2012, ജൂലൈ 27, വെള്ളിയാഴ്‌ച

ഹായ് ,അമ്പിളി മാമന്‍

ഹായ് ,അമ്പിളി മാമന്‍
 മലയാളത്തില്‍  ബാലപ്രസിദ്ധീകരണങ്ങളില്‍ വൈവിധ്യം കുറവാണു,ഉള്ളടക്കത്തിന്റെ കാര്യത്തിലല്ല .പുസ്തകം രൂപകല്‍പന  ചെയ്യുന്നതില്‍ .ഇതിനു അപവാദമാണ് ഹായ് അമ്പിളി മാമന്‍ !

 ബാല സാഹിത്യ  ഇന്‍സ്ടിട്യുറ്റ്  പ്രസിദ്ധീകരിച്ച ഈ പുസ്തകം രചിച്ചത് നവനീത് കൃഷ്ണനാണ്. മനോഹരമായി ചിത്രങ്ങള്‍ വരച്ചിരിക്കുന്നത് വെങ്കിയാണ് .
അമാവാസി മുതല്‍ പൗര്‍ണ്ണമി വരെയുള്ള ചന്ദ്രന്റെ മാറ്റമാണ്  പുസ്തകത്തിന്റെ ഉള്ളടക്കം.ആനിമേഷന്‍ പോലെ ചന്ദ്രന്റെ വലുപ്പത്തില്‍ ഉണ്ടാകുന്ന മാറ്റം താളുകള്‍ മറിച്ചാല്‍ കാണാന്‍ കഴിയും .ഒരു വശത്തേക്ക് മറിക്കുമ്പോള്‍ വലുതാവുന്ന മാമനെ കാണാം.മറുവശത്തേക്ക് ആകുമ്പോള്‍ ചെറുതായി വരുന്ന കാഴ്ചയും കിട്ടും.
കവറിനോട് ചേര്‍ന്നുള്ള ചോദ്യങ്ങള്‍ പുസ്തകം അതുവരെ പുലര്‍ത്തിയ  ശിശു സൌഹൃദ ഭാവം  ഇല്ലാത്തവയാണ്.എങ്കിലും ചോദിയ്ക്കാന്‍ എടുത്ത രീതി ആഹ്ലാദ കരമാണ്.
ചാന്ദ്ര ദിനത്തിന് കുട്ടികള്‍ ആവേശ പൂര്‍വ്വം 
മറിച്ചു വായിച്ച പുസ്തകമാണ്.കുട്ടികള്‍ക്ക് ഇണങ്ങും വിധം പുസ്തകങ്ങളുടെ കെട്ടും മട്ടും  മാറ്റാന്‍  മലയാളത്തിലെ പ്രസാധകര്‍ക്ക് വെളിച്ചം നല്കാന്‍ ഈ പുസ്ത്കത്തിനാവട്ടെ.!സ്കൂള്‍ ലൈബ്രറിയില്‍ അഞ്ചെണ്ണ മെങ്കിലും വാങ്ങണം .ഉപയോഗ കൂടുതല്‍ പുസ്തകത്തെ അടര്‍ത്തി  മാറ്റിയ ഓര്‍മ്മയില്‍ പറഞ്ഞതാണേ !!

2 അഭിപ്രായങ്ങൾ:

  1. സര്‍
    ബ്ലോഗ് കണ്ടു.മനോഹരം.മഹത്തായ ശ്രമം.ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കുറവണല്ലോ എന്നതാണ് സങ്കടം.
    ചില നിര്‍ദ്ദേശങ്ങള്‍
    ബ്ലോഗിന്റെ Page width ഒന്ന് ക്രമീകരിച്ച് മനോഹരമാക്കിക്കൂടെ?ചിത്രങ്ങളൊക്കെ പുറത്തേയ്ക്ക് നില്ക്കുന്നത് ബ്ലോഗിന്റെ ഭംഗി കുറയ്ക്കുന്നു(Dashboard-template-customise-Adjust width എന്ന രീതിയില്‍ ഇത് ചെയ്യാം)
    പുസ്തകത്തക്കുറിടച്ചുള്ള കുറിപ്പ് നല്കിയ ശേഷം പുസ്കത്തിന്റെ പ്രസാധകന്റെ പേര്,പതിപ്പ്,പേജുകളുടെ എണ്ണം,വില(പുതിയ പതിപ്പുകള്‍ക്കനുസരിച്ച് മാറാന്‍ സാധ്യതയുണ്ട് എന്ന സൂചനയോടുകൂടി) എന്നിവ നല്കുന്നത് നന്നായിരിക്കില്ലേ?
    താങ്കളുടെ ഈ ബ്ലോഗിന്റെ ഒരു ലിങ്ക് എന്റെ ബ്ലോഗില്‍(http://hindisabhaktr.blogspot.in/) നല്കുന്നുണ്ട്.
    ആശംസകളോടെ
    സോമശേഖരന്‍
    ഹിന്ദിസഭ

    മറുപടിഇല്ലാതാക്കൂ