2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ചലനം

 കുട്ടികൾക്കിണങ്ങിയ ശാസ്ത്ര പുസ്തകങ്ങൾ മലയാളത്തിന് സംഭാവന ചെയ്യാനുള്ള ദൗത്യം പരിഷത് ഒരിക്കൽ കൂടി ഭംഗിയായി നിർവഹിച്ചിരിക്കുന്നു.പ്രൊഫ.ജി.ബാലകൃഷ്ണൻ മാഷുടെ ചലനമെന്ന ചെറു ശാസ്ത്ര പുസ്തകത്തിലൂടെ.യു.പി ക്ലാസ്സ് മുതലുള്ള കുട്ടികൾക്ക് സ്വതന്ത്രമായി വായിച്ച് മുന്നേറുവാൻ പാകത്തിലാണ് പേര് സൂചിപ്പിക്കു ന്ന വിഷയത്തിൽ തയ്യാറാക്കിയ പുസ്തകം വിവരിക്കുന്നത്. ശാസ്ത്ര പഠനത്തിന്റെ അടിസ്ഥാനമായ ചലനത്തെ കുറിച്ചുളള പഠനം പരീക്ഷണം, നിരീക്ഷണം എന്നിവയിലൂടെയാണ് നടക്കേണ്ടത്.ഇതിന് സഹായകമായപ്രവർത്തനങ്ങൾ ചുറ്റുപാടിനെ ഉപയോഗിച്ച് വിവരിക്കുന്ന പുസ്തകമാണ് ചലനം. ശാസ്ത്ര അധ്യാപകർക്ക് ഉത്തമമായ  സഹായിയാണ് ഈ പുസ്തകം. ചുറ്റുപാടും കാണുന്ന വസ്തുക്കൾ ഉപയോഗപ്പെടുത്തി ലഘു പരീക്ഷണങ്ങളിലൂടെ ശാസ്ത്ര സത്യങ്ങൾ പഠിച്ച് മുന്നേറാൻപുസ്തകം ശിശു സൗഹൃദപരമായ ഭാഷയിൽ തയ്യാറാക്കിയ പുസ്തകം സഹായകം. ശാസ്ത്ര സാഹിത്യ പരിഷത് പ്രവർത്ത കനും പന്തളം എൻ.എസ്- എസ് കോളേജിലെ ഊർജതന്ത്ര വിഭാഗം മുൻ മേധാവിയുമായിരുന്ന പ്രൊഫ.ജി.ബാലകൃഷ്ണൻ മാഷാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.