2011, ഫെബ്രുവരി 22, ചൊവ്വാഴ്ച

74. താള സദ്യക്കച്ചേരി

ബാലേന്ദു എന്ന തൂലികാനാമത്തില്‍   എഴുതുന്ന  കെ.കെ.ചന്ദ്രശേഖര്‍ രചിച്ച നര്‍മ്മത്തില്‍ ചാലിച്ച  കവിതകളുടെ സമാഹാരമാണ് താള സദ്യക്കച്ചേരി .പ്രാസവും താളവുമുള്ളഇതിലെ കവിതകള്‍
ഈണത്തില്‍ ചൊല്ലി രസിക്കാവുന്നതാണ്. കുട്ടികളുടെ ആസ്വാദന ക്ഷമതയെ പരിപോഷിപ്പിക്കുവാന്‍ സഹായകമാണ് ഇതിലെ ഏറെ രചനകളും . 
ഒട്ടാകെ   ഇരുപത്തിയഞ്ച്  കവിതകളാണ് ഈ സമാഹാരത്തിലുള്ളത് .നാലു വരി മുതല്‍ ഇരുപത്തിയെട്ടു വരികള്‍  വരെ  ദീര്‍ഘമായ കവിതകളുണ്ട് .മറ്റു കുട്ടിക്കവിതകളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത് നര്‍മ്മത്തില്‍ ചാലിച്ച ഇതിലെ വരികളാണ്.ഒരു ഉദാഹരണം നോക്കു........ 
ഓക്സ് ഫോര്‍ഡ് എന്ന് ഒരു കാറിനു പേര്  
കിട്ടാനിടയായ സംഭവം വിവരിക്കുന്ന കവിത ; 
സായിപ്പിന്‍റെ ഫോഡ് കാര്‍ കുഴിയില്‍ വീണപ്പോള്‍ 
ഓക്സ് വലിച്ചത് കൊണ്ടാണെന്ന് പറയുന്നു .
അനങ്ങാ ക്കള്ളന്‍ ഒരു പണിയും ചെയ്യാതെ നടക്കുന്ന കുട്ടപ്പന് പറ്റുന്ന അബദ്ധം വിവരിക്കുന്നു . 
താള സദ്യക്കച്ചേരിയുടെ   ഉള്ളടക്കം വാദ്യോപകരണങ്ങളുടെ സദ്യ തന്നെ . ചെറു ക്ലാസ്സിലെ കുട്ടികള്‍ക്ക് അനായാസേനെ വായിക്കാവുന്ന ഈ പുസ്തകം പാഠ പുസ്തകത്തോട് ചേര്‍ത്തും അല്ലാതെയും ഉപയോഗിക്കാം .നിഷ്കളങ്കമായ നര്‍മ്മത്തിന്റെ പുതു പാഠ ങ്ങള്‍ കുട്ടികളില്‍ ഉറപ്പിക്കുവാന്‍ ഈ കൃതിക്ക് കഴിയും .

1 അഭിപ്രായം: