പക്ഷെ ,അവള്‍ വളര്‍ന്നു വന്നപ്പോള്‍ ഒരു ദുരാഗ്രഹിയായ് തീര്‍ന്നു.അങ്ങനെ അവള്‍ക്കു പേര് ദുരാഗ്രഹി എന്നായി .പക്ഷെ ഈ കഥ തീരുമ്പോള്‍ റോസി ആളാകെ മാറും.എങ്ങനെ അവള്‍ക്കു ഈ മാറ്റം വന്നുവെന്ന് നിങ്ങള്ക്ക് ഊഹിക്കാമോ? .ചിലര്‍ പറയാന്‍ എണീറ്റു. "എല്ലാവര്‍ക്കും ഓരോ കഷണം പെപ്പെര്‍ കൊടുത്തു .എല്ലാവരും എന്തെങ്കിലും കാട്ടികൂട്ടാന്‍ തുടങ്ങി .ബാക്കി എഴുതുവാനുള്ള ശ്രേമമാണ് ഏറിയ പങ്കു ആളുകളും .ശരത് ഒരു ചിത്രം കാണിച്ചിട്ട് പറഞ്ഞു .വീട്ടിലെ മറ്റു പശുക്കള്‍ അവളെ ഇടിച്ചു ശരിപ്പെടുത്തി .ഞാന്‍ ആ അഞ്ചാം ക്ലാസ്സുകാരന്റെ ഒപ്പമിരുന്നു ."എന്താ അങ്ങനെ വരയ്ക്കാന്‍ കാരണം"? "ഞങ്ങളുടെ വീട്ടില്‍ ഞാന്‍ കാണുന്നതാ സാറെ ".എന്നെ അതിശയിപ്പിച്ചത് ശരത്തിന്റെ ചിത്രവും പുസ്തകത്തിലെ ഒരു ചിത്രവും തമ്മിലുള്ള സാമ്യം .പുസ്തകം കാണാതെ അതിലെ ചിത്രം, കഥാ തുടക്കത്തില്‍ നിന്നും ഊഹിച്ചു വരച്ച ശരത്തോ കുട്ടികളുടെ ഭാവന മുന്‍കൂട്ടി കണ്ട ചിത്രകാരനോ കേമന്‍ ?
ഈ പുസ്തകം ജപ്പാനില്‍ നിന്നുള്ളതാണ്
.മനോഹരമായ കഥാ വിവരണത്തിന്റെ മികച്ച ഉദാഹരണമാണ്.
ഏത് ക്ലാസ്സിലും ഉപയോഗിക്കുവാനുള്ള കെല്പ് ഇതിനുള്ളിലുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ