2019, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

സഡാക്കോ ഹിരോഷിമയുടെ നൊമ്പരം

സഡാക്കോ ഹിരോഷിമയുടെ നൊമ്പരം.



വിദ്യാലയങ്ങളിൽ ഹിരോഷിമ ,നാഗസാക്കി ദിനാചരണത്തിന് ഒരുങ്ങുന്നവർ  തീർച്ചയായും വായിക്കേണ്ട പുസ്തകമാണ് സഡാക്കോ ഹിരോഷിമയുടെ നൊമ്പരം. പൊതു വിദ്യാലയങ്ങൾ നടക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സഡാക്കോയുടെ കഥകൾ കേൾക്കാൻ അവസരം ലഭിച്ചിട്ടുണ്ടാവും. എന്നാൽ കുട്ടികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ സഡാക്കോയുടെ കഥ വിവരിക്കുന്ന പുസ്തകങ്ങൾ മലയാളത്തിൽ അതിൽ കുറവാണ് .ഈ കുറവ് പരിഹരിക്കുവാൻ സഡാക്കോയെ മുഖ്യ കഥാപാത്രമാക്കി എഴുതിയ പുസ്തകമാണിത്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൻറെ രചയിതാവ് രാധികാദേവി ടി ആർ ആണ്.
സഡാക്കോയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ ചെറിയ അധ്യായങ്ങൾ ആക്കി ഫോട്ടോകൾ കൾ മനോഹരമായ ചിത്രങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് പുസ്തകത്തിൻറെ രൂപകല്പന നിർവഹിച്ചിരിക്കുന്നത്. മൂന്നാം ക്ലാസ് മുതലുള്ള ഉള്ള കുട്ടികൾക്ക് അനായാസേന വായിച്ചു പോകാൻ കഴിയുന്ന വിധമുള്ള ലളിതമായ ഭാഷയിലൂടെയാണ് ഈ ജീവിത കഥയുടെ വിവരണം. കുട്ടികൾക്ക്  പരിചിതമായ കഥയെ വസ്തുതകളുടെ പിൻബലത്തോടെ പുസ്തകം വിവരിക്കുന്നു.
സഡാക്കോയുടെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയാ യിരുന്ന ചി സുകോ ഹമാമോറ്റോ ഒരു ദിവസം അവളെ കാണാൻ ആശുപത്രിയിൽ എത്തിയപ്പോഴാണ് കടലാസ് ഉപയോഗിച്ച് 1000 കൊറ്റികളെ നിർമ്മിച്ച് പ്രാർത്ഥിച്ചാൽ ഏതാഗ്രഹവും സഫലമാകും എന്ന പുരാതന ജാപ്പനീസ് ജനതയുടെ വിശ്വാസം സഡാക്കോയുടെ അടുത്ത് എത്തിക്കുന്നത്. കടലാസ് ഉപയോഗിച്ച് ആയിരം കൊറ്റികളെ നിർമ്മിക്കുവാൻ കഴിഞ്ഞാൽ  മരണത്തിൽ നിന്ന് രക്ഷപ്പെടാം എന്നുള്ള തോന്നൽ  വലിയ പ്രതീക്ഷയാണ് നൽകിയത്.അറുന്നൂറ്റി നാൽപ്പത്തിനാല് കൊക്കുകളെ നിർമിച്ച് സഡാക്കോ ലോകത്തോട് വിട പറഞ്ഞു.

യുദ്ധവിരുദ്ധ പ്രഭാഷണങ്ങളെ കാൾ വലിയ ശക്തിയാണ് 32 പേജുള്ള ഈ പുസ്തകം വായനക്കാരായ കുട്ടികൾക്ക് നൽകുന്നത് .യുദ്ധത്തിന്റെ ഭീകരതയും യുദ്ധം മൂലം കുട്ടികൾക്ക് സംഭവിക്കുന്ന ദുരന്തങ്ങളും പുസ്തകം കഥ പോലെ അനുഭവപ്പെടുത്തും.പ0ന പ്രവർത്തനങ്ങൾക്കും അനുബന്ധ വായനയ്ക്കും ഈ ചെറു പുസ്തകം പ്രയോജനപ്പെടും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ