കുഞ്ഞുവായനയുടെ അന്‍പതാം പുസ്തകമാണ് മൃഗശാലയിലേക്ക് .വായന പരിചയിക്കുന്ന കുഞ്ഞു മക്കള്‍ക്കാണ് ഈ പുസ്തകം .ഇതൊരു ചിത്ര പുസ്തകമാണ് .പേര് സൂചിപ്പിക്കുന്നതുപോലെ മൃഗ ശാലയാണ് ഇതിവൃത്തം.കാഴ്ചകള്‍ സിനിമക്ക് സമാനമായ ചാതുര്യത്തോടെ ചിത്രീകരിച്ചിരിക്കുന്നു .സനത് സൂര്‍തിയാണ്ഇത് രൂപപ്പെടുത്തിയിരിക്കുന്നത് .ടിക്കെറ്റ് എടുത്തു ആരംഭിക്കുന്ന മൃഗ ശാല കാണല്‍ ആന സവാരിയില്‍ തുടങ്ങും .സിബ്രയും ജിറാഫും കുരങ്ങനും എല്ലാം നമ്മളെ കാത്തു നില്‍ക്കുന്നു .കൂട്ടിലെ സിംഹവും വെള്ളത്തിലെ ഹിപ്പോയും കാഴ്ച ബെഗ്ലാവില്‍ എന്ന പോലെ ഇതിലുണ്ട് .
മൃഗശാല പരിചയപ്പെടുന്നതിനും ഒട്ടേറെ പഠന പ്രവര്‍ത്തനങ്ങള്‍ക്കും ഈ പുസ്തകം ഒന്ന് ,രണ്ട് ക്ലാസ്സുകളില്‍ ഉപയോഗിക്കാം ;ഇഗ്ലിഷിനും മലയാളത്തിനും .കുട്ടികളുടെ ദൃശ്യാ സ്ഥല പര ബുദ്ധിയെ പരിപോഷിപ്പിക്കുന്നതിനു ഈ കൃതിയിലെ ചിത്രങ്ങള്‍ സഹായകം .ഓരോ പേജിലും ഒളിഞ്ഞിരിക്കുന്ന കഥകള്‍ കണ്ടെത്താന്‍ കുട്ടികള്‍ക്ക് ഉപയോഗപ്പെടുത്താം .
അന്‍പതാം പുസ്തകം കൂടി കുഞ്ഞു വായന കുഞ്ഞുങ്ങള്‍ക്ക് സമര്‍പ്പിച്ചു..ഇനി മാഷന്മാര്‍ എന്നാണാവോ മൃഗശാല കാണാന്‍ എത്തുക
മറുപടിഇല്ലാതാക്കൂ