2012, ഏപ്രിൽ 25, ബുധനാഴ്‌ച

മഴ മന്ദഹാസങ്ങള്‍

കുട്ടികളുടെ പ്രായത്തെ പരിഗണിച്ചുകൊണ്ടുള്ള പുസ്തകങ്ങള്‍ ബാലസാഹിത്യ കൃതികളില്‍ അനിവാര്യമാണ് . ചെറിയ കുട്ടികളെ മാത്രം പരിഗണിക്കുന്ന പുസ്തകങ്ങള്‍ മാത്രമാണ്  പലപ്പോഴും സുലഭമായി ലഭിക്കുന്നത് . ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്  മാത്രമാണ് ഇക്കാര്യം ഗൌവരമായി പരിഗണിക്കുന്നത്.ആദി കൌമാര പ്രായത്തില്‍ കുട്ടികള്‍ക്ക് ലോകത്തെ പരിചയപ്പെടുത്തുന്ന ,യഥാര്‍ഥ മനുഷ്യ ജീവിതം അനുഭവപ്പെടുത്തുന്ന  പുസ്തകങ്ങളാണ് വേണ്ടത്.

മഴ മന്ദ ഹാസങ്ങള്‍ എന്ന കെ ആര്‍  മീരയുടെ പുസ്തകം നാലു കുട്ടികളുടെ സ്നേഹത്തിന്റെ കഥയാണ്.എഴാം ക്ലാസ്സില്‍ പഠിക്കുന്നആദിത്യ സുരേഷ്(  അപ്പു )എന്ന കുട്ടിയാണ് പ്രധാന കഥാപാത്രം . ,മൈക്കല, ഫിറോസ്‌ , നിഷാന്‍  എന്നി കുട്ടികള്‍ ഒപ്പം ചേരുമ്പോള്‍   അവര്‍  ഫന്റാസ്ടിക് ഫോര്‍  ആയി മാറും.നിഷാന്റെ വീട്ടില്‍    സംഭവിക്കുന്ന ദുരന്തങ്ങള്‍ അവനെ  ആശു പത്രിയിലാക്കുന്നു.സ്കൂള്‍ വിട്ടതിനു ശേഷം  അവനെ  കാണാനിറങ്ങുന്ന കൂട്ടുകാര്‍ക്കു കൃത്യമായി വീട്ടില്‍ എത്തുവാന്‍ കഴിയില്ല .അതുയര്‍ത്തുന്ന പ്രശ്നനങ്ങളും അപ്പുവിന്റെ പിതാവ് സംഭവങ്ങള്‍ സമചിത്ത തയോടെ നേരിടുന്നതു മാണ് ഇതിവൃത്തം .വായിച്ചു തീരുമ്പോള്‍ നമ്മുടെ കണ്ണിലും നനവ്‌ പടര്‍ത്തുവാന്‍ കഴിയും വിധത്തില്‍ ഈ പുസ്തകം അവതരിപ്പിക്കുവാന്‍  കഥാകാരിക്ക് കഴിഞ്ഞിട്ടുണ്ട്.

കുട്ടികളും രക്ഷിതാക്കളും വായിക്കേണ്ട പുസ്തകം .കുട്ടികളെ മനസിലാക്കുക എന്ന പെരെന്റിങ്ങിന്റെ അടിസ്ഥാന പാഠം കൂടിയാണ് ഈ പുസ്തകം. 

1 അഭിപ്രായം: