നമ്മുടെ സാധാരണ കഥകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ മൂന്നു കഥകള്‍ . ബാല സാഹിത്യങ്ങളില്‍ വിരളമായി കാണുന്ന
ബാല്യകാല അനുഭവങ്ങള്‍ ! .ജീവിത പ്രയാസങ്ങളുടെ നടുവില്‍ വളരുന്ന കുട്ടികള്‍ , മുതിര്‍ന്ന ആളുകളുമായി അവരുടെ ബന്ധം ,ലോകത്തെ നോക്കി കാണുന്നതില്‍ അവരുടെ വ്യത്യസ്തത ..ഒക്കെ വായനയുടെ പുതിയ ലോകത്തേക്ക് നയിക്കുന്നവയാണ് .ചിത്രീകരണത്തിലും വൈവിധ്യം പുലര്‍ത്തുന്നു .മുന്നാം കഥയുടെ ചിത്രങ്ങള്‍ പൂര്‍ണ്ണമായും ഫോട്ടോകളാണ് .' മുക്കാല്‍ വില ,അരവില .ചുളുവില ',എന്ന ഒന്നാം കഥ പാഠപുസ്തകം പഴയത് വാങ്ങി പഠിക്കുന്ന കുട്ടിയുടേതാണ് . ' പാഠപുസ്തകം' എന്ന രണ്ടാം കഥ പാഠപുസ്തകത്തില്‍ സ്വന്തം സമൂഹത്തിലെ ഒരാളുടെ പേര് പോലും കണ്ടെത്താനാവാത്ത ഒരു കുട്ടിയുടെ പ്രതികരണമാണ് . മുന്നാം കഥ 'സ്കൂളിലെ കുട്ട് ഗ്രാമത്തില്‍ വേണ്ട '-ഇനിയും തൊട്ടു കൂടായ്മ നിലനില്‍ക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളുടെ ചിത്രമാണ്.കുട്ടികള്‍ വായിക്കുന്നതിനു മുന്‍പ് അധ്യാപകര്‍ വായിക്കേണ്ടപുസ്തകം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ