2010, നവംബർ 2, ചൊവ്വാഴ്ച
37.ഗോലി കളിയ്ക്കാന്‍ ഇഷ്ടപ്പെട്ട രാജാവ്
ഗോലി കളിയ്ക്കാന്‍ ഇഷ്ടപ്പെട്ട രാജാവ്
കുട്ടിക്കാലത്ത് തന്നെ രാജ്യത്തിന്‍റെ ഭരണം ഏല്ക്കേണ്ടി വരുന്ന ഒരു രാജകുമാരന്‍റെ കഥ .ഒന്‍പതു വയസ്സ് മാത്രം പ്രായമുള്ള കുമാരന് കളിയില്‍ മാത്രമാണ് താല്പര്യം .മന്ത്രി രാജകുമാരനെ മിടുക്കനക്കാന്‍ ശ്രമം ആരംഭിക്കുന്നു .കുമാരന് ഗോലികളിയിലാണ് ഏറെ ആനന്ദം .രാജകുമാരന്‍റെ പ്രധാന പണി ഗോലികളുടെശേഖരണമാണ് .പല തരത്തില്‍ ,പല നിറത്തില്‍ ,പല വലിപ്പത്തിലുള്ള ഗോലികള്‍....... കൊട്ടരത്തിലെ വിശേഷപ്പെട്ട വസ്തുക്കളിലും പ്രതിമകളിലും എല്ലാം ഗോലികള്‍ നിറയ്ക്കുന്നുഗോലികള്‍ കുട്ടി മുട്ടുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം കുമാരന് സംഗീതമാണ് .അവനെ പഠിപ്പിച്ചു മിടുക്കനാക്കാന്‍ആഗ്രിഹിക്കുന്ന മന്ത്രിയുടെ തല കാണുമ്പോഴേ കുമാരന്‍ ഒളിക്കും . ഗോലി കളിക്കുവാന്‍ മന്ത്രിയോട് ആവശ്യപ്പെട്ട്‌ഒരു കൂട്ടുകാരനെയും സംഘടിപ്പിക്കുന്നു .കളിയില്‍ മാത്രമായി അവന്റെ ശ്രദ്ധ . അയല്‍രാജാവ ആക്രമണത്തിനായി എത്തുന്നു . കുമാരനോടൊപ്പം ഗോലികളിയില്‍ ഏര്‍പ്പെടുന്നു .യുദ്ധം
ഒഴിവാകുന്നു.
കുട്ടികള്‍ക്ക് രസകരമായി അനുഭവപ്പെടുന്ന വായന അനുഭവം പ്രദാനം ചെയ്യുവാന്‍ ഈ പുസ്തകത്തിന് കഴിയും .കളികളുടെ അനുഭൂതി മുതിര്‍ന്നവര്‍ക്കും ലഭിക്കുന്നതിന്റെ തെളിവാണ് ഈകഥ .നല്ല ചിത്രങ്ങള്‍ ,ലളിതമായ ആഖ്യാനം ഇവ കുഞ്ഞുങ്ങളെ വായനക്ക് പ്രരിപ്പിക്കുന്നവ് ആണ് . . .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഗംഭീരം,അനുകരണീയം
മറുപടിഇല്ലാതാക്കൂആശംസകളോടെ