2017, ജൂലൈ 29, ശനിയാഴ്‌ച

ഒളിച്ചോട്ടം

ഒളിച്ചോട്ടം
രാജീവ് എൻ.ടി.


പ്പടക്കുട്ടയിൽ നിന്ന് ഒളിച്ചോടിയ കിട്ടു പപ്പടത്തിന്റെ കഥ. നാണിയമ്മ ഊണിന് മുൻപ് പുറത്തേക്കിറങ്ങിയപ്പോളാണ് കിട്ടു രക്ഷപ്പെടുന്നത്.പുറത്തെ അനുഭവങ്ങൾ അവന് അത്ര രസകരമായിരുന്നില്ല. കണ്ടവർ കണ്ടവർ അവനെ ആക്രമിച്ചു. അവസാനം വീട്ടിലേക്ക് മടങ്ങിയെത്തിയ അവനെ നാണിയമ്മ സ്വീകരിച്ചില്ല. മാത്രമല്ല അവനെ വലിച്ചെറിയുന്നു.മാർച്ച് ചെയ്ത് എത്തിയ ഉറുമ്പുകൾ അവനെ കൈക്കലാക്കുന്നു.


രാജീവ് എൻ.ടി എന്ന അനുഗ്രഹീത ചിത്രകാരന്റ രചനയാണിത്. മനോഹരങ്ങളായ ചിത്രങ്ങളും വലിയ അക്ഷരത്തിലുള്ള അച്ചടിയും. ഒന്ന്, രണ്ട് ക്ലാസ്സിലെ പ്രവർത്തനങ്ങൾക്ക് ഒപ്പം കൂട്ടാവുന്ന പുസ്തകം.സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ