2011 മാർച്ച് 7, തിങ്കളാഴ്‌ച

81. വായനയുടെ ലോകം

 കേരളത്തിന്‍റെ സാമൂഹ്യ രംഗത്ത്‌  നിര്‍ണ്ണായക സംഭാവനകള്‍  നല്‍കിയ മഹാനാണ് 
 പി.ടി .ഭാസ്കര പണിക്കര്‍.
പി.ടി.ബി.എന്ന ചുരുക്ക പേരില്‍  അറിയപ്പെട്ട  അദ്ദേഹം  മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്‍റെ ആദ്യ  പ്രസിഡന്റ്‌ ആയിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത് ,കാന്‍ ഫെഡ്  എന്നീ  സംഘടനകള്‍ പടുത്തുയര്‍ ത്താന്‍  നേതൃത്വം   നല്‍കി .
 പി .ടി.ബിയുടെ    ഏറെ   വായിക്കപ്പെടാത്ത  പുസ്തകമാണ്   വായനയുടെ ലോകം.
വായിച്ചു വളരാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന
കൃതിയാണിത്.
ഭാരതത്തിലെ ഉത്തമ കൃതികളിലേക്ക്‌ 
കുഞ്ഞുങ്ങളെ കടത്തി വിടാനുള്ള വാതിലായി
ഇതിനെ വിശേഷിപ്പിക്കാം.
വേദങ്ങള്‍ ,ഉപനിഷത്തുകള്‍, രാമായണം
,മഹാഭാരതം ,പുരാണങ്ങള്‍ ,തിരുക്കുറള്‍
,കഥാസരിത് സാഗരം,പഞ്ചതന്ത്രം ,
ജാതക കഥകള്‍,അര്‍ത്ഥ ശാസ്ത്രം എന്നീ കൃതികളിലേക്ക്‌ കുട്ടികളുടെ ശ്രദ്ധയും 
താല്‍പര്യവും പുസ്തകം ക്ഷണിക്കുന്നു.
അനുബന്ധമായി പി .ടി.ബിയുടെ 
 ബാലകവിതകളും ചേര്‍ത്തിട്ടുണ്ട്. 
 ജീവന്‍ പബ്ലിക്കേഷന്‍സ് പസിദ്ധീകരിച്ച  ഈ പുസ്തകത്തിന്റെ വില 25  രൂപയാണ്.
അദ്ധ്യാപകരും അതുവഴി അവരുടെ
 ശിഷ്യ ഗണങ്ങളും അനിവാര്യമായി  
വായിക്കേണ്ട ഗ്രന്ഥം .          

2011 മാർച്ച് 5, ശനിയാഴ്‌ച

80. കളി പഠിക്കാന്‍ തീപ്പെട്ടി


തീപ്പെട്ടിയും കൊള്ളിയും  നാം നിസ്സാരമായി കാണുന്നവയാണ് .ഇത് ഉപയോഗപ്പെടുത്തി വിവിധങ്ങളായ പഠന സാദ്ധ്യതകള്‍ പരിചയപ്പെടുത്തുന്ന ഒരു പുസ്തകം   

2011 മാർച്ച് 3, വ്യാഴാഴ്‌ച

79 . മീന്‍ കായ്ക്കുന്ന മരം

പ്രശസ്ത കഥാ കൃത്ത്  വൈശാഖന്റെ കുട്ടികള്‍ക്ക് വേണ്ടിയുള്ള നാലു കഥകളുടെ സമാഹാരമാണ്   മീന്‍  കായ്ക്കുന്ന  മരം .കുഞ്ഞുങ്ങള്‍ക്ക്‌ വായിച്ചു രസിക്കുവാനും ജീവിത പാഠ  ങ്ങള്‍    അനുഭവിക്കാനും പ്രാപ്തമായ രചനകള്‍.    
ഇന്ദുവിന്റെ  സ്വപ്നങ്ങളിലുടെ വികസിക്കുന്ന    
മീന്‍  കായ്ക്കുന്ന  മരം  പരിസ്ഥിതി  മലിനീകരണം  ഒരു കുട്ടിയുടെ മനസ്സില്‍ ഉണ്ടാക്കുന്ന  ചിന്തകളാണ്.ഫാക്ടറിയിലെ  വിഷം ഒഴുക്കി പുഴ മലിനമാക്കുന്നതും മീനുകള്‍ ചത്തു പൊങ്ങുന്നതും ഇന്ദുവിന്റെ സ്വപ്നങ്ങളില്‍  നിറയുന്നു. ഭയാനകമായ ഈ സ്വപ്നത്തില്‍  നിന്നും ഞെട്ടി ഉണരുന്ന അവള്‍ക്ക് അച്ഛന്റെ  
വിശദീകരണം ഭയം അകറ്റാന്‍ സഹായകമാകുന്നു . മുത്തച്ചന്‍ വീണ്ടും ജനിച്ചു   
 എന്നരണ്ടാം രചന പ്രകൃതി സ്നേഹത്തിന്റെ മനോഹരമായ ആഖ്യാനമാണ്.മരത്തെ വരമായി കണ്ടു വളരാന്‍ കുട്ടികളെ ഈ സ്നേഹ ഗാഥ ഉപദേശിക്കുന്നു. കുഴിയാന രൂപ പെട്ടതിന് പിന്നിലെ കഥ വിവരിക്കലാണ് കറുമ്പന്‍ ഉറുമ്പ് . പരമു, പപ്പു   എന്നീ സുഹൃത്തുക്കളുടെ കഥ പറയുന്ന തെങ്ങിന്‍ മുകളിലെ നിധി യാണ്  നാലാമത്തെ  രചന .
കുട്ടികളെ പരിഗണിച്ചു  കൊണ്ടുള്ള ഈ കഥാ  സമാഹാരം  ചിന്തിക്കാന്‍ വക നല്‍കുന്നവയാണ്. അതീവ ലളിതമായി കുട്ടികള്‍ക്കായി ഈ  കഥകള്‍ പറഞ്ഞു തരുന്നതില്‍ ബാല സാഹിത്യ  സൃഷ്ടികള്‍ക്ക്  സമയം ചെലവഴിക്കാത്ത കഥാ കാരന് കഴിഞ്ഞിട്ടുണ്ട്. ഗൌരവമായ വായനയിലേക്ക് കുഞ്ഞുങ്ങളെ കടത്തി  വിടുന്നതില്‍ ഇത്തരം  കൃതികള്‍ പാലങ്ങളാണ്. 

2011 മാർച്ച് 2, ബുധനാഴ്‌ച

78. ആനമഴ

ഗോപു പട്ടി ത്ത റ വര്‍ണ്ണങ്ങള്‍ കൊണ്ടും  മോഹന കൃഷ്ണന്‍ കാലടി  വാക്കുകള്‍ കൊണ്ടും  വരച്ച മനോഹരമായ കവിതാ പുസ്തകമാണ് ആന മഴ .പുതിയ കാലത്തിലെ കുട്ടികളുടെ  മനസ്സറിഞ്ഞു രൂപപ്പെടുത്തിയതാണ്  ഇതിലെ ഓരോ രചനകളും .        


ബാല്യത്തിന്‍റെ  നൈസര്‍ഗ്ഗിക സ്വപ്നങ്ങള്‍ക്കൊപ്പം ചുറ്റുപാടും അവര്‍ക്ക് വഴങ്ങേണ്ടി  വരുന്ന സ്വാധീനങ്ങളും  ഈ കവിതകളില്‍ കണ്ടെത്താം .മേല്‍ വായിച്ച ചെറു കവിത   മാധ്യമ സ്വധീനങ്ങളാല്‍ എതൊരു  വീട്ടിലെ കുട്ടിയില്‍ നിന്നും  കേള്‍ക്കാവുന്നതാണ്.കട്ടന്‍ കാപ്പിയും  കമ്പ്യുട്ടെരും    പോലുള്ള  ഇതിലെ രചനകള്‍ വ്യത്യസ്ത സ്വധീനങ്ങളുടെയും സ്വപ്നങ്ങളുടെയും  വര്‍ത്തമാന കാല ചിത്രങ്ങളാണ്‌ . കല്ല്‌   കല്ലേറിനു കുട്ടിക്ക് കിട്ടുന്ന സമ്മാനങ്ങള്‍ക്ക്  അപ്പുറം പ്രകൃതി പാഠം കൂടിയാവുന്നു .അമ്പിളി മാമന്‍റെ താടി  ഒരു പുതിയ കാഴ്ച പങ്കു വെയ്ക്കുന്നു.മഴയെ കിളിയായും വെയിലിനെ  വേടനായും കാണുന്ന മഴക്കിളിയും ഇത്തരത്തിലുള്ള രചനയാണ് .വെള്ളവും,പുവും കിളിയും,ആനയും ഉറുമ്പും ,ഓണവും  ഇതിവൃത്തം ആവുമ്പോഴും രചനയില്‍ പുലര്‍ത്തുന്ന വൈവിധ്യം  വായന സമ്പന്നമാക്കുന്നു.        
ക്ലാസ്സ് മുറികളില്‍ വ്യത്യസ്തങ്ങളായ  രചനകള്‍  കുട്ടികളില്‍  നിന്ന് പ്രതീക്ഷിക്കുന്ന  അധ്യാപകര്‍ക്ക് ഈ പുസ്തകം  ഒരു തെളിച്ചമാണ് .മുപ്പതില്‍ അധികം വരുന്ന ഇതിലെ ഓരോ രചനകളും  കുട്ടികള്‍ക്ക് വായനയുടെ പുതു വഴികള്‍ തുറന്നു തരുന്നു.

2011 മാർച്ച് 1, ചൊവ്വാഴ്ച

77.ആരോഗ്യ പാഠങ്ങള്‍

ചെറിയ കവിതയിലുടെ വലിയ കാര്യങ്ങള്‍ പഠിപ്പിക്കുന്ന  പുസ്തകം .കഥാ കവിതയിലുടെ  പേര് സുചിപ്പിക്കുന്നതുപോലെ  ആരോഗ്യ 
പാഠങ്ങള്‍ പറഞ്ഞു തരുന്നു.
    ചെറു ക്ലാസ്സിലെ കുട്ടികള്‍ക്ക് അനായാസേനെ വായിക്കാവുന്ന ഈ പുസ്തകം പാഠ പുസ്തകത്തോട് ചേര്‍ത്തും അല്ലാതെയും ഉപയോഗിക്കാം .ബോബന്‍ ,ബോബി എന്നീ കുട്ടികളാണ് കഥാ പാത്രങ്ങള്‍.
അമ്മയാണ്  ഇവര്‍ക്ക് ആരോഗ്യശീലങ്ങള്‍ ചൊല്ലി കൊടുക്കുന്നത്. എം .കെ.സൂരജ് വരച്ച  
ചിത്രങ്ങള്‍ സിനിമയുടെ ചാരുത പുസ്തകത്തിനു സമ്മാനിക്കുന്നു .
 ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് ഇറക്കിയതാണ് ഈ കൃതി .ഉഷാ.എസ്. നായരാണ്  ഇതിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത് .  

2011 ഫെബ്രുവരി 28, തിങ്കളാഴ്‌ച

76. മുത്ത്‌ മൊഴികള്‍

കേരള ശസ്ത്ര സാഹിത്യ പരിഷത്  പ്രസിദ്ധീകരിച്ച  പി കെ  ഗോപിയുടെ കുട്ടിക്കവിതാ  സമാഹാരമാണ് മുത്ത്‌ മൊഴികള്‍ .പ്രസാധക കുറിപ്പിലെ വാക്കുകളെ ശരി വെയ്ക്കുന്നതാണ് ഇതിലെ ഓരോ ചെറു കവിതകളും .
 പൂക്കള്‍  എന്ന കവിത നോക്കു......

മത്ത പൂവേ ,നിന്നെക്കാണാന്‍ 
ചിത്ര തുമ്പി വരുന്നുണ്ടേ 
അരളിപുവേ , നിന്നെക്കാണാന്‍ 
കരി വണ്ടോന്നു   വരുന്നുണ്ടേ
തകര പുവേ ,നിന്നെക്കാണാന്‍  
കുരിവികള്‍ പാടി  വരുന്നുണ്ടേ  
 പനിനീര്‍ പൂവേ ,നിന്നെക്കാണാന്‍  
ശലഭം തേടി വരുന്നുണ്ടേ
കൊന്നപ്പുവേ നിന്നെക്കാണാന്‍ 
മഞ്ഞക്കിളികള്‍ വരുന്നുണ്ടേ
പ്ലാസ്റ്റിക് പുവേ   നിന്നെക്കാണാന്‍
....................................................
ഇതിലെ അവസാന വരികള്‍ 
നിങ്ങള്‍ പ്രതീക്ഷിക്കുന്ന  ഉത്തരം എന്താവും
കവിത  രചനയുടെ  പുതിയ  പാഠങ്ങള്‍ പരിചയ പ്പെടുത്തുന്നതിനും മുന്നേറുന്ന തിനും   ഇതിലെ  രചനകള്‍ പ്രൈമറി ക്ലാസ്സുകളില്‍  ഉപയോഗപ്പെടുത്താം    .