2010, ഡിസംബർ 25, ശനിയാഴ്‌ച

62. ബസ്റയിലെ ലൈബ്രെ റിയന്‍




യുദ്ധത്തിന്റെ കെടുതികള്‍ നമുക്കറിയാം .പക്ഷെ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും ആള്‍ നാശം ,സമ്പത്ത് നഷ്ടം എന്നിവയില്‍ പരിമിതപ്പെടാറുണ്ട് .യുദ്ധം ഒരു സംസ്കാരത്തെയും അതിന്റെ തുടിപ്പുകളെയും എങ്ങനെ ഇല്ലാതാക്കും എന്നതിന് ശക്തമായ വായനാനുഭവം ഇറാഖില്‍ നിന്നുമുള്ളoരു ബസ്റയിലെ ലൈബ്രെ റിയന്‍ പുസ്തകം നമുക്ക് നല്‍കും.ജെനേറ്റു വിന്റെര്‍ രചിച്ച സചിത്ര പുസ്തകം ജയ് സോമനാഥ്‌ മലയാളത്തില്‍ ആക്കിയിരിക്കുന്നു .കാലം കാക്കേണ്ട പുസ്തകം മലയാളത്തില്‍ എത്തിച്ചു ശാസ്ത്ര സാഹിത്യ പരിഷത് അതിന്റെ പ്രസാധന ധര്‍മ്മം ഒരിക്കല്‍ കൂടി നിറവേറ്റുന്നു.
ഇറാഖില്‍ നിന്നുമുള്ള ഒരു യഥാര്‍ഥ കഥയാണിത് .പുസ്തകത്തിന്‍റെ ആമുഖം ...................................

ഇത്‌ ഒരു ദ്വി ഭാഷ പുസ്തകം കൂടിയാണ് .പ്രൈമറി ക്ലാസ്സിലെ കുഞ്ഞുങ്ങള്‍ക്ക്‌ പോലും വായിക്കാനും മനസ്സില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നതിനും പുസ്തകം സഹായിക്കും .

2010, ഡിസംബർ 19, ഞായറാഴ്‌ച

61. ഹലോ ,അമ്പിളിമാമന്‍






ഇരുപതു പേജുകള്‍ മാത്രമുള്ള കുട്ടി പുസ്തകം ഒന്നാം ക്ലാസ്സുകാര്‍ക്ക്‌ ഉചിതം .പുസ്തകം വായിക്കുന്ന അധ്യാപകര്‍ക്ക് ക്ലാസ്സിന് അനുയോജ്യമായ ചെറുപുസ്തകങ്ങള്‍ രചിക്കുവാന്‍ പ്രചോദനം ലഭിക്കും .അകികോ ഹയാഷി എന്ന ജപ്പാന്‍ കാരന്‍ രചിച്ചതാണ് പുസ്തകം .എന്‍ ബി ടി പ്രസിദ്ധീകരണം

2010, ഡിസംബർ 18, ശനിയാഴ്‌ച

60 . അന്യം നിന്ന ജീവികള്‍







പുസ്തക വായനക്ക്ശേഷം കുട്ടികള്‍ നടത്താന്‍ സാധ്യത ഉള്ള വൈവിധ്യമാര്‍ന്ന രചനകളുടെ സാധ്യതകളില്‍ ചിലത് മലയാലപുഴ KHMLPS ലെ കുട്ടികള്‍ നിര്‍വഹിച്ചതിലോന്നാണ് മുകളില്‍ .അഞ്ചാം ക്ലാസ്സിലെ അഞ്ജന പി .ആറും ഗായത്രി ജിയും ചേര്‍ന്നാണ് കുറിപ്പ് എഴുതിയത് .
പുസ്തകത്തെക്കുറിച്ച്
ജൈവ വൈവിധ്യ വര്‍ഷ ആചരണത്തിന്റെ ഭാഗമായി നമ്മുടെ കുട്ടികള്‍ കടന്നു പോവേണ്ട പുസ്തകം.ഗായത്രിക്കും അന്ജനക്കും ഉണ്ടായതുപോലെ നഷ്ടമാവുന്ന സമ്പത്ത് ഓര്‍ത്ത് ഇടപെടുവാനുള്ള കരുത്ത് പുസ്തകം സമ്മാനിക്കും .അന്യം നിന്ന പക്ഷികള്‍ ,മൃഗങ്ങള്‍ ,സസ്യങ്ങള്‍ എന്നിവയെ ലളിതമായ ആഖ്യനത്തിലുടെ മുന്ന് അധ്യായങ്ങളിലൂടെ കൃതിയില്‍ വിവരിക്കുന്നു പ്രകൃതിയില്‍ നിന്ന് മനുഷ്യന് ലഭിച്ചിരുന്ന ആനന്ദങ്ങള്‍ അവന്റെ പ്രവര്‍ത്തിമൂലം നഷ്ടപ്പെടുന്നതിന്റെ ഭീതിജനകമായ ചിത്രം പുസ്തകം ചൂണ്ടിക്കാട്ടുമ്പോള്‍ ഇനിയുള്ളവ കാക്കുവാനുള്ള ദിശ കുട്ടികള്‍ക്ക് ലഭിക്കുന്നു .മനസ്സിനെ വേദനിപ്പിക്കുകയും കുറ്റബോധത്താല്‍ തല താഴ്‌ ത്തി നില്‍ക്കുവാനും ഇടവരുത്തുന്ന വംശ നാശ ചരിത്രം എല്ലാവരിലും സ്വയം മാറാനുള്ള പ്രചോദനം സൃഷ്ടിക്കും .
വായനയില്‍ പുതിയ വഴികള്‍ തേടുന്ന
മലയാലപുഴ KHMLPS ലെ കുട്ടികള്‍ അധ്യാപകര്‍ എന്നിവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു .

2010, ഡിസംബർ 14, ചൊവ്വാഴ്ച

122 നമ്മുടെ ഈ ഭുമി


സാമൂഹ്യ പ്രശനങ്ങളെ നാം പഠനത്തിന്റെ അടിസ്ഥാന ഘടകങ്ങളായി പരിഗണിച്ചപ്പോള്‍ അതിനുസഹായകമായ തരത്തില്‍ കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ ഇനിയും ലഭ്യമാക്കിയിട്ടില്ല .പ്രത്യേകിച്ചുംപ്രൈമറി ക്ലാസ്സുകളില്‍ .കിട്ടുന്നതില്‍ ഏറെയും കുട്ടികളുടെ നിലവാരം പരിഗണിക്കാത്തതാണ്.വായിച്ചുമനസ്സിലാക്കാന്‍ പറ്റാത്തവയുംഅതീവമായി ലളിത വല്ക്കരിച്ചവയും .എന്നാല്‍ ഇക്കാര്യത്തില്‍ആശ്വസിക്കാവുന്ന ഒരു കൂട്ടം പുസ്തകങ്ങള്‍ എന്‍ ,ബി.ടി. പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതില്‍ഒന്നിനെക്കുറിച്ച് ........നമ്മുടെ ഈ ഭുമി




ചെറിയ ക്ലാസ്സിലെ കുട്ടികള്‍ക്ക് പരിസ്ഥിതി സംരക്ഷണം സംബന്ടിച്ച അറിവ് മടുപ്പില്ലാതെപകരുവാന്‍ സഹായകം. ലയീക് ഫത്തെഹള്ളി രചിച്ച ഈ കൃതി മലയാളത്തില്‍ ആക്കിയത് സുഗതകുമാരി ടീച്ചറാണ് .വെള്ളം ,വെള്ളം സൂക്ഷിക്കല്‍ ... ,നമുക്കും വേണം മരങ്ങള്‍........ എന്നി ആദ്യ രണ്ടുഅദ്ധ്യായങ്ങള്‍ പേര് സുചിപ്പിക്കുന്നത് പോലെ വെള്ളത്തിന്റെയും മരത്തിന്റെയും പ്രാധാന്യം ലളിതമായിവിവരിക്കുന്നു അവസാന അധ്യായം ചെറുതും പ്രസക്തവും ഭൂമിയെ നില നിര്‍ത്താന്‍ പ്രേരണനല്‍കുന്നതുമാണ് .ലളിതമായ ചിത്രങ്ങള്‍ ഈ കുഞ്ഞു വിജ്ഞാന കോശത്തെ ആകര്ഷകമാക്കുമ്പോള്‍ കാര്‍ ട്ടൂണുകള്‍സങ്കീര്‍ണ്ണമായ പല ആശയങ്ങളെയും കുട്ടികളുടെ മനസ്സില്‍ ഒട്ടിച്ചു വെക്കാന്‍ സഹായിക്കും . ഇത്തരംപുസ്തകങ്ങള്‍ കണ്ടെത്തി കുട്ടികളുടെ മുന്‍പില്‍ എത്തിക്കുവാന്‍ കഴിയുന്നവര്‍ക്ക് അറിവ് നിര്‍മ്മാണം അതി സങ്കീര്‍ ന്നമാവില്ല .

2010, ഡിസംബർ 11, ശനിയാഴ്‌ച

58. പത്ര പ്രവര്‍ത്തനം കുട്ടികള്‍ക്ക്


ഒരു പുസ്തകത്തിന്‍റെ കവര്‍ അതിന്റെ മുഖം ,പുസ്തകത്തിന്‍റെ പേരോ ??? മുഖത്തെ പുഞ്ചിരി ആവാം .ആളെത്ര നല്ലവന്‍ ആണെങ്കിലും ചിരി ഇല്ലെങ്കില്‍ അവിടേക്ക് അടുക്കുവാന്‍ നമ്മള്‍ മടിക്കും .ചില പുസ്തകത്തിന്‍റെ പേരുകള്‍ പുസ്തകത്തിലേക്ക് നമ്മെ ചേര്‍ത്ത് നിര്‍ത്താറില്ല .'അടിസ്ഥാന പത്ര പ്രവര്‍ത്തനം കുട്ടികള്‍ക്ക്' എന്ന ഇന്നത്തെ കുഞ്ഞുവായന പുസ്തകം പേര് കൊണ്ട് എന്നെ ആകര്‍ഷിക്കാത്ത പുസ്തകം .പക്ഷെ ഉള്ളടക്കം മനോഹരം .പത്ര പ്രവര്‍ത്തനത്തിന്റെ ബാല പാഠം ഒരു ബാല വേദി പശ്ചാത്തലത്തില്‍ രസകരമായി വിവരിക്കുന്നു . നമ്മുടെ ഭാഷാ ക്ലാസ്സില്‍ പത്രങ്ങളുമായി ബന്ധെപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിന് പുസ്തക വായന ഊര്‍ജ്ജം നല്‍കും.
കുട്ടിക്കുട്ടത്തിന്റെ കുട്ടായ പ്രവര്‍ത്തനം "പഞ്ചാരയുമ്മ"എന്ന മാസിക രൂപപ്പെടുത്തുന്ന ഉള്ളടക്ക ത്തിലുടെ പത്രം ആരംഭിക്കുന്നതിന്റെ അടിസ്ഥാന വിവരങ്ങളില്‍ സാമാന്യ വിവരം കൃതി പ്രദാനം ചെയ്യുന്നു .

2010, ഡിസംബർ 7, ചൊവ്വാഴ്ച

57.ഞാനിവിടെയുണ്ട്




കുഞ്ഞുങ്ങള്‍ക്ക്‌ രചിക്കുന്ന കവിതകളുടെ വഴികളും വഴി തിരുവുകളും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല .നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ മികച്ച കവിതകള്‍ എന്ന കാര്യത്തില്‍ എനിക്ക് സംശയമാണ് .കുട്ടികളെ ലക്ഷ്യമാക്കി ബാലമാസികകളില്‍ വരുന്ന രചനകളില്‍ ഏറെയും അവരുടെ ഉള്ളിലെ കവിത ഇല്ലാതാക്കുന്നതാണ് .പൂമ്പാറ്റ ,മഴവില്ല് , തത്തമ്മ ,മഴ ,.......ഇങ്ങനെ പരിമിതമായ വിഷയങ്ങളില്‍ അവരെ
തളച്ചു ഇടുന്നതുമാണ് .
മലയാളത്തില്‍ പി.മധുസൂദനന്‍ എന്ന കവി പ്രസക്തനാവുന്നത് ഇതില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളുടെ ഉള്ളു കണ്ടുള്ള രചനകള്‍ കൊണ്ടാണ്.കാവ്യാ ഭംഗിക്ക് അല്പം പോലും കുറവ് വരുത്താതെ ശാസ്ത്രീയമായ വീക്ഷണത്തോടെ മധു മാഷ് നടത്തുന്ന രചനകള്‍ ഇതിനകം കുട്ടികളുടെ ഹൃദയം കവര്‍ന്നവയാണ്.
ഞാനിവിടെയുണ്ട് എന്ന നാല്‍പ്പതു കവിതകളുടെ ശേഖരം അദ്ധേഹത്തിന്റെ നാലാമത് സമാഹാരമാണ് .

2010, ഡിസംബർ 4, ശനിയാഴ്‌ച

56 . കാട്ടിലേക്ക് എത്രയോ വഴികള്‍

കുട്ടികള്‍ക്ക് വേണ്ടി രാധിക .സി .നായര്‍ രചിച്ച ലഘുനോവലാണ്‌ കാട്ടിലേക്ക് എത്രയോ വഴികള്‍.കൈരളി
ചില്‍ ട്ര ന്‍സ് ബുക്ക്‌ ട്രസ്റ്റ്‌ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്പതിന്നാലു അധ്യായങ്ങളിലായി പൂര്‍ത്തിയാവുന്നനോവലിന്റെ ഓരോ അധ്യായത്തിലും സന്ദര്‍ഭ ത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എന്‍ . ജി .സുരേഷ് കുമാര്‍ വരച്ചചിത്രങ്ങളുമുണ്ട് .കുട്ടികള്‍ക്ക് ഇണങ്ങുന്ന ഭാഷയും കഥാ സന്ദര്‍ഭങ്ങളും നോവല്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കുവാന്‍കുഞ്ഞുങ്ങളെ പ്രേരിപ്പിക്കും .
.
കഥ കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്ന ഉമക്കുട്ടിക്കു ധാരാളംകഥകള്‍ ഇതിനകം കേള്‍ക്കുവാന്‍ കഴിഞ്ഞിട്ടുണ്ട് . .ടോട്ടോചാനും അത്ഭുത ലോകത്തെ ആലിസുംകുഞ്ഞിക്കുനനും ജാക്കും ടോം സോയറും വികൃതി രാമനും ആലിബാബയും എല്ലാം അവളുടെ മനസ്സ് നിറഞ്ഞുനില്‍ക്കുകയാണ് .എങ്കിലും അവള്‍ക്കു പ്രിയം അമ്മ പറഞ്ഞു കൊടുക്കുന്ന ജോക്കര്‍ മുയലിന്റെയുംകുട്ടുകാരുടെയും കഥയാണ് .പച്ചക്കൊമ്പന്‍ വിട്ടിലും മീശക്കാരന്‍ എലിയും ജോക്കറിന്റെ കൂട്ടുകാരാണ്‌ഇവര്‍ക്കൊപ്പം ഉമ നടത്തുന്ന യാത്രയാണ്‌ നോവലിന്റെ ഉള്ളടക്കം.അമ്മ പറയുന്ന കഥകളോട് ഉമസ്വയം ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ഉത്തരങ്ങള്‍ തേടുകയും ചെയ്യാറുണ്ട്. .
നാലാം ക്ലാസ്സുകരിയെ കഥ പാത്രമാക്കിയ നോവല്‍ കുട്ടികളുടെ ഭാവനാ വികസനത്തിനും പുതിയപുസ്തകങ്ങള്‍ വായിക്കുന്നത്തിനും സഹായകം .

2010, ഡിസംബർ 3, വെള്ളിയാഴ്‌ച

55കാതോര്‍ക്കൂ ... മഴകരയുകയാണ്...


കാതോര്‍ക്കൂ ... മഴകരയുകയാണ്...
സുധന്യ. ടി.

വഴി വിജനമാണ്. മേഘം ഇരുണ്ടു കൂടിയിട്ടുണ്ട്. മഴ പെയ്താല്‍ കുടയില്ല. അതു കൊണ്ടു തന്നെപെട്ടെന്ന് തിരികെ വീട്ടിലേക്ക് മടങ്ങണമെന്ന് അയാള്‍ വിചാരിച്ചു. മണിക്കുട്ടി അയാളുടെ തോളില്‍കിടന്ന് അവളുടെ ഉണ്ടക്കണ്ണുള്ള പാവയെ കളിപ്പിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് മണിക്കുട്ടി അയാളുടെനീണ്ട മീശയെ പിടിച്ചു വലിച്ചു കൊണ്ടിരിന്നു.
എന്താ മണിക്കുട്ടീ കാട്ടുന്നത്? അടങ്ങിയിരുന്നുകൂടെ? അയാള്‍ അവളെ നോക്കി കണ്ണുരുട്ടി.
അയ്യേ അഛന് ഒരു ബുദ്ധിയും ഇല്ല" എന്നു പറഞ്ഞ് കൊണ്ടവള്‍ അയാളുടെ മുടികൈയിലൊതുക്കി വലിച്ചുകൊണ്ടിരുന്നു.
സത്യത്തില്‍ മണിക്കുട്ടിക്ക് ഒന്നുമറിയില്ല. അവര്‍ എവിടെ പോവുകയാണെന്നോ, എന്തിനുപോവുകയാണെന്നോ ഒന്നും ...ഇന്ന് ഞായറാഴ്ച ആയതു കൊണ്ട്തന്നെ ഇവിടേക്ക് വരാന്‍ തിരക്കിട്ട്ഒരുങ്ങുകയായിരുന്നു ഞാന്‍. അപ്പോഴാണ് അവള്‍ എഴുന്നേറ്റ് വന്ന് എന്റെ ഒപ്പം വരണമെന്ന്വാശിപിടിച്ചത്. പിന്നെ നിവൃത്തികേടുകൊണ്ടാണ് ഒപ്പം കൂട്ടിയത്. കാണാതെ വരണമെന്ന് വിചാരിച്ചു. എങ്ങനെ? മനസ് അനുവദിച്ചില്ല.
കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ എങ്ങനെ ഇവളെയും എടുത്ത് കൊണ്ട്നടക്കും? രാവിലെബസ്സിലെ അവസ്ഥയും ഇതുപോലെ തന്നെയായിരുന്നു. അത്രയ്ക്കും തിരക്ക്. അയല്‍ക്കാരനായകണ്ണേട്ടന്‍ ഉണ്ടായതുകൊണ്ട് ഭാഗ്യം; എങ്ങനെയൊക്കെയോ ഒരു സീറ്റ് ഒപ്പിച്ചു തന്നു. താനീകാസര്‍കോട്ടേക്കു വരുന്നു എന്നുള്ള കാര്യം കണ്ണേട്ടന് മാത്രമേ അറിയുകയുള്ളു. താന്‍വിളിച്ചിരിന്നുവെങ്കില്‍ അയാളും കൂടി വരുമായിരുന്നു. പക്ഷേ വിളിച്ചില്ല, തനിക്കറിയാം മനസ്സിന് ദുരന്തങ്ങളൊന്നും താങ്ങാനുള്ള കരുത്തില്ലെന്ന് .
വൈകാതെ ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തി. മണിക്കുട്ടി അപ്പോഴും അവളുടെ പാവയെകളിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. വീടിന്റെ ജനാലയിലൂടെ ഒരു സ്ത്രീ പുറത്തേക്കെത്തിനോക്കി. എന്നിട്ടെന്തോ ഉച്ചത്തില്‍ പറഞ്ഞു. വൈകാതെ ഒരു പുരുഷന്‍ പുറത്തേക്കിറങ്ങിവന്നു.
വിജയന്റെ അഛനല്ലേ? “ ഞാന്‍ ചോദിച്ചു. അയാളുടെ കണ്ണിലുണ്ടായ തിളക്കം എനിക്ക്കാണാമായിരുന്നു.
വരൂ സാര്‍ വരൂ"എന്നു പറഞ്ഞ് അവരുടെ കൊച്ചു വീടിന്റെയുള്ളിലേക്ക് എന്നെ ക്ഷണിച്ചു. തിണ്ണയിലൊരു കസേരയിട്ടു തന്നു. എന്നിട്ട് 'തങ്കമണി' എന്ന് വിളിച്ച് അകത്തേക്കു പോയി. അയാള്‍തിരികെ വന്നത് ഒരു ഗ്ലാസ് കട്ടന്‍ചായയുമായാണ്.
സാറിന്റെ മകളാണല്ലേ? എന്നു ചോദിച്ചു കൊണ്ട് അയാള്‍ മണിക്കുട്ടിയെ നോക്കി പുഞ്ചിരിച്ചു. അവളുംചിരിച്ചു "
അതെ, ഒന്നാം ക്ലാസില്‍ പഠിക്കുന്നു.”
മണിക്കുട്ടിക്ക് കുറച്ച് ഗമ കൂടിയോ എന്നു സംശയം.തങ്കമണി അകത്തെ വാതിലില്‍ നിന്ന് പുറത്തേക്ക്എത്തിനോക്കുകയായിരുന്നു.
അവനക്ക് സംസാരിക്കാന്‍ കഴിയുമ്പോഴ് സാറെ കുറിച്ച് പറയുമായിരുന്നു. അത്രയ്ക്കും ഇഷ്ടാസാറെ.” പിതാവ് കണ്ണീരോടെ പറഞ്ഞു.
അതെ എനിക്ക് അവനോടും ഇഷ്ടമായിരുന്നു.എന്റെ പ്രിയപ്പെട്ട കുട്ടികളില്‍ ഒരാളായിരുന്നു അവന്‍. രണ്ടാം ക്ലാസിലെ രണ്ടാമത്തെ ബെഞ്ചില്‍ അറ്റത്തിരുന്ന കുസൃതിക്കുരുന്ന്. അവന് നന്നായി തമാശപറയാനറിയാമായിരുന്നു. നന്നായി പാടാനറിയാമായിരുന്നു,നന്നായി കവിതഎഴുതാനറിയാമായിരിന്നു,പിന്നെ എല്ലാവരെയും സ്നേഹിക്കാനുമറയാമായിരുന്നു. ദൈവം ഞങ്ങളെഅകറ്റാന്‍ ശ്രമിക്കുകയാണോ? അയാള്‍ സംശയിച്ചു. ഒരിക്കലും അങ്ങനെ സംഭവിക്കരുതേഎന്നയാള്‍ദിവസവും ഉള്ള ദൈവങ്ങളെയെല്ലാം പ്രാര്‍ഥിക്കാറുണ്ടായായിരുന്നു.
ഒരു ദീര്‍ഘമായ മൗനത്തിനു ശേഷം അധ്യാപകന്‍ അയാളോടു ചോദിച്ചു.” വിജയനെവിടെ? എനിക്കു കാണാന്‍ സാധിക്കുമോ?”"കര‍ഞ്ഞ് കരഞ്ഞ് തളര്‍ന്നുറങ്ങി സാര്‍"
പിതാവിന്റെ മുഖം കുനിയുന്നത് അയാള്‍ കണ്ടു.
വരൂ സാര്‍ വരൂ...അകത്തേക്ക് ഒരു ഇരുട്ട് മുറിയിലേക്ക് അവര്‍എന്നെ ക്ഷണിച്ചു. ഞാന്‍മണിക്കുട്ടിയെ ഒന്നു നോക്കി. അവള്‍ അവളുടെ പുന്നാര പാവയുടെ മുടി ചീകി ഒതുക്കുകയാണ്. ഞാന്‍അകത്തേക്ക് പോകുന്നത് അവള്‍ കണ്ടില്ലെന്നു തോന്നുന്നു. ഒരു കരച്ചില്‍ ഒഴിവായ സമാധാനത്തില്‍ആയിരുന്നു ഞാന്‍. ഇരുട്ടു മുറിയിലേക്ക് തങ്കമണി ഒരു ചെറിയ മണ്ണെണ്ണ വിളക്ക് തെളിയിച്ചുകൊണ്ടുവന്നു വച്ചു. അവരുടെ കണ്ണുകളില്‍ നനവു പടര്‍ന്നിരുന്നു. മങ്ങിയ വെളിച്ചത്തില്‍പുല്‍പായയില്‍ കിടന്നുറങ്ങുന്ന വിജയനെഞാന്‍ കണ്ടു. ചുണ്ടുകള്‍ തടിച്ച് മുഖം വീര്‍ത്തിട്ടുണ്ടായിരുന്നു. ആചെറിയ പല്ലുകള്‍ക്കിടയിലൂടെ അവന്റെ നാവ് പുറത്തേക്ക് തള്ളി നില്‍ക്കുന്നു. ആകെ ഒരുവികൃതമായ രൂപം.തങ്കമണി അവന്റെ മേലില്‍ ഇട്ടിരുന്ന ഒരു പുതപ്പ് താഴേക്ക് വലിച്ചു നീക്കി. വിജയന്റെ എല്ലുകള്‍ പുറത്തേക്ക് ഉന്തിനില്‍ക്കുന്നു. അവന്റെ ശരീരം വളരെ അധികംമെലിഞ്ഞിരുന്നതായി തോന്നി. തങ്കമണി അവനെ തട്ടി വിളിച്ചു.” കണ്ണാ എണീക്ക്കണ്ണാ.” അവന്‍ കണ്ണുതുറക്കാനായി വളരെ അധികം പാടുപെടുന്നതായിത്തോന്നി.
എന്നെ കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. എന്തു പറയണമെന്നെനിക്കറിയില്ല. അവന്‍ എന്നോട് പലതും പറയുന്നുണ്ടെന്നു എനിക്കു മനസിലായി.അവന്റെ ചെമ്പിച്ച മുടിയില്‍ ഞാന്‍പതുക്കെ തലോടി അവനെ അനുഗ്രഹിച്ചു.
തങ്കമണി കരഞ്ഞുകൊണ്ട് പുറത്തേക്കുപോയി
ഇവന്റെ മേലെ നല്ലോണം ആശവച്ചിരുന്നുസാര്‍. തങ്കമണിക്ക് ഇവനെ ഡോക്ടറാക്കണമെന്ന്ആഗ്രഹം. അതിനാല്‍ സാര്‍ ഇവന്റെ അമ്മാവന്റെ വീട്ടില്‍ നിറുത്തി പഠിപ്പിച്ചത്. അവന്‍ പ്ലസ്ടുവരെപഠിച്ച് ....പക്ഷേ അവധിക്കാലത്ത് "
അയാളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ഞാന്‍ പറഞ്ഞു .” സമാധാനിക്കൂ... എല്ലാംശരിയാകും.”അകത്തു നിന്ന് തങ്കമണിയുടെ തേങ്ങല്‍ മാത്രം കേള്‍ക്കാമായിരുന്നു.
മൂന്നു മണിയോടെ അവരോട് യാത്ര പറഞ്ഞ് കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ ഞങ്ങള്‍ തിരികെനടന്നു. വഴിക്ക് ഇരു വശവും കശുമാവിന്‍ തോട്ടങ്ങളാണ്. അപ്പോള്‍ സത്യത്തില്‍ എനിക്കാപ്രദേശത്തോട് ശരിക്കും വെറുപ്പാണ് തോന്നിയത്. അവിടുത്തെ കല്ലും മണ്ണും സസ്യങ്ങള്‍പോലുംഎന്തിനെയോ ഭയക്കുന്നുണ്ടെന്ന് എനിക്കു തോന്നി.
മണിക്കുട്ടിയെപ്പോലെ
എന്റെ മനസിന്റെ കോണില്‍ സ്ഥാനം പിടിച്ച ഒരു കുട്ടിയാണ് വിജയന്‍. അങ്ങനെയെന്തൊക്കെയോ ആലോചിച്ച് എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. അതുകണ്ട മണിക്കുട്ടിപറഞ്ഞു.
അയ്യേ അച്ഛന്‍ കരയാ"? ആണുങ്ങളുണ്ടോ ഇങ്ങനെ കരയുന്നത്? നാണക്കേട്. അതാ പറഞ്ഞത് അഛന് ഒട്ടും ബുദ്ധിയില്ലെന്ന്. അവള്‍ കിടുകിടെ ചിരിച്ചു.
പെട്ടെന്നാണ് ഭയങ്കരമായ എന്തോ ശബ്ദം ചെവിക്കുള്ളിലേക്ക് ഇരച്ചുകയറി.എന്തെന്നറിയില്ല, എന്റെഹൃദയമിടിപ്പ് കൂടി. മണിക്കുട്ടി ഉച്ചത്തില്‍ കരഞ്ഞു. അയാള്‍ അവളെ മാറോട് പിടിച്ചുകൊണ്ടിരിന്നു. അവരുടെ തലയ്ക്കു മീതെ ഒരു ഹെലികോപ്ടര്‍ കടന്നുപോയി. അയാള്‍ ഒരു നെടുവീര്‍പ്പോടെആകാശത്തേക്കു നോക്കി . അയാളുടെ നടത്തത്തിന് വേഗത കൂട്ടി. അപ്പോഴും മണിക്കുട്ടിയുടെമഞ്ഞപ്പാവയുടെ കണ്ണുകള്‍ എന്തിനെയോ ഭയക്കുന്നുണ്ടായിരുന്നു....


ഇത് കുഞ്ഞുവായനയില്‍ പരിചയപ്പെടുത്തുന്ന പുസ്തകമല്ല .

GOVT. MODEL RESIDENTIAL SCHOOL FOR GIRLS, KASARAGOD

അവരുടെ മാതൃകാ വിദ്യാലയം എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കഥ .അനുമതി ചോദിക്കാതെ ഇവിടെചേര്‍ക്കുകയാണ് . കഥ എല്ലാവരുടെയും മനസ്സിനുള്ളില്‍ പതിക്കാന്‍ ........ സുധന്യ എന്ന കഥാകാരിഒരു സാമൂഹ്യ പ്രശ്നത്തെ നമ്മുടെ ഉള്ളില്‍ തട്ടിച്ചത് എത്ര സുന്ദരമായി . കഥയ്ക്ക് സബ് ജില്ലാതലത്തില്‍ കിട്ടിയ ഒന്നാം സ്ഥാനം തുടക്കം മാത്രം . കൊച്ചു കഥാകാരിക്ക് എല്ലാ ആശംസകളും ..........

2010, ഡിസംബർ 2, വ്യാഴാഴ്‌ച

54. മാലുക്കരടി



കുട്ടികളുടെ ലൈബ്രറി രജിസ്റ്റര്‍ എങ്ങനെയാണു ഔദ്യോഗികമായി എഴുതേണ്ടത് എന്നറിയില്ല .പത്തനംതിട്ട ടൌണ്‍ .SISLPS സ്വീകരിക്കുന്ന രീതി കൊള്ളാം എന്ന് തോന്നുന്നു .ഒരു കുട്ടിക്ക് രണ്ട്മൂന്ന് പേജുകള്‍ .സ്കൂളില്‍ നിന്ന് പുസ്തകം എടുത്തു തുടങ്ങുമ്പോള്‍ മുതല്‍ സ്കൂള്‍ വിടുന്നത് വരെ കുട്ടിവായിച്ച /കൊണ്ടുപോയ പുസ്തകം ഏതെന്നു ഒറ്റ നോട്ടത്തില്‍ മനസിലാക്കാം.രെജിസ്റ്ററില്‍ കൂടുതല്‍ ബുക്കുകള്‍എടുത്ത കുട്ടികളുമായി വര്‍ത്തമാനം പറഞ്ഞു.അസ്സല്‍ വായനക്കാരനെന്നു ബോധ്യമായി .അവരില്‍ ഒരാളുടെ കൈയ്യില്‍ നിന്നാണ് മാലു കരടി , കിട്ടിയത് .
മാലു കരടി
ഒരു ഹിമ കരടി കുഞ്ഞിന്റെ കഥ .ജീവിത യാത്രയിലെ പാഠങ്ങള്‍ പഠിക്കുന്ന മാളുവിന്റെ ധീര സാഹസിക പ്രവര്‍ത്തിയാണ് ഉള്ളടക്കം . ഗദ്യ കവിതാ രൂപത്തിലാണ് രചന.മനോഹരങ്ങളായ ചിത്രങ്ങള്‍; പുസ്തകത്തിലേക്ക് കുട്ടിയെ പിടിച്ചു ഇരുത്തുന്നവയാണ് .എല്‍ . പി .ക്ലാസ്സുകളിലെ കുഞ്ഞുങ്ങള്‍ക്ക്‌ രസകരമായി വായിക്കാവുന്ന പ്രതിപാദന രീതിയാണ്‌ സ്വീകരിച്ചിരിക്കുന്നത്.

2010, ഡിസംബർ 1, ബുധനാഴ്‌ച

ജയശ്രീ ടീച്ചറുടെ അഭിപ്രായങ്ങള്‍

വായനക്ക് മുന്പ്് ടീച്ചര്‍ ചോദിച്ച ചോദ്യങ്ങളുടെ തുടര്ച്ചെയായ വിശകലന ,അനുമാന ,..........ചോദ്യങ്ങള്‍ ടീച്ചര്‍ ആസൂത്രണം ചെയ്യണം.പുസ്തക വായനക്ക് ശേഷം ആ ചോദ്യങ്ങള്‍ ചോദിക്കണം.കുട്ടികളുടെ പ്രതികരണങ്ങളും അതിന്മേലുള്ള ചര്ച്ചകളും നടക്കണം.പുസ്തക വായന ക്ലാസ്സില്‍ നടക്കുന്ന അറിവുനിര്മാണത്തിന് കൈത്താങ്ങ്‌ നല്കുയന്ന ഒന്നായി മാറണം. അപ്പോഴേ നാലാം തരത്തിലെ പരിസര പഠന പുസ്തകത്തിന്‌ അനുബന്ട പാഠമായി ഈ പുസ്തകംമാറൂ . അപ്പോള് വായന ക്ലാസ്സ്‌ റൂം പ്രക്രിയയുടെ ഭാഗമാവും . ഇതിനെ തുടര്ന്ന് പുസ്തകരചനയിലെക്കും പോകാവുന്നതാണ്.കുട്ടികളുടെ ഒരു ശ്രമത്തിനു ശേഷം മെച്ചപ്പെടുത്തുന്ന ഘട്ടത്തില്‍ വായിച്ച പുസ്തകത്തിലെ ഉള്ളടക്കം ,പ്രതിപാദന ശൈലി,പ്രധാന കഥാപാത്രങ്ങള്‍ ,നാടകീയ മുഹൂര്ത്ത ങ്ങള്‍ മുതലായവയെപ്പറ്റി സന്ദര്ഭോാചിതമായി വിശകലനം ചെയ്യണം.വായിക്കുന്ന പുസ്തകത്തിന്റെ വിശകലന്ത്തിലൂടെ പുസ്തകത്തിന്റെ ഉള്ളടക്കം ,രചന രീതി .........മുതലായവയെ പറ്റിയുള്ള അറിവുനിര്മാണവും,മെച്ചപ്പെടലും നടക്കും . അങ്ങനെ സ്വന്തം രചനയെ മെച്ചപ്പെടുത്താനുള്ള ജൈവീകമായ ഉപാധിയായി വായന മാറണം.
വായന കുറിപ്പ് എഴുതാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് മാത്രം സ്കൂള്‍ ലൈബ്രറിയില്‍ നിന്നും പുസ്തകം എടുക്കാത്ത കുട്ടികളെ എനിക്കറിയാം. കുട്ടിയുടെ വായനാനുഭവം പങ്കുവയ്ക്കാന്‍ വ്യത്യസ്ത രീതികള്‍ ആണ് ഞാന്‍ ചെയ്യാറുള്ളത്. •രചിച്ച കഥ/കവിതയും വായിച്ച കഥ/ കവിതയും തമ്മില്‍ സാമ്യ വ്യത്യാസങ്ങള്‍ പറയല്‍ •വായിച്ച കുട്ടിയുമായുള്ള അഭിമുഖം –വീഡിയോ ഡോക്യുമെന്റ് ചെയ്യല്‍ •ബുക്ക്‌ റിവ്യൂ പ്രിന്റ്‌ ചെയ്യല്‍ (ക്ലാസ്സ്‌ ലൈബ്രറിയിലെ പുസ്തകങ്ങ ളുടെ) •അമ്മ മാര്ക്ക് നല്ല പുസ്തകത്തെ പരിചയപ്പെടുത്തല്‍ പുസ്തക വായനയെ ക്ളാസ്സ്റൂം അനുഭവവുമായി ഉദ്ഗ്രഥിക്കുമ്പോള്‍ മാത്രമാണ് വായന ജൈവീകമാകുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.(പ്രത്യേകിച്ചും ലോവര്‍ പ്രൈമറി ക്ലാസ്സുകളില്‍)രം
.