2015, നവംബർ 1, ഞായറാഴ്‌ച

ഒരു കുടയും കുഞ്ഞുപെങ്ങളും

 ഒരു കുടയും കുഞ്ഞുപെങ്ങളും - മുട്ടത്തുവർക്കി 


ഒരു കുടയും കുഞ്ഞുപെങ്ങളും. 1961-ൽ ആണ്  ആദ്യം പ്രസിദ്ധീകരിക്കുന്നത്.മലയാളത്തിൽ  ഏ റ്റവും   അധികം  വായിച്ച  ബാലനോവൽ ആവാം.കുട്ടികളാണ് ഇതിലെ മുഖ്യകഥാപാത്രങ്ങൾ. ആങ്ങളയും പെങ്ങളുമായ ബേബിയും ലില്ലിയും.  നോവലിന്റെ തുടക്ക ഭാഗം അഞ്ചാം ക്ലാസ്സ്   ഇംഗ്ലീഷ്  പാഠ പുസ്തക ത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .
കുട്ടികളുടെ മനസ്സിൽ  സ്നേഹം ,ആര്ദ്രത  എന്നിവ വളർത്തുവാനും അനുതാപത്തോടെ ചുറ്റുപാടുകളെ  നോക്കി കാണുവാനും പുസ്തകം സഹായിക്കും.
കഥ തുടങ്ങുന്നത് മഴക്കാലത്താണ്. നല്ല മഴ പെയ്യുകയും, കുടയില്ലാതിരിക്കുകയും ചെയ്യുമ്പോൾ, ആരുടെയെങ്കിലും കുടക്കീഴിൽ നിന്നേക്കാമെന്നു വിചാരിക്കില്ലേ? ബേബി ലില്ലിയോടും അതാണ് പറഞ്ഞത്.
“ലില്ലീ മഴ വരുന്നു, നീ ആ പെണ്ണിന്റെ കൂടെ പൊയ്ക്കോ.” എന്ന്. ‘ആ പെണ്ണ്’ ഗ്രേസിയാണ്. പണക്കാരിക്കുട്ടിയാണ്. അവൾ പക്ഷേ, ലില്ലിയെ കുടയ്ക്കു താഴെ നിർത്തിയില്ല. സ്കൂളിലെത്താനുള്ള ധൃതിയിൽ മഴയത്ത് ഓടിയിട്ട് സ്ലേറ്റു പൊട്ടുകയും, പുസ്തകം കീറുകയും ചെയ്തു. നനഞ്ഞുകുളിച്ച് ചെളിപുരണ്ട് ക്ലാസിലെത്തിയപ്പോൾ ടീച്ചർ ക്ലാസിൽ കയറ്റിയും ഇല്ല.
ലില്ലിയെ കുടയിൽ കയറ്റാഞ്ഞതിനു ഗ്രേസിയോടു പകരംവീട്ടാൻ ബേബി പോയി. അവളുടെ വീട്ടിനു മുന്നിൽ ചെന്ന് അവളെ വിളിച്ച് കല്ലുകൊണ്ടൊരേറും കൊടുത്തു. എല്ലാവരും ഓടിക്കൂടിയപ്പോൾ അവൻ പേടിച്ചു ഒളിച്ചിരുന്നു. രാത്രിയിൽ വീട്ടിൽ പോയി ലില്ലിയോടു പറഞ്ഞു, എവിടെയെങ്കിലും പോവുകയാണെന്നും, പോയി വരുമ്പോൾ, ലില്ലിയ്ക്ക് കുട കൊണ്ടുക്കൊടുക്കാമെന്നും.
അവർക്ക് മാതാപിതാക്കന്മാരില്ല. അമ്മയുടെ സഹോദരിയാണ് കൂടെയുള്ളത്. മാമ്മിത്തള്ള. അവർക്ക് ആ കുട്ടികളെ ഇഷ്ടവുമില്ല. എന്തായാലും ബേബി അവിടേക്കോ പോയി. മാമ്മിത്തള്ള ലില്ലിയെ ഉപദ്രവിച്ചുകൊണ്ടിരുന്നു. വീട്ടുജോലി മുഴുവൻ ചെയ്യിച്ചു. സ്കൂളിൽ പോകേണ്ടെന്ന് പറയുകയും ചെയ്തു. ഒരുദിവസം ലില്ലിയുടെ കൈയിൽ നിന്നു ഒരു പിഞ്ഞാണം താഴെ വീണു പൊട്ടുകയും, മാമ്മിത്തള്ള, ലില്ലിയെ ഒരുപാടു തല്ലുകയും ചെയ്തു. പിറ്റേ ദിവസം ലില്ലിയും വീട്ടിൽ നിന്നിറങ്ങി.
ബേബിയും ലില്ലിയും രണ്ടുവഴിക്കായി. ലില്ലി ഒരു ഡോക്ടറുടെ അടുത്ത് എത്തിപ്പെടുന്നു. അവിടെ ഡോക്ടറുടെ കുട്ടികളിൽ ഒരാളെപ്പോലെ എല്ലാ സൌഭാഗ്യത്തിലും ജീവിച്ചു. ബേബി സൌദാമിനി എന്നൊരു യുവതിയുടെ വീട്ടിലെത്തിപ്പെടുന്നു. അവൾ ഒരു പാട്ടുടീച്ചറാണ്. ബേബി, സ്നേഹവാത്സല്യങ്ങൾ അനുഭവിച്ച് ആ വീട്ടുകാരോടൊപ്പം താമസിക്കാൻ തുടങ്ങി. അവന്റെ ആഗ്രഹം, ഒരു കുഞ്ഞുകുട വാങ്ങി, പെങ്ങൾക്കു കൊണ്ടുക്കൊടുക്കണം എന്നാണ്. ലില്ലിയുടെ ആഗ്രഹം, ഇച്ചാച്ചനെ എങ്ങനെയെങ്കിലും ഒന്നു കണ്ടെത്തുക എന്നാണ്. രണ്ടു പാവങ്ങളും അങ്ങനെ ദിവസങ്ങൾ തള്ളിനീക്കിക്കൊണ്ടിരുന്നു.
അവസാനം ബേബിയും ലില്ലിയും കണ്ടുമുട്ടുന്നു. 
വയനവസന്തത്തിന്റെ  ഭാഗമായി യു.പി. ക്ല സ്സിലെ  കുട്ടികൽ  വായിക്കേണ്ട  പുസ്തകം.