2011, ഫെബ്രുവരി 19, ശനിയാഴ്‌ച

71 .എന്നെ വിട്ടയയ്ക്കു

സ്വാതന്ത്ര്യം എന്ന ആശയം കുട്ടികളില്‍ എത്തിക്കുവാന്‍ ഉപയോഗപ്പെടുത്താവുന്ന ഒരു പുസ്തകമാണ് 
ഇന്ന് കുഞ്ഞുവായന പരിചയപ്പെടുത്തുന്നത്. 
എന്നെ വിട്ടയയ്ക്കു എന്ന നാഷണല്‍ ബുക്ക് ട്രസ്റ്റ്‌ പ്രസിദ്ദീകരിച്ച ഈ കൃതിയുടെ രചയിതാവ് അഷീഷ് സെന്‍ ഗുപ്തയാണ് .
മനു എന്ന കുട്ടി തന്‍റെ ചുറ്റും ജന്തുക്കളെ പീഡിപ്പിക്കുന്നത് നിരീക്ഷിക്കുന്നു.അവയുടെ സ്ഥാനത്ത് താനയിരുന്നുവെങ്കില്‍ എന്ന അവന്‍റെ 
ചിന്തകള്‍ ചിത്ര സഹായത്തോടെ പുസ്തകം വിവരിക്കുന്നു. നാടോടികള്‍ മൃഗങ്ങളെ ഉപയോഗിച്ച് പണം നേടുന്നതും സര്‍ക്കസ്  
കൂടാരത്തില്‍ ജീവികള്‍ പരിശീലിപ്പിക്കപ്പെടുന്നതും മൃഗശാലയില്‍ കൂട്ടിലടച്ചു കിടക്കുന്ന ജന്തുക്കളും മനുവിന്‍റെ ചിന്തയെ
സ്വാധീനിക്കുന്നു.വീട്ടിലെ കൂട്ടില്‍ കിടന്ന തത്തയെ മോചിപ്പിച്ചാണ് അവനിലുണ്ടായ മാറ്റം പ്രകടിപ്പിക്കുന്നത്.  


വനവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി ക്ലാസ്സുകളില്‍ ഉപയോഗപ്പെടുത്താവുന്ന മനോഹരമായ പുസ്തകമാണിത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ