കുട്ടികള്‍ക്ക് അവരുടെ വഴികള്‍ അവര്‍ക്ക് ഇണങ്ങും വിധം ഈ പുസ്തകത്തില്‍ വിവരിക്കുന്നു .ഒറ്റയിരിപ്പിനു വായിക്കുവാന്‍ ഇത് തിരഞ്ഞെടുക്കരുത് .വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ വഴി കാട്ടിയായി ഉപയോഗിക്കാം .ഇപ്പൊള്‍ ചെയുതു കൊണ്ടിരിക്കുന്ന വിനോദ കാല പ്രവര്‍ത്തനം മികവുറ്റതാക്കാന്‍ ഏറെ സഹായകം .
പ്രകൃതി നിരീക്ഷകര്‍ എന്ന ഒന്നാം അധ്യായം ഇലശേഖരണം ,പുഷ്പ ശേഖരണം ,തൂവല്‍ ശേഖരണം,പക്ഷി നിരീക്ഷണം എന്നിവ ചര്‍ച്ച ചെയ്യുന്നു .പല നാട് കടന്നുള്ള ശേഖര ണ ങ്ങളായ സ്ടാമ്പും നാണയവും എങ്ങനെയെന്നും ഇതിന്റെ പ്രയോജനങ്ങളും തുടര്‍ന്ന് വിശദമാക്കുന്നു.പേന ,ബട്ടന്‍സ് , കല്ലുകള്‍ ,പാവകള്‍ , ഉപകരണങ്ങള്‍ , പാത്രങ്ങള്‍...........നീളുന്ന വസ്തുക്കളെ ശേഖരിക്കുവാന്‍ പുസ്തക വായന സഹായിക്കും .വളര്‍ത്തു മൃഗ പരിപാലനം ,പൂന്തോട്ട പരിചരണം ,സര്‍ഗ സൃഷ്ടികളില്‍ ഏര്‍പ്പെടല്‍ ,തുന്നല്‍ പ്പണികള്‍, എന്നിങ്ങനെ വിശ്രമ വെളകളെ ആഹ്ലാദകരമായ അനുഭവമാക്കാന്‍ പുസ്തകത്തെ ഉപയോഗിക്കാം .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ