2012, ഏപ്രിൽ 29, ഞായറാഴ്‌ച

മുത്തിയമ്മ തുന്നുമ്പോള്‍


 ഹീബ്രു  ഭാഷയില്‍  എഴുതപ്പെട്ട മുത്തിയമ്മ  തുന്നുമ്പോള്‍   മലയാളത്തില്‍  എത്തിച്ചത്  എന്‍.ബി. ടി. ആണ് .യുറി ഓര്‍ ലേവ് എഴുതിയ പുസ്തകത്തെ മലയാളത്തിലാക്കിയത്  കെ.കെ. കൃഷ്ണ കുമാറാണ്ശിശു സൌഹൃദപരമായ ഉള്ളടക്കവും രചനാ ശൈലിയുമാണ് ഈ കഥാ ഗാനത്തിനു ഉള്ളത്.
പട്ടണത്തില്‍ എത്തുന്ന  മുത്തി അമ്മയാണ്  പ്രധാന  കഥാ പാത്രം.കയ്യിലൊരു മാറാപ്പും കമ്പിളി നുലും കൊരുത്ത് തുന്നുവാനുള്ള സൂചികള്‍  എന്നിവയു മായാണ് മുത്തിയമ്മ  പട്ടണത്തില്‍  എത്തുന്നത് .ചെറിയ  ചെറിയ  ആവശ്യങ്ങള്‍  മുതല്‍ വലിയ    ആവശ്യങ്ങള്‍ വരെ കമ്പിളി നൂലിനാല്‍  മുത്തശ്ശി രൂപപ്പെടുത്തുന്നു.  കമ്പിളി കുഞ്ഞുങ്ങളെ  പള്ളിക്കുടത്തില്‍  ചേര്‍ക്കുവാന്‍  സ്കൂളും  നഗര  സഭയും  സര്‍ക്കാരും  സമ്മതിക്കുന്നില്ല . മുത്തി  അമ്മയുടെ  വിശേഷങ്ങള്‍  അറിഞ്ഞ്‌ എത്തുന്നവരില്‍ നിന്ന് പണപ്പിരിവ് നടത്തുവാന്‍  നഗര സഭ ശ്രെമിക്കുന്നു. ദേഷ്യപ്പെട്ട് മുത്തിയമ്മ  നൂല് വലിച്ച്
എല്ലാം  ഇല്ലാതാക്കുന്നു.പട്ടണത്തില്‍ നിന്ന്യാത്രയായി എങ്ങോട്ടെന്നോ ? 
                    കേട്ട് മടുത്ത കഥകളില്‍ നിന്ന് വ്യത്യസ്തമായ  ഈ രചന പുതിയ വായനാ അനുഭവം നല്‍കും.ഭാവനയുടെ പുതിയ ലോകങ്ങള്‍ കീഴടക്കുവാന്‍ കുട്ടികളെ  ഇത്തരം രചനകള്‍  സഹായിക്കും.    

2012, ഏപ്രിൽ 28, ശനിയാഴ്‌ച

കാട്ടിലേക്ക് എത്രയോ വഴികള്‍













കൈരളിചില്‍ ട്ര ന്‍സ് ബുക്ക്‌ ട്രസ്റ്റ്‌ ആണ് കുട്ടിക  ള്‍ക്ക് വേണ്ടി രാധിക .സി .നായര്‍ രചിച്ച ലഘുനോവലാണ്‌ കാട്ടിലേക്ക് എത്രയോ കുട്ടിക  ള്‍ക്ക് വേണ്ടി രാധിക .സി .നായര്‍ രചിച്ച ലഘുനോവലാണ്‌ കാട്ടിലേക്ക് എത്രയോ വഴികള്‍.പ്രസിദ്ധീകരിച്ചിരിക്കുന്നത്പതിന്നാലു അധ്യായങ്ങളിലായി പൂര്‍ത്തിയാവുന്നനോവലിന്റെഓരോ അധ്യായത്തിലും സന്ദര്‍ഭ ത്തോട് ചേര്‍ന്ന് നില്‍ക്കുന്ന എന്‍ . ജി .സുരേഷ് കുമാര്‍വരച്ചചിത്രങ്ങളുമുണ്ട് .കുട്ടികള്‍ക്ക് ഇണങ്ങുന്ന ഭാഷയും കഥാ സന്ദര്‍ഭങ്ങളും നോവല്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കുവാന്‍കുഞ്ഞുങ്ങളെ പ്രേരിപ്പിക്കും . . 
കഥ കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്ന ഉമക്കുട്ടിക്കുധാരാളംകഥകള്‍ ഇതിനകം കേള്‍ക്കുവാന്‍കഴിഞ്ഞിട്ടുണ്ട് . .ടോട്ടോചാനും അത്ഭുത ലോകത്തെ ആലിസുംകുഞ്ഞിക്കുനനും ജാക്കും ടോം സോയറും വികൃതി രാമനും ആലിബാബയും എല്ലാം അവളുടെ മനസ്സ് നിറഞ്ഞുനില്‍ക്കുകയാണ് .എങ്കിലും അവള്‍ക്കു പ്രിയം അമ്മ പറഞ്ഞു കൊടുക്കുന്ന ജോക്കര്‍ മുയലിന്റെയുംകുട്ടുകാരുടെയും കഥയാണ് .പച്ചക്കൊമ്പന്‍ വിട്ടിലും മീശക്കാരന്‍ എലിയും ജോക്കറിന്റെ കൂട്ടുകാരാണ്‌ഇവര്‍ക്കൊപ്പം ഉമ നടത്തുന്ന യാത്രയാണ്‌ നോവലിന്റെ ഉള്ളടക്കം.അമ്മ പറയുന്ന കഥകളോട് ഉമസ്വയം ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ഉത്തരങ്ങള്‍ തേടുകയും ചെയ്യാറുണ്ട്. .
നാലാം ക്ലാസ്സുകരിയെ ക ഥാ പാത്രമാക്കിയ ഈ നോവല്‍ കുട്ടികളുടെ ഭാവനാ വികസനത്തിനും പുതിയപുസ്തകങ്ങള്‍ വായിക്കുന്നത്തിനുംസഹായകം .

2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

കണക്കിലെ ദന്ത ഗോപുരങ്ങള്‍

ദേശീയ ഗണിത വര്‍ഷ ആചരണത്തില്‍ ഈ പുസ്തകത്തിന്റെ വായന  ഏറെ പ്രസക്തം .ഗണിത ശാസ്ത്ര വഴികാട്ടികളെ   രസകരമായി അവതരിപ്പിക്കുവാന്‍ ഈ പുസ്തകത്തിന്‌  കഴിഞ്ഞിട്ടുണ്ട്

പ്രൊഫസര്‍  കെ ജയചന്ദ്രന്‍ രചിച്ച ഈ കൃതിയെ മനോഹരമാക്കുന്നതില്‍ കെ സതീഷിന്റെ ചിത്രങ്ങള്‍ക്കും പ്രധാന പങ്കാണുള്ളത്.



ഗോസ് എന്ന ഗണിത ശാസ്ത്രപ്രതിഭ പുലര്‍ത്തിയ അസാധാരണമായ
  കഴിവുകള്‍ രസകരമായി ഒന്നാം അധ്യായത്തില്‍ വിവരിക്കുന്നു.ക്ലാസ്സില്‍ കുട്ടികള്‍ അടങ്ങി ഇരിക്കുവാന്‍ ഒന്ന് മുതല്‍ നൂറു വരെ കൂട്ടി വെക്കാന്‍  ആവശ്യപ്പെട്ടു ഏതാനും നിമിഷങ്ങള്‍ക്കകം അത് ചെയ്യുന്നതിന്  സൂത്ര വാക്യം ഉപയോഗിച്ച ഗോസ്സിന്റെ പ്രതിഭയെ ഈ ഏകഅധ്യാപക  വിദ്യാലയത്തിലെ ഗുരു തിരിച്ചറിയുന്നു.ജ്യമാതിയിലേക്ക് രജപാതകളില്ല.എന്ന് ടോളമി രാജാവിനോട് പറയുന്ന യുക്ളിദിനെ പരിചയപ്പെടുത്തുന്ന രണ്ടാം അധ്യായം ജ്യമതി പഠനത്തിന്റെ വാതിലാണ്.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് നാം പേരറിയാതെ കളിച്ച ഈ കളി ഓര്‍ക്കുന്നില്ലേ
5431-
1345
------------
4086-
8640
0468
---------
8172-
8721
1278
--------
7443
7443-
3447
----------
3996-
9963
------
3699
9963-
3699
-------
6264
6642-
2466
-------
4176
7641-
1467
-----
6174
7641-
1467
------
6174 
അക്കങ്ങള്‍ ഒരുപോലെ അല്ലാത്ത നാലക്കമുള്ള ഏത്  സംഖ്യയില്‍ നിന്ന് ആരംഭിച്ചാലും  6174  ലില്‍ തടഞ്ഞു നില്‍ക്കുന്ന കളി .ഈ സംഖ്യ കണ്ടെത്തിയ  ഡി ആര്‍ കാപ്രേക്കാര്‍ എന്ന  ഇന്ത്യന്‍ ഗണിത പ്രതിഭയെ  അടുത്ത ആദ്യം പരിചയപ്പെടുത്തും.      

രാമാനുജനെ മനസിലാക്കുവാന്‍ സഹായകമായ  അവസാന അധ്യായം ഉള്‍പ്പടെ 12 അധ്യായങ്ങളാണ്  ഈ പുസ്തകത്തിലുള്ളത്   .കുട്ടികള്‍ക്ക് ആസ്വദിച്ചു വായിക്കുവാന്‍ കഴിയുന്ന രീതിയിലാണ്‌ രചന രീതി .ചാര്‍ലിക്ക്  നിര്‍മ്മല്‍ എഴുതുന്ന  കത്തുകള്‍ എന്നാ രൂപത്തിലാണ് പുസ്തകം രൂപ പ്പെടുത്തിയിരിക്കുന്നത്.


2012, ഏപ്രിൽ 25, ബുധനാഴ്‌ച

മഴ മന്ദഹാസങ്ങള്‍

കുട്ടികളുടെ പ്രായത്തെ പരിഗണിച്ചുകൊണ്ടുള്ള പുസ്തകങ്ങള്‍ ബാലസാഹിത്യ കൃതികളില്‍ അനിവാര്യമാണ് . ചെറിയ കുട്ടികളെ മാത്രം പരിഗണിക്കുന്ന പുസ്തകങ്ങള്‍ മാത്രമാണ്  പലപ്പോഴും സുലഭമായി ലഭിക്കുന്നത് . ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്  മാത്രമാണ് ഇക്കാര്യം ഗൌവരമായി പരിഗണിക്കുന്നത്.ആദി കൌമാര പ്രായത്തില്‍ കുട്ടികള്‍ക്ക് ലോകത്തെ പരിചയപ്പെടുത്തുന്ന ,യഥാര്‍ഥ മനുഷ്യ ജീവിതം അനുഭവപ്പെടുത്തുന്ന  പുസ്തകങ്ങളാണ് വേണ്ടത്.

മഴ മന്ദ ഹാസങ്ങള്‍ എന്ന കെ ആര്‍  മീരയുടെ പുസ്തകം നാലു കുട്ടികളുടെ സ്നേഹത്തിന്റെ കഥയാണ്.എഴാം ക്ലാസ്സില്‍ പഠിക്കുന്നആദിത്യ സുരേഷ്(  അപ്പു )എന്ന കുട്ടിയാണ് പ്രധാന കഥാപാത്രം . ,മൈക്കല, ഫിറോസ്‌ , നിഷാന്‍  എന്നി കുട്ടികള്‍ ഒപ്പം ചേരുമ്പോള്‍   അവര്‍  ഫന്റാസ്ടിക് ഫോര്‍  ആയി മാറും.നിഷാന്റെ വീട്ടില്‍    സംഭവിക്കുന്ന ദുരന്തങ്ങള്‍ അവനെ  ആശു പത്രിയിലാക്കുന്നു.സ്കൂള്‍ വിട്ടതിനു ശേഷം  അവനെ  കാണാനിറങ്ങുന്ന കൂട്ടുകാര്‍ക്കു കൃത്യമായി വീട്ടില്‍ എത്തുവാന്‍ കഴിയില്ല .അതുയര്‍ത്തുന്ന പ്രശ്നനങ്ങളും അപ്പുവിന്റെ പിതാവ് സംഭവങ്ങള്‍ സമചിത്ത തയോടെ നേരിടുന്നതു മാണ് ഇതിവൃത്തം .വായിച്ചു തീരുമ്പോള്‍ നമ്മുടെ കണ്ണിലും നനവ്‌ പടര്‍ത്തുവാന്‍ കഴിയും വിധത്തില്‍ ഈ പുസ്തകം അവതരിപ്പിക്കുവാന്‍  കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.

കുട്ടികളും രക്ഷിതാക്കളും വായിക്കേണ്ട പുസ്തകം .കുട്ടികളെ മനസിലാക്കുക എന്ന പെരെന്റിങ്ങിന്റെ അടിസ്ഥാന പാഠം കൂടിയാണ് ഈ പുസ്തകം. 



കുഞ്ഞുവായന വീണ്ടും ആരംഭിക്കുന്നു

ഗള്‍ഫില്‍ നിന്ന് വന്ന സുഹൃത്ത്‌ 25  ബാലസാഹിത്യ  പുസ്തകങ്ങള്‍ തന്നു.കുട്ടിയെ വായന പഠിപ്പിക്കുവാന്‍ ബ്ലോഗും അതില്‍   പരിചയപ്പെടുത്തിയ പുസ്തകങ്ങളും ഉപകരിച്ചു.പോസ്റ്റിങ്ങ്‌ എപ്പോള്‍ നടത്താത്തതില്‍ ശക്തമായി പ്രതികരിക്കുകയും ചെയ്തു .അവധിക്കാലത്ത് ഇതിനകം 40  ല്‍പരം ബാലസാഹിത്യം വായിച്ചതും പ്രേരണ യാവുന്നു  ;കുഞ്ഞുവായന വീണ്ടും ആരംഭിക്കുന്നു