരണം .

2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

21 . നിറങ്ങളെ സ്നേഹിച്ച കുട്ടി


. നിറങ്ങളെ സ്നേഹിച്ച കുട്ടി
സുബീര്‍ ശുക്ല രചിച്ച പുസ്തകം .വായിച്ചു കൊടുക്കാനും വയനതുടങ്ങുന്ന 1,2 ക്ലാസ്സിലെ കുട്ടികള്‍ക്കും പ്രയോജനകരം .ഇംഗ്ലീഷ് ,മലയാളം എന്നിവ ഉള്‍പ്പെടുന്ന ഇരു ഭാഷ പുസ്തകം. പദാനുപദ പരിഭാഷ . ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്ന ക്ലാസ്സുകളില്‍ ഏറെ പ്രസക്തം .കൌതുകകരമായ ചിത്രീകരണം .നിറങ്ങളുടെ സാങ്കല്പിക ലോകത്തേക്ക് കുട്ടികളെ നയിക്കും.

2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

20. 14 ചുണ്ടലികളുടെ വീട് മാറ്റം




ചുണ്ടലികളുടെ
വീട് മാറ്റം





,അച്ഛന്‍,അമ്മ,മുത്തച്ചന്‍ , മുത്തശി മക്കള്‍ എന്നിവരെല്ലാം ചേര്‍ന്നാല്‍ പതിന്നാലു പേര്‍ . ഇവരുടെ വീട് മാറ്റമാണ് കഥയുടെ ഉള്ളടക്കം . കാസുവോ ഇവാമുറ എന്ന ജപ്പാന്‍ കാരനാണ് രചനയും ചിത്രീകരണവും .കുടുംബം,കുട്ടായി ജോലി ചെയ്യല്‍ തുടങ്ങിയ ആശയങ്ങള്‍ രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട വായനക്ക് പ്രയോജനപ്പെടുത്താം .ഗ്രാമീണ ജീവിതാനുഭവങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഈ പുസ്തകം ഏതൊരു കുട്ടിയും ഇഷ്ടപ്പെടും .ഈ പുസ്തകത്തിന്റെ പ്രധാന ആകര്‍ഷണം രണ്ടു പേജുകളിലുള്ള ചിത്രീകരണമാണ്. സിനിമ കാണുന്ന പ്രതീതി ജനിപ്പിക്കുന്ന അതി മനോഹരമായ ചിത്രങ്ങള്‍.
--

19 .രൂപ എന്ന ആനക്കുട്ടി



നാഷണല്‍ ബുക്ക് ട്രസ്റ്റ്‌ പ്രസിദ്ധീകരിച്ച പുസ്തകമാണ് രൂപ എന്ന ആനക്കുട്ടി .
രചനയും ചിത്രീകരണവും മിക്കി പട്ടേല്‍ .മുര്ക്കോത്ത് കുഞ്ഞപ്പയാണ് മലയാളത്തില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
മൃഗശാലയിലെ ആനക്കുട്ടിയാണ് രൂപ .അവളുടെ കൂട്ടുകാരിയാണ്‌ ചിഞ്ചി.കുട്ടികളെ പുറത്ത് കയറ്റി സവാരിക്ക് പോകലാണ് രൂപയുടെ പ്ര
ധാന പരിപാടി .തനിക്കൊരു ഭംങ്ങിയും ഇല്ല എന്നുപറഞ്ഞു കരയുന്ന രൂപയെ ചിഞ്ചി സഹായിക്കുന്നു .മറ്റു മൃഗങ്ങളുടെ സഹായത്തോടെ..........
കുഞ്ഞുങ്ങള്‍ക്ക്‌ അനായാസം വായിക്കാവുന്ന പുസ്തകം .കേട്ടു മടുത്ത ആന കഥകളില്‍ നിന്നും വ്യത്യസ്തമായ
ഈ പുസ്തകം L.P ക്ലാസ്സിലെ കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.

2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

18. അക്കുടുമുയല്‍ അപ്പം ചുട്ടു



ഒന്ന് ,രണ്ടു ക്ലാസ്സിലെ കുഞ്ഞുങ്ങള്‍ക്ക്‌ സ്വയം വായിച്ചു രസിക്കാന്‍ പറ്റിയ പുസ്തകമാണ് ഇത് .ഒന്നാം ക്ലാസ്സില്‍ പകുതി വായിച്ചു നിര്‍ത്തിയ കഥ ; ബാക്കി ഭാഗം കുട്ടികള്‍ തനിയെ വായിച്ചു . പേടിച്ചു ഉറങ്ങുന്ന അക്കുടുമുയല്‍ സ്വപ്നത്തില്‍ എന്നും തീ തുപ്പുന്ന ഭൂതത്തെ കാണും .ഇതില്‍ നിന്നും രക്ഷപെടുവാന്‍ അമ്മ അവനു പറഞ്ഞു കൊടുക്കുന്ന സൂത്രവും അതിന്റെ വിജയവുമാണ്‌ കഥ .കൂട്ടായി ക്ലാസ്സില്‍ കവിത രചിക്കാറുള്ള കുഞ്ഞുങ്ങള്‍ക്ക്‌ രണ്ടാം കഥ ഇഷ്ടമാവും.അമ്പിളി മാമനെ നോക്കി കവിത രചിക്കുന്ന കരടിയുടെയും മുയലിന്റെയും കഥ . കുഞ്ഞുങ്ങളുടെ ഭാവനയും സര്‍ഗ്ഗാത്മകതയും ഉയര്‍ത്താന്‍ പുസ്തക വായന ഉപകരിക്കും
--

2010, ഒക്‌ടോബർ 12, ചൊവ്വാഴ്ച

17. കൊച്ചു കുട്ടികള്‍ക്ക് തനിയെ വായിക്കാന്‍



പതിനാറു കഥകളുടെ സമാഹാരം .ചെറിയ കുഞ്ഞുങ്ങള്‍ക്ക്‌ പറഞ്ഞു കേള്‍പ്പിക്കാന്‍ പറ്റിയ കഥകള്‍ .കഥാപാത്രങ്ങളും പരിസരവും ആകര്‍ഷകങ്ങളാണ് .ഉപയോഗിച്ചിരിക്കുന്ന ഭാഷ കുട്ടികള്‍ക്ക് എനെങ്ങിയതാണ്. പുസ്തകം അവകാശപ്പെടുന്നതുപോലെ അക്ഷരം വായിച്ചു തുടങ്ങുന്ന കുട്ടിയെ സഹായിക്കുന്നതല്ല .എന്നാല്‍ വായനശീലം ഉള്ള കുഞ്ഞുങ്ങളെ വിസ്മയകരമായ ലോകത്ത് എത്തിക്കുവാന്‍ സഹായകമാണ് . ഒന്ന് ,രണ്ടു ,ക്ലാസ്സിലെ പല യുനിട്ടിനും അധിക വായനക്ക് സഹായകം . .മനോഹരങ്ങളായ ചിത്രങ്ങള്‍ .ദേവ പ്രകാശിന് പുസ്തകത്തിന്റെ ചിത്രീകരനത്ത്തിനു
അവാര്‍ഡ് ലഭിച്ചിട്ടുണ്ട് .

2010, ഒക്‌ടോബർ 11, തിങ്കളാഴ്‌ച

16 . ആനയും തുന്നല്‍ക്കാരനും




വാമൊഴിയായി നാം കേട്ടു പഠിച്ച തുന്നല്‍ക്കരന്റെയും ആനയുടെയും കഥ .വായന പരിശീലിക്കുന്ന ക്ലാസ്സുകളില്‍ ഉപയോഗിക്കാം .ചിത്രങ്ങള്‍ കുട്ടികളുടെ കഥ മെനയാനുള്ള കഴിവ് വളര്‍ത്തും.രണ്ടാം ക്ലാസ്സില്‍ ഈ പുസ്തകംപരിചയപ്പെടുത്തി . കുട്ടികള്‍ക്ക് കഥ നന്നായി അറിയാവുന്നതുകൊണ്ട്‌ താല്പര്യം ജനിപ്പിക്കുന്ന രീതിയില്‍ അവതിരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു . 'ഭേഷ് ,നന്നായി കുട്ടാ !'എന്നെ ആനക്കാരന്റെ അഭിപ്രായം ശരിയായോ എന്ന ചോദ്യം നാലു പേരുടെ അഭിപ്രായ പ്രകടനത്തിന് സഹായിച്ചു .രണ്ടോ മുന്നോ കുട്ടികളുടെ ഗ്രൂപ്പിന് ഒരു പുസ്തകം കരുതി പ്രവര്‍ത്തനം ചെയ്യാനുള്ള ശ്രമമെ വിജയിക്കൂ .

15 .ആനവാല്‍ മോതിരം


3 , 4 ,5 ക്ലാസ്സിലെ കുട്ടികള്‍ക്ക് രസകരമായി വായിക്കാവുന്ന രണ്ടു കഥകളാണ് ആനവാല്‍ മോതിരത്തിന്റെ ഉള്ളടക്കം .കവിയും അധ്യാപകനുമായ മുല്ലനേഴി മാഷാണ് ഇത് രചിച്ചത് .കുട്ടികളുടെ ഭാവനാവികസനത്തിന്‌ കഥകളുടെ വായന ഉപകരിക്കും .മത്തങ്ങ വണ്ടിയില്‍ കയറി സ്ക്കൂളില്‍ പോകുന്ന കുട്ടി . മുട്ടക്കുള്ളില്‍ കരിമ്പ്‌ തിന്നുന്ന ആനക്കുട്ടി കുട്ടന് ആനവാല്‍ മോതിരം നല്‍കുന്നത് വരെയുള്ള രസകരമായ അനുഭവങ്ങള്‍ ഒന്നാം കഥയുടെ ഉള്ളടക്കം .കുതിരപ്പുറത്തു സ്വര്‍ഗ്ഗത്തിലേക്ക് യാത്ര നടത്തുന്നത് സ്വപ്നം കാണുന്ന കുട്ടിയാണ് രണ്ടാം കഥയിലെ നായകന്‍ .അനുഭവങ്ങളെ സ്വന്തം ഭാഷയില്‍ വിവരിക്കാനുള്ള കരുത്തു വര്‍ധിക്കാന്‍ പുസ്തകം പ്രയോജനപ്പെടുത്താം.

--

2010, ഒക്‌ടോബർ 9, ശനിയാഴ്‌ച

14 കുഞ്ഞിക്കിളി


അമ്മക്കിളിയുടെ മധുരമുള്ള താരാട്ടു കേട്ടു ഉറങ്ങാതെ കുഞ്ഞിക്കിളി .രാത്രിയില്‍ ഒരു യാത്ര പോയി .അമ്മയറിയാതെ ,അമ്പിളി മാമനോടൊത്ത് . ആകാശം കാണാന്‍ പോയ കുഞ്ഞിക്കിളിയുടെ വിശേഷങ്ങള്‍ .ഇ .എന്‍ .ഷീജയുടെ രചന .എന്‍ .ടി. രാജീവിന്റെ ചിത്രീകരണം. പരിഷത്ത് പ്രസിദ്ധീകരിച്ച ഈ പുസ്തകം പ്രൈമറി ക്ലാസ്സിലെ കുഞ്ഞുങ്ങള്‍ക്ക്‌മധുരിച്ചു നുണയാവുന്ന ഒന്നാണ് .

13 .പക്ഷിയെ സ്നേഹിച്ച മല


ഒരു കുഞ്ഞു പക്ഷി മലയുടെ ജീവിതം മാറ്റി മറിക്കുന്ന കഥ
ആനന്ദം എന്ന പേരുള്ള കുഞ്ഞു പക്ഷി തന്റെ പ്രവര്‍ത്തികള്‍ കൊണ്ട് വസന്തം സൃഷ്ടിക്കുന്നു.കൊടും തണുപ്പില്‍ ഒറ്റപ്പെട്ടു കഴിഞ്ഞ മല യ്ക്ക് പുതു ചുറ്റുപാട് ഒരുങ്ങുന്നു .ലോകമെമ്പാടും പ്രചാരം നേടിയ ഇ കഥ നിരവധി ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് . stephen ഐട്കെന്‍ നടത്തിയ മനോഹരവും ആകര്‍ഷകവുമായ ചിത്രീകരണം .ആലിസ്മക്ലെരന്റെ ഈ ജനപ്രിയ കഥ എല്ലാ ക്ലാസ്സിലെ കുട്ടികള്‍ക്കും ഭാവനയുടെ വിശാലമായ ലോകം സൃഷ്ടിക്കും പക്ഷിയെ സ്നേഹിച്ച മല