2011, ജനുവരി 29, ശനിയാഴ്‌ച

66മാ ണിക്യാ ച്ചെമ്പഴുക്ക

പാട്ടു പാടാനും കവിത ചൊല്ലാനും കുഞ്ഞുങ്ങള്‍ക്ക്‌ ഇഷ്ടമാണ് .പക്ഷെ അവര്‍ക്ക് എന്ന് പറഞ്ഞ് പുറത്തിറങ്ങുന്ന കവിതകളില്‍ ഏറെയും അവര്‍ക്ക് വഴങ്ങുന്നതല്ല .പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്ക് പാടി ഹൃദയത്തില്‍ ഉറപ്പിക്കുവാന്‍ പറ്റിയ ഒരു കൂട്ടം നാടന്‍ പാട്ടുകളുടെ സമാഹാരമാണ് ഈ പുസ്തകം .

2011, ജനുവരി 28, വെള്ളിയാഴ്‌ച

വിനോദ വേള


കുട്ടികള്‍ക്ക് അവരുടെ ഒഴിവു സമയം ഫലപ്രദമാക്കാനുള്ള നിരവധി വഴികള്‍ അവര്‍ക്ക് ഇണങ്ങും വിധം ഈ പുസ്തകത്തില്‍ വിവരിക്കുന്നു .ഒറ്റയിരിപ്പിനു വായിക്കുവാന്‍ ഇത്‌ തിരഞ്ഞെടുക്കരുത് .വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ വഴി കാട്ടിയായി ഉപയോഗിക്കാം .ഇപ്പൊള്‍ ചെയുതു കൊണ്ടിരിക്കുന്ന വിനോദ കാല പ്രവര്‍ത്തനം  മികവുറ്റതാക്കാന്‍ ഏറെ സഹായകം  .പ്രകൃതി നിരീക്ഷകര്‍ എന്ന ഒന്നാം അധ്യായം   ഇലശേഖരണം ,പുഷ്പ ശേഖരണം ,തൂവല്‍  ശേഖരണം,പക്ഷി നിരീക്ഷണം  എന്നിവ ചര്‍ച്ച ചെയ്യുന്നു .പല നാട് കടന്നുള്ള ശേഖര ണ ങ്ങളായ  സ്ടാമ്പും നാണയവും  എങ്ങനെയെന്നും ഇതിന്റെ പ്രയോജനങ്ങളും  തുടര്‍ന്ന് വിശദമാക്കുന്നു.പേന  ,ബട്ടന്‍സ് , കല്ലുകള്‍ ,പാവകള്‍ , ഉപകരണങ്ങള്‍ ,  പാത്രങ്ങള്‍...........നീളുന്ന വസ്തുക്കളെ ശേഖരിക്കുവാന്‍ പുസ്തക വായന സഹായിക്കും .വളര്‍ത്തു മൃഗ പരിപാലനം ,പൂന്തോട്ട പരിചരണം ,സര്‍ഗ സൃഷ്ടികളില്‍ ഏര്‍പ്പെടല്‍ ,തുന്നല്‍ പ്പണികള്‍, എന്നിങ്ങനെ വിശ്രമ വെളകളെ ആഹ്ലാദകരമായ  അനുഭവമാക്കാന്‍ പുസ്തകത്തെ ഉപയോഗിക്കാം .