2011, മാർച്ച് 2, ബുധനാഴ്‌ച

78. ആനമഴ

ഗോപു പട്ടി ത്ത റ വര്‍ണ്ണങ്ങള്‍ കൊണ്ടും  മോഹന കൃഷ്ണന്‍ കാലടി  വാക്കുകള്‍ കൊണ്ടും  വരച്ച മനോഹരമായ കവിതാ പുസ്തകമാണ് ആന മഴ .പുതിയ കാലത്തിലെ കുട്ടികളുടെ  മനസ്സറിഞ്ഞു രൂപപ്പെടുത്തിയതാണ്  ഇതിലെ ഓരോ രചനകളും .        


ബാല്യത്തിന്‍റെ  നൈസര്‍ഗ്ഗിക സ്വപ്നങ്ങള്‍ക്കൊപ്പം ചുറ്റുപാടും അവര്‍ക്ക് വഴങ്ങേണ്ടി  വരുന്ന സ്വാധീനങ്ങളും  ഈ കവിതകളില്‍ കണ്ടെത്താം .മേല്‍ വായിച്ച ചെറു കവിത   മാധ്യമ സ്വധീനങ്ങളാല്‍ എതൊരു  വീട്ടിലെ കുട്ടിയില്‍ നിന്നും  കേള്‍ക്കാവുന്നതാണ്.കട്ടന്‍ കാപ്പിയും  കമ്പ്യുട്ടെരും    പോലുള്ള  ഇതിലെ രചനകള്‍ വ്യത്യസ്ത സ്വധീനങ്ങളുടെയും സ്വപ്നങ്ങളുടെയും  വര്‍ത്തമാന കാല ചിത്രങ്ങളാണ്‌ . കല്ല്‌   കല്ലേറിനു കുട്ടിക്ക് കിട്ടുന്ന സമ്മാനങ്ങള്‍ക്ക്  അപ്പുറം പ്രകൃതി പാഠം കൂടിയാവുന്നു .അമ്പിളി മാമന്‍റെ താടി  ഒരു പുതിയ കാഴ്ച പങ്കു വെയ്ക്കുന്നു.മഴയെ കിളിയായും വെയിലിനെ  വേടനായും കാണുന്ന മഴക്കിളിയും ഇത്തരത്തിലുള്ള രചനയാണ് .വെള്ളവും,പുവും കിളിയും,ആനയും ഉറുമ്പും ,ഓണവും  ഇതിവൃത്തം ആവുമ്പോഴും രചനയില്‍ പുലര്‍ത്തുന്ന വൈവിധ്യം  വായന സമ്പന്നമാക്കുന്നു.        
ക്ലാസ്സ് മുറികളില്‍ വ്യത്യസ്തങ്ങളായ  രചനകള്‍  കുട്ടികളില്‍  നിന്ന് പ്രതീക്ഷിക്കുന്ന  അധ്യാപകര്‍ക്ക് ഈ പുസ്തകം  ഒരു തെളിച്ചമാണ് .മുപ്പതില്‍ അധികം വരുന്ന ഇതിലെ ഓരോ രചനകളും  കുട്ടികള്‍ക്ക് വായനയുടെ പുതു വഴികള്‍ തുറന്നു തരുന്നു.

1 അഭിപ്രായം: