2011, ഫെബ്രുവരി 1, ചൊവ്വാഴ്ച

67.ബുദ്ധിശാലികളും സൂത്ര ശാലി കളും l

മൃഗങ്ങളുമായി ബന്ധപ്പെട്ട കഥകളുടെ സമാഹാരമാണ് ഈ പുസ്തകം . ഒരു കഥ നോക്കു  ..  





ഇതിനു സമാനമായ ആര് കഥകളാണ്   ബുദ്ധിശാലികളും സൂത്ര ശാലി കളും ഉള്‍ക്കൊള്ളുന്നത് .ലോകത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ പ്രചുര പ്രചാരം നേടിയവയാണിവ.പുസ്തകത്തെ സവിശേഷമാക്കുന്നത് അതിലെ ചിത്രങ്ങളാണ്‌ .മുകളിലെ കഥയും ചിത്രങ്ങളും കണ്ടല്ലോ .രണ്ട് പേജുകളിലായി നിരന്നു നില്‍ക്കുന്ന ചിത്രങ്ങള്‍ കഥയുടെ ഉള്ളടക്കത്തെ രസകരമായി മനസ്സില്‍ ഏത്തിക്കുന്നില്ലേ?  
മുയലിന്‍റെ സൂക്ഷ്മ ബുദ്ധി എന്ന ഒന്നാം കഥ സിംഹത്തെ കിണറ്റില്‍ ചാടിച്ച മുയലിന്‍റെ കഥയാണ് .ബര്‍മ്മയാണ് ഈ കഥയുടെ ഉദ്ഭവ സ്ഥാനം .കാട്ടില്‍ മരിച്ചുകിടന്ന ആനയെ ആഹരമാക്കാന്‍ കുറുക്കന്‍ നടത്തുന്ന ബുദ്ധിപൂര്‍വമായ ഇടപെടലുകള്‍ രണ്ടാം കഥ വിവരിക്കുന്നു .ഇത് നമ്മുടെ രാജ്യത്ത് രൂപപെട്ടതാണ് .ശ്രീലങ്ക ,ടിബറ്റ് ,മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളതാണ് മറ്റു കഥകള്‍ .
<


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ