2010, നവംബർ 2, ചൊവ്വാഴ്ച

37 .പാല്‍ക്കിണ്ണം



പാട്ടു പാടാനും ചൊല്ലാനും കുഞ്ഞുങ്ങള്‍ക്ക്‌ ഇഷ്ടമാണ് .അവര്‍ക്ക് മനസ്സിലാക്കി ചൊല്ലാന്‍ പറ്റുന്നവയായിരിക്കണം നമ്മള്‍ തിരഞ്ഞെടുക്കുന്ന രചനകള്‍ .കുഞ്ഞിന്റെ ആശയ പ്രപഞ്ചവുമായി ബന്ധപ്പെട്ടതായിരിക്കണം ഇത്തരം കവിതകളുടെ ഉള്ളടക്കം .കുഞ്ഞുങ്ങളുടെ മനസ്സറിഞ്ഞു രചിക്കുന്ന അത്തരം രചനകള്‍ ഇന്ന് കുറഞ്ഞു വരുന്നു .പ്രശസ്തരുടെ തന്നെ കുട്ടികള്‍ക്ക് വേണ്ടിയുള്ള എല്ലാ രചനകളും നിലയിലേക്ക് ഉയരുന്നില്ല എന്നതാണ് സത്യം .
പാല്‍ക്കിണ്ണം
സിപ്പി പള്ളിപ്പുറം രചിച്ച 12 കുട്ടിക്കവിതകളുടെ സമാഹാരമാണ് പുസ്തകം .ദേവ പ്രകാശിന്റെ ചിത്രങ്ങള്‍ കുട്ടികളെ പുസ്തകത്തിലേക്ക് പിടിച്ചു ഇരുത്തുന്നവയാണ്.,'ഉറുമ്പ് സമരം സിന്ദാബാദ്' , 'മഴ വന്നപ്പോള്‍ ' , 'പാല്‍ക്കിണ്ണം' , എന്നീ കുഞ്ഞു കവിതകള്‍ ഒന്ന് ,രണ്ട് ക്ലാസ്സിലെ പുസ്തകങ്ങളോട് ചേര്‍ത്ത് വായിക്കാവുന്നതാണ് .ഇതിലെ എല്ലാ രചനകളും കുട്ടികളുടെ ഹൃദയത്തില്‍ തട്ടുന്നവയല്ല എന്നാണ് എന്‍റെ
തോന്നല്‍.

1 അഭിപ്രായം:

  1. സിപ്പി പള്ളിപ്പുറം രചിക്കുന്ന ഭുരി ഭാഗം രചനകളും കൊള്ളില്ല .ഇത് പറയാന്‍ എല്ലാവരും മടിക്കുന്നത് കൊണ്ടാണ് പ്രശസ്തിയുടെ മറവില്‍ ഇവര്‍ എഴുതുന്ന എന്തും നമ്മള്‍ സഹിക്കേണ്ടി വരുന്നത്

    മറുപടിഇല്ലാതാക്കൂ