2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

കണക്കിലെ ദന്ത ഗോപുരങ്ങള്‍

ദേശീയ ഗണിത വര്‍ഷ ആചരണത്തില്‍ ഈ പുസ്തകത്തിന്റെ വായന  ഏറെ പ്രസക്തം .ഗണിത ശാസ്ത്ര വഴികാട്ടികളെ   രസകരമായി അവതരിപ്പിക്കുവാന്‍ ഈ പുസ്തകത്തിന്‌  കഴിഞ്ഞിട്ടുണ്ട്

പ്രൊഫസര്‍  കെ ജയചന്ദ്രന്‍ രചിച്ച ഈ കൃതിയെ മനോഹരമാക്കുന്നതില്‍ കെ സതീഷിന്റെ ചിത്രങ്ങള്‍ക്കും പ്രധാന പങ്കാണുള്ളത്.



ഗോസ് എന്ന ഗണിത ശാസ്ത്രപ്രതിഭ പുലര്‍ത്തിയ അസാധാരണമായ
  കഴിവുകള്‍ രസകരമായി ഒന്നാം അധ്യായത്തില്‍ വിവരിക്കുന്നു.ക്ലാസ്സില്‍ കുട്ടികള്‍ അടങ്ങി ഇരിക്കുവാന്‍ ഒന്ന് മുതല്‍ നൂറു വരെ കൂട്ടി വെക്കാന്‍  ആവശ്യപ്പെട്ടു ഏതാനും നിമിഷങ്ങള്‍ക്കകം അത് ചെയ്യുന്നതിന്  സൂത്ര വാക്യം ഉപയോഗിച്ച ഗോസ്സിന്റെ പ്രതിഭയെ ഈ ഏകഅധ്യാപക  വിദ്യാലയത്തിലെ ഗുരു തിരിച്ചറിയുന്നു.ജ്യമാതിയിലേക്ക് രജപാതകളില്ല.എന്ന് ടോളമി രാജാവിനോട് പറയുന്ന യുക്ളിദിനെ പരിചയപ്പെടുത്തുന്ന രണ്ടാം അധ്യായം ജ്യമതി പഠനത്തിന്റെ വാതിലാണ്.

സ്കൂളില്‍ പഠിക്കുന്ന കാലത്ത് നാം പേരറിയാതെ കളിച്ച ഈ കളി ഓര്‍ക്കുന്നില്ലേ
5431-
1345
------------
4086-
8640
0468
---------
8172-
8721
1278
--------
7443
7443-
3447
----------
3996-
9963
------
3699
9963-
3699
-------
6264
6642-
2466
-------
4176
7641-
1467
-----
6174
7641-
1467
------
6174 
അക്കങ്ങള്‍ ഒരുപോലെ അല്ലാത്ത നാലക്കമുള്ള ഏത്  സംഖ്യയില്‍ നിന്ന് ആരംഭിച്ചാലും  6174  ലില്‍ തടഞ്ഞു നില്‍ക്കുന്ന കളി .ഈ സംഖ്യ കണ്ടെത്തിയ  ഡി ആര്‍ കാപ്രേക്കാര്‍ എന്ന  ഇന്ത്യന്‍ ഗണിത പ്രതിഭയെ  അടുത്ത ആദ്യം പരിചയപ്പെടുത്തും.      

രാമാനുജനെ മനസിലാക്കുവാന്‍ സഹായകമായ  അവസാന അധ്യായം ഉള്‍പ്പടെ 12 അധ്യായങ്ങളാണ്  ഈ പുസ്തകത്തിലുള്ളത്   .കുട്ടികള്‍ക്ക് ആസ്വദിച്ചു വായിക്കുവാന്‍ കഴിയുന്ന രീതിയിലാണ്‌ രചന രീതി .ചാര്‍ലിക്ക്  നിര്‍മ്മല്‍ എഴുതുന്ന  കത്തുകള്‍ എന്നാ രൂപത്തിലാണ് പുസ്തകം രൂപ പ്പെടുത്തിയിരിക്കുന്നത്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ