2010, ഡിസംബർ 3, വെള്ളിയാഴ്‌ച

55കാതോര്‍ക്കൂ ... മഴകരയുകയാണ്...


കാതോര്‍ക്കൂ ... മഴകരയുകയാണ്...
സുധന്യ. ടി.

വഴി വിജനമാണ്. മേഘം ഇരുണ്ടു കൂടിയിട്ടുണ്ട്. മഴ പെയ്താല്‍ കുടയില്ല. അതു കൊണ്ടു തന്നെപെട്ടെന്ന് തിരികെ വീട്ടിലേക്ക് മടങ്ങണമെന്ന് അയാള്‍ വിചാരിച്ചു. മണിക്കുട്ടി അയാളുടെ തോളില്‍കിടന്ന് അവളുടെ ഉണ്ടക്കണ്ണുള്ള പാവയെ കളിപ്പിക്കുകയാണ്. ഇടയ്ക്കിടയ്ക്ക് മണിക്കുട്ടി അയാളുടെനീണ്ട മീശയെ പിടിച്ചു വലിച്ചു കൊണ്ടിരിന്നു.
എന്താ മണിക്കുട്ടീ കാട്ടുന്നത്? അടങ്ങിയിരുന്നുകൂടെ? അയാള്‍ അവളെ നോക്കി കണ്ണുരുട്ടി.
അയ്യേ അഛന് ഒരു ബുദ്ധിയും ഇല്ല" എന്നു പറഞ്ഞ് കൊണ്ടവള്‍ അയാളുടെ മുടികൈയിലൊതുക്കി വലിച്ചുകൊണ്ടിരുന്നു.
സത്യത്തില്‍ മണിക്കുട്ടിക്ക് ഒന്നുമറിയില്ല. അവര്‍ എവിടെ പോവുകയാണെന്നോ, എന്തിനുപോവുകയാണെന്നോ ഒന്നും ...ഇന്ന് ഞായറാഴ്ച ആയതു കൊണ്ട്തന്നെ ഇവിടേക്ക് വരാന്‍ തിരക്കിട്ട്ഒരുങ്ങുകയായിരുന്നു ഞാന്‍. അപ്പോഴാണ് അവള്‍ എഴുന്നേറ്റ് വന്ന് എന്റെ ഒപ്പം വരണമെന്ന്വാശിപിടിച്ചത്. പിന്നെ നിവൃത്തികേടുകൊണ്ടാണ് ഒപ്പം കൂട്ടിയത്. കാണാതെ വരണമെന്ന് വിചാരിച്ചു. എങ്ങനെ? മനസ് അനുവദിച്ചില്ല.
കല്ലും മുള്ളും നിറഞ്ഞ ഇടവഴിയിലൂടെ എങ്ങനെ ഇവളെയും എടുത്ത് കൊണ്ട്നടക്കും? രാവിലെബസ്സിലെ അവസ്ഥയും ഇതുപോലെ തന്നെയായിരുന്നു. അത്രയ്ക്കും തിരക്ക്. അയല്‍ക്കാരനായകണ്ണേട്ടന്‍ ഉണ്ടായതുകൊണ്ട് ഭാഗ്യം; എങ്ങനെയൊക്കെയോ ഒരു സീറ്റ് ഒപ്പിച്ചു തന്നു. താനീകാസര്‍കോട്ടേക്കു വരുന്നു എന്നുള്ള കാര്യം കണ്ണേട്ടന് മാത്രമേ അറിയുകയുള്ളു. താന്‍വിളിച്ചിരിന്നുവെങ്കില്‍ അയാളും കൂടി വരുമായിരുന്നു. പക്ഷേ വിളിച്ചില്ല, തനിക്കറിയാം മനസ്സിന് ദുരന്തങ്ങളൊന്നും താങ്ങാനുള്ള കരുത്തില്ലെന്ന് .
വൈകാതെ ഞങ്ങള്‍ ലക്ഷ്യ സ്ഥാനത്തെത്തി. മണിക്കുട്ടി അപ്പോഴും അവളുടെ പാവയെകളിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. വീടിന്റെ ജനാലയിലൂടെ ഒരു സ്ത്രീ പുറത്തേക്കെത്തിനോക്കി. എന്നിട്ടെന്തോ ഉച്ചത്തില്‍ പറഞ്ഞു. വൈകാതെ ഒരു പുരുഷന്‍ പുറത്തേക്കിറങ്ങിവന്നു.
വിജയന്റെ അഛനല്ലേ? “ ഞാന്‍ ചോദിച്ചു. അയാളുടെ കണ്ണിലുണ്ടായ തിളക്കം എനിക്ക്കാണാമായിരുന്നു.
വരൂ സാര്‍ വരൂ"എന്നു പറഞ്ഞ് അവരുടെ കൊച്ചു വീടിന്റെയുള്ളിലേക്ക് എന്നെ ക്ഷണിച്ചു. തിണ്ണയിലൊരു കസേരയിട്ടു തന്നു. എന്നിട്ട് 'തങ്കമണി' എന്ന് വിളിച്ച് അകത്തേക്കു പോയി. അയാള്‍തിരികെ വന്നത് ഒരു ഗ്ലാസ് കട്ടന്‍ചായയുമായാണ്.
സാറിന്റെ മകളാണല്ലേ? എന്നു ചോദിച്ചു കൊണ്ട് അയാള്‍ മണിക്കുട്ടിയെ നോക്കി പുഞ്ചിരിച്ചു. അവളുംചിരിച്ചു "
അതെ, ഒന്നാം ക്ലാസില്‍ പഠിക്കുന്നു.”
മണിക്കുട്ടിക്ക് കുറച്ച് ഗമ കൂടിയോ എന്നു സംശയം.തങ്കമണി അകത്തെ വാതിലില്‍ നിന്ന് പുറത്തേക്ക്എത്തിനോക്കുകയായിരുന്നു.
അവനക്ക് സംസാരിക്കാന്‍ കഴിയുമ്പോഴ് സാറെ കുറിച്ച് പറയുമായിരുന്നു. അത്രയ്ക്കും ഇഷ്ടാസാറെ.” പിതാവ് കണ്ണീരോടെ പറഞ്ഞു.
അതെ എനിക്ക് അവനോടും ഇഷ്ടമായിരുന്നു.എന്റെ പ്രിയപ്പെട്ട കുട്ടികളില്‍ ഒരാളായിരുന്നു അവന്‍. രണ്ടാം ക്ലാസിലെ രണ്ടാമത്തെ ബെഞ്ചില്‍ അറ്റത്തിരുന്ന കുസൃതിക്കുരുന്ന്. അവന് നന്നായി തമാശപറയാനറിയാമായിരുന്നു. നന്നായി പാടാനറിയാമായിരുന്നു,നന്നായി കവിതഎഴുതാനറിയാമായിരിന്നു,പിന്നെ എല്ലാവരെയും സ്നേഹിക്കാനുമറയാമായിരുന്നു. ദൈവം ഞങ്ങളെഅകറ്റാന്‍ ശ്രമിക്കുകയാണോ? അയാള്‍ സംശയിച്ചു. ഒരിക്കലും അങ്ങനെ സംഭവിക്കരുതേഎന്നയാള്‍ദിവസവും ഉള്ള ദൈവങ്ങളെയെല്ലാം പ്രാര്‍ഥിക്കാറുണ്ടായായിരുന്നു.
ഒരു ദീര്‍ഘമായ മൗനത്തിനു ശേഷം അധ്യാപകന്‍ അയാളോടു ചോദിച്ചു.” വിജയനെവിടെ? എനിക്കു കാണാന്‍ സാധിക്കുമോ?”"കര‍ഞ്ഞ് കരഞ്ഞ് തളര്‍ന്നുറങ്ങി സാര്‍"
പിതാവിന്റെ മുഖം കുനിയുന്നത് അയാള്‍ കണ്ടു.
വരൂ സാര്‍ വരൂ...അകത്തേക്ക് ഒരു ഇരുട്ട് മുറിയിലേക്ക് അവര്‍എന്നെ ക്ഷണിച്ചു. ഞാന്‍മണിക്കുട്ടിയെ ഒന്നു നോക്കി. അവള്‍ അവളുടെ പുന്നാര പാവയുടെ മുടി ചീകി ഒതുക്കുകയാണ്. ഞാന്‍അകത്തേക്ക് പോകുന്നത് അവള്‍ കണ്ടില്ലെന്നു തോന്നുന്നു. ഒരു കരച്ചില്‍ ഒഴിവായ സമാധാനത്തില്‍ആയിരുന്നു ഞാന്‍. ഇരുട്ടു മുറിയിലേക്ക് തങ്കമണി ഒരു ചെറിയ മണ്ണെണ്ണ വിളക്ക് തെളിയിച്ചുകൊണ്ടുവന്നു വച്ചു. അവരുടെ കണ്ണുകളില്‍ നനവു പടര്‍ന്നിരുന്നു. മങ്ങിയ വെളിച്ചത്തില്‍പുല്‍പായയില്‍ കിടന്നുറങ്ങുന്ന വിജയനെഞാന്‍ കണ്ടു. ചുണ്ടുകള്‍ തടിച്ച് മുഖം വീര്‍ത്തിട്ടുണ്ടായിരുന്നു. ആചെറിയ പല്ലുകള്‍ക്കിടയിലൂടെ അവന്റെ നാവ് പുറത്തേക്ക് തള്ളി നില്‍ക്കുന്നു. ആകെ ഒരുവികൃതമായ രൂപം.തങ്കമണി അവന്റെ മേലില്‍ ഇട്ടിരുന്ന ഒരു പുതപ്പ് താഴേക്ക് വലിച്ചു നീക്കി. വിജയന്റെ എല്ലുകള്‍ പുറത്തേക്ക് ഉന്തിനില്‍ക്കുന്നു. അവന്റെ ശരീരം വളരെ അധികംമെലിഞ്ഞിരുന്നതായി തോന്നി. തങ്കമണി അവനെ തട്ടി വിളിച്ചു.” കണ്ണാ എണീക്ക്കണ്ണാ.” അവന്‍ കണ്ണുതുറക്കാനായി വളരെ അധികം പാടുപെടുന്നതായിത്തോന്നി.
എന്നെ കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ നിറയുന്നത് ഞാന്‍ കണ്ടു. എന്തു പറയണമെന്നെനിക്കറിയില്ല. അവന്‍ എന്നോട് പലതും പറയുന്നുണ്ടെന്നു എനിക്കു മനസിലായി.അവന്റെ ചെമ്പിച്ച മുടിയില്‍ ഞാന്‍പതുക്കെ തലോടി അവനെ അനുഗ്രഹിച്ചു.
തങ്കമണി കരഞ്ഞുകൊണ്ട് പുറത്തേക്കുപോയി
ഇവന്റെ മേലെ നല്ലോണം ആശവച്ചിരുന്നുസാര്‍. തങ്കമണിക്ക് ഇവനെ ഡോക്ടറാക്കണമെന്ന്ആഗ്രഹം. അതിനാല്‍ സാര്‍ ഇവന്റെ അമ്മാവന്റെ വീട്ടില്‍ നിറുത്തി പഠിപ്പിച്ചത്. അവന്‍ പ്ലസ്ടുവരെപഠിച്ച് ....പക്ഷേ അവധിക്കാലത്ത് "
അയാളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ ധാരധാരയായി ഒഴുകി. ഞാന്‍ പറഞ്ഞു .” സമാധാനിക്കൂ... എല്ലാംശരിയാകും.”അകത്തു നിന്ന് തങ്കമണിയുടെ തേങ്ങല്‍ മാത്രം കേള്‍ക്കാമായിരുന്നു.
മൂന്നു മണിയോടെ അവരോട് യാത്ര പറഞ്ഞ് കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ ഞങ്ങള്‍ തിരികെനടന്നു. വഴിക്ക് ഇരു വശവും കശുമാവിന്‍ തോട്ടങ്ങളാണ്. അപ്പോള്‍ സത്യത്തില്‍ എനിക്കാപ്രദേശത്തോട് ശരിക്കും വെറുപ്പാണ് തോന്നിയത്. അവിടുത്തെ കല്ലും മണ്ണും സസ്യങ്ങള്‍പോലുംഎന്തിനെയോ ഭയക്കുന്നുണ്ടെന്ന് എനിക്കു തോന്നി.
മണിക്കുട്ടിയെപ്പോലെ
എന്റെ മനസിന്റെ കോണില്‍ സ്ഥാനം പിടിച്ച ഒരു കുട്ടിയാണ് വിജയന്‍. അങ്ങനെയെന്തൊക്കെയോ ആലോചിച്ച് എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. അതുകണ്ട മണിക്കുട്ടിപറഞ്ഞു.
അയ്യേ അച്ഛന്‍ കരയാ"? ആണുങ്ങളുണ്ടോ ഇങ്ങനെ കരയുന്നത്? നാണക്കേട്. അതാ പറഞ്ഞത് അഛന് ഒട്ടും ബുദ്ധിയില്ലെന്ന്. അവള്‍ കിടുകിടെ ചിരിച്ചു.
പെട്ടെന്നാണ് ഭയങ്കരമായ എന്തോ ശബ്ദം ചെവിക്കുള്ളിലേക്ക് ഇരച്ചുകയറി.എന്തെന്നറിയില്ല, എന്റെഹൃദയമിടിപ്പ് കൂടി. മണിക്കുട്ടി ഉച്ചത്തില്‍ കരഞ്ഞു. അയാള്‍ അവളെ മാറോട് പിടിച്ചുകൊണ്ടിരിന്നു. അവരുടെ തലയ്ക്കു മീതെ ഒരു ഹെലികോപ്ടര്‍ കടന്നുപോയി. അയാള്‍ ഒരു നെടുവീര്‍പ്പോടെആകാശത്തേക്കു നോക്കി . അയാളുടെ നടത്തത്തിന് വേഗത കൂട്ടി. അപ്പോഴും മണിക്കുട്ടിയുടെമഞ്ഞപ്പാവയുടെ കണ്ണുകള്‍ എന്തിനെയോ ഭയക്കുന്നുണ്ടായിരുന്നു....


ഇത് കുഞ്ഞുവായനയില്‍ പരിചയപ്പെടുത്തുന്ന പുസ്തകമല്ല .

GOVT. MODEL RESIDENTIAL SCHOOL FOR GIRLS, KASARAGOD

അവരുടെ മാതൃകാ വിദ്യാലയം എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കഥ .അനുമതി ചോദിക്കാതെ ഇവിടെചേര്‍ക്കുകയാണ് . കഥ എല്ലാവരുടെയും മനസ്സിനുള്ളില്‍ പതിക്കാന്‍ ........ സുധന്യ എന്ന കഥാകാരിഒരു സാമൂഹ്യ പ്രശ്നത്തെ നമ്മുടെ ഉള്ളില്‍ തട്ടിച്ചത് എത്ര സുന്ദരമായി . കഥയ്ക്ക് സബ് ജില്ലാതലത്തില്‍ കിട്ടിയ ഒന്നാം സ്ഥാനം തുടക്കം മാത്രം . കൊച്ചു കഥാകാരിക്ക് എല്ലാ ആശംസകളും ..........

1 അഭിപ്രായം: