പക്ഷി നിരീക്ഷണം
നമുക്ക് ചുറ്റും പാറി പറന്നു നടക്കുന്ന എത്ര തരംപക്ഷികള്‍ ഉണ്ട് ?ഈ ചോദ്യത്തിന് ചിലര്‍ക്ക് കൃത്യമായി ഉത്തരം ഉണ്ടാവും.ചിലര്‍ ഓര്‍മ്മയില്‍ നിന്ന് പറയാന്‍ ആരംഭിക്കും .മുന്‍പില്‍ നിത്യവും കാണുന്ന കാഴ്ചകളെ പഠനത്തിനു ഉപയോഗപ്പെടുത്തുന്ന വര്‍ക്ക് പക്ഷി നിരീക്ഷണം ഒരു വിസ്മയകരമായ അനുഭവമാണ്.ജമാല്‍ ആറ എഴുതിയ പക്ഷി കളെ സംബ ന്ധിച്ച ഈ പുസ്തകം പക്ഷി നിരീക്ഷണം ഒരു ഹോബി ആക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒന്നാം തരം ബാല പാഠമാണ്
പക്ഷികളുടെ നി
റത്തിന്റെ, ശബ്ദനുകരണത്തിന്റെ ,മനുഷ്യ സഹായത്തിന്റെ വിവരങ്ങള്‍ അതി ലളിതമായി പറയുന്ന പുസ്തകം കര കൌശല ക്കാരായ പക്ഷികളെ പരിചയപ്പെടുത്തുന്നു. അവയുടെ വസ സ്ഥലങ്ങള്‍ ,പ്രത്യേകതകള്‍ ,കൂടുകള്‍,ശിശു പരിപാലനം ഇവയും പുസ്തകം തുടര്‍ന്ന് പറയുന്നു.പക്ഷികളുടെ രസകരമായ ശരീര ഘടന ;ഓരോ ഭാഗത്തിന്റെയും പ്രയോജനം എന്നിവയും പ്രതിപാദിക്കുന്ന പുസ്തകം കൂട് പെട്ടികളും തീന്‍ മേശകളും ഒരുക്കി അവയുടെ കൂട്ടുകാരവാനുള്ള വിദ്യകളും നമ്മെ പഠിപ്പിക്കും.
പക്ഷി നിരീക്ഷണം നട്ത്തുന്നതെങ്ങനെ എന്ന അവസാന അധ്യായം ഈ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരുടെ ആദ്യ വാതിലാണ് . നമുക്ക് ചുറ്റും കാണുന്ന ഒട്ടെ റ പക്ഷികളുടെ ഇംഗ്ലീഷ് നാമവും പുസ്തകത്തിനു ഒപ്പമുണ്ട് .
ഫോട്ടോ -രാജേഷ്
മുറ്റത്തെ പപ്പായ മരത്തില്‍ എത്തിയ ഈ കുട്ടുകാരെ അറിയാമോ ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ