2011, ഫെബ്രുവരി 20, ഞായറാഴ്‌ച

72 .നമുക്ക് പാടാം

പി.ഐ.ശങ്കരനാരായണന്‍  രചിച്ച  നമുക്ക് പാടാം ചെറു കവിതകളുടെ സമാഹാരമാണ് . പാടാന്‍ മാത്രമല്ല; ആര്‍ത്തു ചിരിക്കാനും
 ചിന്തിക്കാനും ഉതകുന്ന രചനകള്‍ .
താളത്തോടെ ചൊല്ലുവാന്‍ പര്യാപ്തമായ
 ഇതിലെ കവിതകള്‍ കുട്ടികള്‍ക്ക് ഏറെ 
ജീവിത പാഠ ങ്ങള്‍ പകര്‍ന്നു നല്‍കുന്നവയാണ്
.എം .കെ .സൂരജിന്‍റെ
 ശിശു സൌഹൃദപരമായ  ചിത്രങ്ങള്‍ 
പുസ്തകത്തിന്‍റെ മാറ്റു കൂട്ടുന്നു.    
 നമ്മുടെ ഭാഷ  എന്നാ ആദ്യ കവിത
 മലയാളത്തെ സ്നേഹിക്കാനും
 സംരക്ഷിക്കാനും ആഹ്വാനം  ചെയ്യുന്ന
 ഇരുപതു വരികളാണ്.
പാടി  ഉള്ളിലുറ പ്പിക്കേണ്ട  കടമ വായനക്കാരുടെതാണ്.  . 
മലയാള മറിഞ്ഞെന്നാല്‍   
എളുപ്പം ഏതുഭാഷയും 
പഠിക്കാം എത്രയും നന്നായ് 
ഭാഷകള്‍ക്കെതിരല്ല നാം .  
സമയം കാണു എന്ന കവിത
 ഒന്നിനും സമയമില്ല എന്ന് പറഞ്ഞ്‌ ഒഴിയുന്ന  എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ് 
 വായിക്കാനും ചിന്തിക്കാനും കളിക്കാനും
 ആര്‍ത്തരെ      സഹായിക്കാനും
 സമയം കണ്ടെത്താന്‍ കവിത ആവശ്യപ്പെടുന്നു.
ഒട്ടാകെ പതിനേഴു കവിതകള്‍
 ഈ പുസ്തകത്തിലുണ്ട് .
കുട്ടികളുടെ ആശയ തലം
 പരിഗണിച്ചുള്ള ഈ രചനകള്‍
 കുട്ടികളുടെ കൈയ്യില്‍ എത്തേണ്ടത് തന്നെ.  . 

1 അഭിപ്രായം:

  1. കുഞ്ഞുവായന കൂടുതല്‍ കവിതാ പുസ്തകങ്ങള്‍ പരിചയപ്പെടുത്ത്തനം.ബ്ലോഗ്‌ നന്നായിട്ടുണ്ട്.ഞങ്ങള്‍ ഈ വര്ഷം സ്കൂളിലേക്ക് പുസ്തകം വാങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ഈ ബ്ലോഗ്‌ റെഫെര്‍ ചെയ്തിരുന്നു. കൂടുതല്‍ നല്ല പുസ്തകങ്ങള്‍ ഞങ്ങളില്‍ എത്തിക്കുവാന്‍ വിജയാശംസകള്‍.

    മറുപടിഇല്ലാതാക്കൂ