പ്രശസ്ത കഥാ കൃത്ത് വൈശാഖന്റെ കുട്ടികള്‍ക്ക് വേണ്ടിയുള്ള നാലു കഥകളുടെ സമാഹാരമാണ് മീന്‍ കായ്ക്കുന്ന മരം .കുഞ്ഞുങ്ങള്‍ക്ക് വായിച്ചു രസിക്കുവാനും ജീവിത പാഠ ങ്ങള്‍ അനുഭവിക്കാനും പ്രാപ്തമായ രചനകള്‍.
ഇന്ദുവിന്റെ സ്വപ്നങ്ങളിലുടെ വികസിക്കുന്ന
മീന്‍ കായ്ക്കുന്ന മരം പരിസ്ഥിതി മലിനീകരണം ഒരു കുട്ടിയുടെ മനസ്സില്‍ ഉണ്ടാക്കുന്ന ചിന്തകളാണ്.ഫാക്ടറിയിലെ വിഷം ഒഴുക്കി പുഴ മലിനമാക്കുന്നതും മീനുകള്‍ ചത്തു പൊങ്ങുന്നതും ഇന്ദുവിന്റെ സ്വപ്നങ്ങളില്‍ നിറയുന്നു. ഭയാനകമായ ഈ സ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണരുന്ന അവള്‍ക്ക് അച്ഛന്റെ വിശദീകരണം ഭയം അകറ്റാന്‍ സഹായകമാകുന്നു . മുത്തച്ചന്‍ വീണ്ടും ജനിച്ചു
എന്നരണ്ടാം രചന പ്രകൃതി സ്നേഹത്തിന്റെ മനോഹരമായ ആഖ്യാനമാണ്.മരത്തെ വരമായി കണ്ടു വളരാന്‍ കുട്ടികളെ ഈ സ്നേഹ ഗാഥ ഉപദേശിക്കുന്നു. കുഴിയാന രൂപ പെട്ടതിന് പിന്നിലെ കഥ വിവരിക്കലാണ് കറുമ്പന്‍ ഉറുമ്പ് . പരമു, പപ്പു എന്നീ സുഹൃത്തുക്കളുടെ കഥ പറയുന്ന തെങ്ങിന്‍ മുകളിലെ നിധി യാണ് നാലാമത്തെ രചന .
കുട്ടികളെ പരിഗണിച്ചു കൊണ്ടുള്ള ഈ കഥാ സമാഹാരം ചിന്തിക്കാന്‍ വക നല്‍കുന്നവയാണ്. അതീവ ലളിതമായി കുട്ടികള്‍ക്കായി ഈ കഥകള്‍ പറഞ്ഞു തരുന്നതില്‍ ബാല സാഹിത്യ സൃഷ്ടികള്‍ക്ക് സമയം ചെലവഴിക്കാത്ത കഥാ കാരന് കഴിഞ്ഞിട്ടുണ്ട്. ഗൌരവമായ വായനയിലേക്ക് കുഞ്ഞുങ്ങളെ കടത്തി വിടുന്നതില്‍ ഇത്തരം കൃതികള്‍ പാലങ്ങളാണ്. .
സര്‍ പുസ്തകങ്ങളുടെ പബ്ലിഷറുടെ പേരും പുസ്തകങ്ങളുടെ വിലയും മറ്റ് വിവരങ്ങളും ചേര്‍ക്കണേ
മറുപടിഇല്ലാതാക്കൂ