കേരള ശാസ്ത്ര സാഹിത്യ പരിഷത് പ്രസിദ്ധീകരിച്ച പുസ്തക പൂമഴ കൂട്ടത്തിലെ അംഗമാണ് . തീവണ്ടിയും കുതിരയും .തീവണ്ടി സിഗ്നല്‍ കാത്തു കിടക്കുമ്പോള്‍ അടുത്ത് പുല്ലുതിന്നു കൊണ്ടിരിക്കുന്ന കുതിരയെ ശ്രെദ്ധിക്കുന്നു .കുതിര ഇതൊന്നുമറിയാതെ പുല്ലു തിന്നു കൊണ്ടേയിരിക്കുന്നു .കുട്ടികള്‍ കുതിരയുടെ അടുത്ത് പ്രകടിപ്പിക്കുന്ന സ്നേഹം തീവണ്ടിയില്‍ ഉളവാക്കുന്ന മാറ്റം ,അതാണ് കഥയുടെ ഉള്ളടക്കം .ചുറ്റും കാണുന്ന സംഭവങ്ങളെ മനസ്സില്‍ ഒരുക്കി രൂപപ്പെടുത്തുന്ന ഇത്തരം രചനകള്‍ കുട്ടികള്‍ക്ക് ഭാവനയുടെ പുതിയ വഴികള്‍ തിരഞ്ഞെടുക്കുവാന്‍ സഹായിക്കും.ചിത്രങ്ങളുടെ ശരിയായ സാന്നിധ്യം പുസ്തകത്തെ കുഞ്ഞുങ്ങളുടെ ഹൃദയത്തോടെ ചേര്‍ത്ത് നിര്‍ത്തുവാന്‍ ഏറെ സഹായിക്കും .മലയാളത്തില്‍ ഒട്ടേറെ ബാലസാഹിത്യ കൃതികള്‍ ഉണ്ടെങ്കിലും കുട്ടികളെ പരിഗണിച്ചുള്ളവ കുറവാണ് എന്നതിന് അപവാദവു മാണ് ഈ കുഞ്ഞു പുസ്തകം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ