2017, ജൂലൈ 29, ശനിയാഴ്‌ച

ഒരു ദിവസം പ്രീയ

ഒരു ദിവസം പ്രീയ
PRIYA'S DAY .

കാത്തി സ്പാഗ്നോളി.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് .





കുട്ടികൾക്ക് കഥ പറഞ്ഞ് കൊടുക്കാനാണീ പുസ്തകം.ഒരു തുണ്ട് കടലാസ് വ്യത്യസ്ത സാധനങ്ങളാക്കി കഥ പറഞ്ഞ് കൊടുക്കുന്ന രീതിയിൽ ഉപയോഗിക്കണം.മലയാളത്തിലും ഇംഗ്ലീഷിലും വിവരണം നൽകുന്നുണ്ട്.
കടലാസ് മടക്കിയും കറിയും വിവിധ രൂപങ്ങൾ നിർമ്മിക്കാൻ പഠിക്കുമ്പോൾ കഥ എല്ലാത്തിനേയും കൂട്ടിയിണക്കും. കടലാസ് രൂപങ്ങൾ സ്വയം ഉണ്ടാക്കാൻ പഠിച്ചതിനു ശേഷം കഥ പറയുവാൻ ശ്രമിക്കാവൂ.രൂപങ്ങൾ നിർമ്മിക്കാനുള്ള നിർദ്ദേശം പുസ്തകത്തിന്റെ അനുബന്ധത്തിൽ ഉണ്ട്. എല്ലാ കുട്ടികൾക്കും ഓരോ പുസ്തകം ഉണ്ടെങ്കിൽ കഥപറച്ചിൽ നന്നാവും .

സുന്ദരൻ മയിൽ

സുന്ദരൻ മയിൽ
നീരേൻ സെൻ ഗുപ്ത




നമ്മുടെ ദേശീയപക്ഷിയെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്താൻ ഉത്തമമായ പുസ്തകം. മനോഹരമായ ചിത്രങ്ങളിലൂടെ ചെറിയ വിവരണങ്ങളിലൂടെ മയിൽപുസ്തകം മികച്ച അനുഭവം നൽകും. 


വേണ്ടത്ര പറക്കാൻ കഴിയാത്ത കൂടുകൾ ഉണ്ടാക്കാതെ അശ്രദ്ധയോടെ  മുട്ടയിടുന്ന മയിലിനെ സുന്ദരനാക്കുന്നത് അതിന്റെ വാലുകൾ. പുറം കവറിന്റെ ഉൾചിത്രം നിറം നൽകി മനോഹരമാക്കാൻ കുട്ടികൾക്ക് അവസരം ഉണ്ട്

എലിക്കുഞ്ഞുങ്ങളും പൂച്ചയും

എലിക്കുഞ്ഞുങ്ങളും പൂച്ചയും
ബി.ഇന്ദിര
ചിത്രീകരണം
കെ. ഡി.ഷൈബു .
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് .







' ഒരു പൂച്ച ഇവിടൊക്കെ പാത്തുപതുങ്ങി നടപ്പുണ്ട്. അവളുടെ വായിലകപ്പെടാതെ മാളത്തിലെത്താൻ ഞാനെന്തു പാടുപെട്ടന്നോ '
അമ്മയുടെ വാക്കുകൾ കേട്ട എലിക്കുഞ്ഞുങ്ങൾ ഞെട്ടിപ്പോയി.അമ്മയ്ക്ക് ആപത്തു പിണഞ്ഞാൽ ഞങ്ങൾക്കാരാ ഉള്ളത്.
ശത്രുവായ പൂച്ചയെ എലിക്കുഞ്ഞുങ്ങൾക്ക് അമ്മ രിചയപ്പെടുത്തി. ഞാൻ തീറ്റ തേടി പോകുമ്പോൾ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും. ഒരു ദിവസം അമ്മ പുറത്ത് പോയപ്പോൾ പൂച്ച വന്നു.എന്നിട്ടോ? എന്നിട്ടോ?
നല്ല ചിത്രങ്ങളും വലിയ അക്ഷരങ്ങളും കുട്ടിത്തം നിറഞ്ഞ വിവരണങ്ങളും ഈ പുസ്തകം വായനയുടെ വിശാലമായ ലോകത്തിലേക്ക് കുട്ടികളെ നയിക്കാനുള്ള ചവിട്ടുപടികളാക്കുന്നു



ഒളിച്ചോട്ടം

ഒളിച്ചോട്ടം
രാജീവ് എൻ.ടി.














പ്പടക്കുട്ടയിൽ നിന്ന് ഒളിച്ചോടിയ കിട്ടു പപ്പടത്തിന്റെ കഥ. നാണിയമ്മ ഊണിന് മുൻപ് പുറത്തേക്കിറങ്ങിയപ്പോളാണ് കിട്ടു രക്ഷപ്പെടുന്നത്.പുറത്തെ അനുഭവങ്ങൾ അവന് അത്ര രസകരമായിരുന്നില്ല. കണ്ടവർ കണ്ടവർ അവനെ ആക്രമിച്ചു. അവസാനം വീട്ടിലേക്ക് മടങ്ങിയെത്തിയ അവനെ നാണിയമ്മ സ്വീകരിച്ചില്ല. മാത്രമല്ല അവനെ വലിച്ചെറിയുന്നു.മാർച്ച് ചെയ്ത് എത്തിയ ഉറുമ്പുകൾ അവനെ കൈക്കലാക്കുന്നു.


രാജീവ് എൻ.ടി എന്ന അനുഗ്രഹീത ചിത്രകാരന്റ രചനയാണിത്. മനോഹരങ്ങളായ ചിത്രങ്ങളും വലിയ അക്ഷരത്തിലുള്ള അച്ചടിയും. ഒന്ന്, രണ്ട് ക്ലാസ്സിലെ പ്രവർത്തനങ്ങൾക്ക് ഒപ്പം കൂട്ടാവുന്ന പുസ്തകം.സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.



പക്ഷി നിരീക്ഷണം



പക്ഷി നിരീക്ഷണം


നമുക്ക് ചുറ്റും പാറി പറന്നു നടക്കുന്ന എത്ര തരംപക്ഷികള്‍ ഉണ്ട് ?ഈ ചോദ്യത്തിന് ചിലര്‍ക്ക് കൃത്യമായി ഉത്തരം ഉണ്ടാവും.ചിലര്‍ ഓര്‍മ്മയില്‍ നിന്ന് പറയാന്‍ ആരംഭിക്കും .മുന്‍പില്‍ നിത്യവും കാണുന്ന കാഴ്ചകളെ പഠനത്തിനു ഉപയോഗപ്പെടുത്തുന്ന വര്‍ക്ക് പക്ഷി നിരീക്ഷണം ഒരു വിസ്മയകരമായ അനുഭവമാണ്‌.ജമാല്‍ ആറ എഴുതിയ പക്ഷി കളെ സംബ ന്ധിച്ച ഈ പുസ്തകം പക്ഷി നിരീക്ഷണം ഒരു ഹോബി ആക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒന്നാം തരം ബാല പാഠമാണ്

പക്ഷികളുടെ നി
റത്തിന്റെ, ശബ്ദനുകരണത്തിന്റെ ,മനുഷ്യ സഹായത്തിന്റെ വിവരങ്ങള്‍ അതി ലളിതമായി പറയുന്ന പുസ്തകം കര കൌശല ക്കാരായ പക്ഷികളെ പരിചയപ്പെടുത്തുന്നു. അവയുടെ വസ സ്ഥലങ്ങള്‍ ,പ്രത്യേകതകള്‍ ,കൂടുകള്‍,ശിശു പരിപാലനം ഇവയും പുസ്തകം തുടര്‍ന്ന് പറയുന്നു.പക്ഷികളുടെ രസകരമായ ശരീര ഘടന ;ഓരോ ഭാഗത്തിന്റെയും പ്രയോജനം എന്നിവയും പ്രതിപാദിക്കുന്ന പുസ്തകം കൂട് പെട്ടികളും തീന്‍ മേശകളും ഒരുക്കി അവയുടെ കൂട്ടുകാരവാനുള്ള വിദ്യകളും നമ്മെ പഠിപ്പിക്കും.
പക്ഷി നിരീക്ഷണം നട്ത്തുന്നതെങ്ങനെ എന്ന അവസാന അധ്യായം ഈ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരുടെ ആദ്യ വാതിലാണ് . നമുക്ക് ചുറ്റും കാണുന്ന ഒട്ടെ റ പക്ഷികളുടെ ഇംഗ്ലീഷ് നാമവും പുസ്തകത്തിനു ഒപ്പമുണ്ട് .


 ഫോട്ടോ -രാജേഷ്‌

മുറ്റത്തെ പപ്പായ മരത്തില്‍ എത്തിയ ഈ കുട്ടുകാരെ അറിയാമോ ?

ആര് ഭരിക്കും?



ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണോ ?
ക്ലാസ്സില്‍ പല ഭാഗത്തായി നിരത്തിയ പോസ്റ്ററുകള്‍ നോക്കി ടീച്ചര്‍ ചോദിച്ചു
എല്ലാവരും ഉത്തരത്തിനായി ടീച്ചറെ നോക്കി !
"എനിക്കറിയില്ല ,ഈ പുസ്തകത്തിലുണ്ട് "
ആര് ഭരിക്കും?എന്ന
പുസ്തകം കാണിച്ചു.
"ഞാന്‍ വായിച്ചു നോക്കാം!ടീച്ചറെ "
പുസ്തകം ആവശ്യപ്പെട്ടു ചിലര്‍ മേശക്കരുകിലെത്തി .

ആര് ഭരിക്കും?ലോകത്തിലെ ജന്തുക്കള്‍ ആര് ലോകം ഭരിക്കണമെന്ന് കാര്യത്തില്‍ തര്‍ക്കമായിപക്ഷികള്‍,സസ്തനികള്‍ ,മീനുകള്‍ എന്നിവരെല്ലാം തര്‍ക്കത്തില്‍ .എണ്ണക്കുടുതല്‍ ഉള്ളവര്‍വിജയിക്കും.ആളെ ക്കുട്ടുന്ന തിരക്കില്‍ എല്ലാവരും പ്ലാ റ്റി പ്പസ് എന്ന ജീവിയുടെ അടുക്കലെത്തിഅതിനു കാരണമുണ്ട് ;അതിന്റെ പ്രത്യേകതകള്‍ ഏതു ഗണത്തിലാണ്‌ എന്നുറപ്പിക്കാന്‍ പറ്റാത്തരീതിയിലാണ്‌ .എല്ലാവരും ഒരുമിച്ചു കഴിയാന്‍ . . പ്ലാ റ്റി പ്പസ് പറയുന്നു .
ആസ്ട്രലിയന്‍ ആദിവാസ കഥയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ രചന നാലാം തരത്തിലെപരിസര പഠന പുസ്തകത്തിന്‌ അനുബന്ട പാഠമാണ് ഈ പുസ്തകം.









,

.മഴത്തുള്ളിയുടെ വീര കൃത്യങ്ങള്‍

വര്‍ണങ്ങള്‍ നിറഞ്ഞ ചിത്ര കഥാ പുസ്തകമാണ് .മഴത്തുള്ളിയുടെ വീര കൃത്യങ്ങള്‍
 .കുട്ടികളുടെ ജിജ്ഞാസയും  താല്‍പര്യവും പരിഗണിച്ച്  ബാലാ സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് ഇറക്കിയതാണ് ഈ കൃതി .
മേഘങ്ങളില്‍ പറ്റിപിടിചിരുന്നുകൊണ്ട്  താഴോട്ട് ചാടാന്‍   തീരുമാനിച്ച്  മഴത്തുള്ളി ഭുമിയില്‍ എത്തുന്നു.
 മഴത്തുള്ളികളുടെ വരവിനെ ഓരോത്തരും  സ്വീകരിക്കുന്നു.ചിലര്‍ ശപിച്ചു കൊണ്ടും മറ്റു ചിലര്‍ സന്തോഷിച്ചു കൊണ്ടും 
താഴേക്ക്‌ ചാടിയ   മഴത്തുള്ളി കള്‍ മുറ്റത്തും പുരപ്പുറത്തും കുളത്തിലുമായി വീണു.കൈ കോര്‍ത്ത്‌ പിടിച്ചു അവര്‍ ഒഴുകി കടലില്‍ എത്തുന്നു .അവിടെ നിന്ന് സുര്യന്റെ സഹായത്തോടെ വീണ്ടും മേഘത്തിലെക്കും .
   മഴത്തുള്ളിയുടെ  ഈ ജീവ ചരിത്രത്തിന്    എന്‍. ടി.രാജീവിന്‍റെ കുട്ടിത്തം നിറഞ്ഞ  ചിത്രങ്ങളുടെ  ദ്രിശ്യ ചാരുതയുണ്ട്   .  . 
പ്രൈമറി ,പ്രീ-പ്രൈമറി കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന  ഈ പുസ്തകം  വ്യത്യസ്തങ്ങളായ  പ്രവര്‍ത്തനങ്ങള്‍ക്ക്  ക്ലാസ്സ് മുറികളില്‍ ഉപയോഗിക്കാം .ഭാഷാ പ്രവര്‍ത്തനങ്ങളുടെ  വിവിധങ്ങളായ സാദ്ധ്യതകള്‍ ഈ ചെറു പുസ്തകം തുറന്നു തരുന്നുണ്ട് .