വായനക്ക് മുന്പ്് ടീച്ചര്‍ ചോദിച്ച ചോദ്യങ്ങളുടെ തുടര്ച്ചെയായ വിശകലന ,അനുമാന ,..........ചോദ്യങ്ങള്‍ ടീച്ചര്‍ ആസൂത്രണം ചെയ്യണം.പുസ്തക വായനക്ക് ശേഷം ആ ചോദ്യങ്ങള്‍ ചോദിക്കണം.കുട്ടികളുടെ പ്രതികരണങ്ങളും അതിന്മേലുള്ള ചര്ച്ചകളും നടക്കണം.പുസ്തക വായന ക്ലാസ്സില്‍ നടക്കുന്ന അറിവുനിര്മാണത്തിന് കൈത്താങ്ങ് നല്കുയന്ന ഒന്നായി മാറണം. അപ്പോഴേ നാലാം തരത്തിലെ പരിസര പഠന പുസ്തകത്തിന് അനുബന്ട പാഠമായി ഈ പുസ്തകംമാറൂ . അപ്പോള് വായന ക്ലാസ്സ് റൂം പ്രക്രിയയുടെ ഭാഗമാവും . ഇതിനെ തുടര്ന്ന് പുസ്തകരചനയിലെക്കും പോകാവുന്നതാണ്.കുട്ടികളുടെ ഒരു ശ്രമത്തിനു ശേഷം മെച്ചപ്പെടുത്തുന്ന ഘട്ടത്തില്‍ വായിച്ച പുസ്തകത്തിലെ ഉള്ളടക്കം ,പ്രതിപാദന ശൈലി,പ്രധാന കഥാപാത്രങ്ങള്‍ ,നാടകീയ മുഹൂര്ത്ത ങ്ങള്‍ മുതലായവയെപ്പറ്റി സന്ദര്ഭോാചിതമായി വിശകലനം ചെയ്യണം.വായിക്കുന്ന പുസ്തകത്തിന്റെ വിശകലന്ത്തിലൂടെ പുസ്തകത്തിന്റെ ഉള്ളടക്കം ,രചന രീതി .........മുതലായവയെ പറ്റിയുള്ള അറിവുനിര്മാണവും,മെച്ചപ്പെടലും നടക്കും . അങ്ങനെ സ്വന്തം രചനയെ മെച്ചപ്പെടുത്താനുള്ള ജൈവീകമായ ഉപാധിയായി വായന മാറണം. | |
വായന കുറിപ്പ് എഴുതാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് മാത്രം സ്കൂള്‍ ലൈബ്രറിയില്‍ നിന്നും പുസ്തകം എടുക്കാത്ത കുട്ടികളെ എനിക്കറിയാം. കുട്ടിയുടെ വായനാനുഭവം പങ്കുവയ്ക്കാന്‍ വ്യത്യസ്ത രീതികള്‍ ആണ് ഞാന്‍ ചെയ്യാറുള്ളത്. •രചിച്ച കഥ/കവിതയും വായിച്ച കഥ/ കവിതയും തമ്മില്‍ സാമ്യ വ്യത്യാസങ്ങള്‍ പറയല്‍ •വായിച്ച കുട്ടിയുമായുള്ള അഭിമുഖം –വീഡിയോ ഡോക്യുമെന്റ് ചെയ്യല്‍ •ബുക്ക് റിവ്യൂ പ്രിന്റ് ചെയ്യല്‍ (ക്ലാസ്സ് ലൈബ്രറിയിലെ പുസ്തകങ്ങ ളുടെ) •അമ്മ മാര്ക്ക് നല്ല പുസ്തകത്തെ പരിചയപ്പെടുത്തല്‍ പുസ്തക വായനയെ ക്ളാസ്സ്റൂം അനുഭവവുമായി ഉദ്ഗ്രഥിക്കുമ്പോള്‍ മാത്രമാണ് വായന ജൈവീകമാകുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.(പ്രത്യേകിച്ചും ലോവര്‍ പ്രൈമറി ക്ലാസ്സുകളില്‍)രം | . |
2010, ഡിസംബർ 1, ബുധനാഴ്‌ച
ജയശ്രീ ടീച്ചറുടെ അഭിപ്രായങ്ങള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ