ഒരു സ്കൂളിലെ കുട്ടിയുടെ കൈയ്യില്‍ നിന്നുമാണ് പുളിമരം കിട്ടിയത്.പുസ്തകം വായിച്ചു വായന ക്കുറിപ്പ് എഴുതുവാന്‍ ടീച്ചര്‍ കൊടുത്തതാണ് .അഖിലിനോട് ഞാന്‍ ചോദിച്ചു നീ വായിച്ചോ ?.'മുന്നുതവണ വായിച്ചു' എന്ന് ആ നാലാം ക്ലാസ്സുകാരന്‍ പറഞ്ഞു ."വായനക്കുറിപ്പ് ഒന്ന് കാണട്ടെ "." ഞാന്‍ എഴുതിയില്ല " ഇത് എല്ലാ അധ്യാപകര്‍ക്കും അനുഭവപ്പെട്ട ഒരു സംഭവം ആവാം . അഖിലിനോട് ഞാന്‍ കുറെ നേരം സംസാരിച്ചു .പുസ്തകത്തെപ്പറ്റി അവന്‍ പറഞ്ഞ കാര്യങ്ങള്‍ ....."നല്ലപുസ്തകം. കുട്ടികളുടെ കഥയാ .നാലു കൂട്ടുകാര്‍ ഉണ്ട് .ഒരുത്തനെ മരത്തില്‍ കയറാന്‍ അറിയൂ .മല്ലിക അര്‍ജ്ജുന്‍ എന്നാ അവന്റെ പേര് .എന്‍റെ കുട്ടുകാരന്റെ പേരും അര്‍ജ്ജുന്‍ എന്നാണ് . മല്ലിക അര്‍ജ്ജുന്‍ ആദ്യം മരത്തില്‍ കയറി .പുളി കുറെ പറിക്കും .അവരെല്ലാം കൂടി വട്ടത്തില്‍ ഇരുന്നു തിന്നും . പിന്നെ അവന്‍ കുട്ടുകാരെ മരം കയറ്റം പഠിപ്പിക്കും .ശിവപ്പ എന്നവന്‍ മാത്രം മടിച്ചു നില്‍ക്കും . ബാക്കി രണ്ടുപേരും മരത്തില്‍ കയറും .അവിടുന്ന് താഴെ കണ്ട കാര്യങ്ങള്‍ പറയും .താഴെ ഒരാളുടെ കഷണ്ടി കണ്ടു എന്നവര്‍ പറയുന്നു .പിന്നെ മരത്തില്‍ നിന്ന് ഇറങ്ങി കളിയ്ക്കാന്‍ പോകുന്നു ..എനിക്ക് മരത്തില്‍ കയറാന്‍ അറിയാം സാറെ.ഞാന്‍ പേര മരത്തില്‍ കയറും. അവിടുന്ന് നോക്കിയാല്‍ താഴത്തെ വീടിന്റെ വാര്‍പ്പ് കാണാം ."വായന രസകരമാണെങ്കിലും വായനക്കുറിപ്പ് പലപ്പോഴും യാന്ത്രികമായ അനുഭവമാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് .കുട്ടിക്കാലത്ത് അത്യാവശ്യം പുസ്തകം വായിച്ചിട്ടുള്ള ഞാന്‍ ഒരിക്കല്‍ പോലും വായനക്കുറിപ്പ് എഴുതിയിട്ടില്ല .കുട്ടികളെ കൂടുതല്‍ വയിപ്പിക്കല്‍ നമ്മുടെ ലക്‌ഷ്യം . പുസ്തകത്തെ കുറിച്ചുള്ള കുറി പ്പെഴുത്തുകള്‍ വായിക്കാനുള്ള ചോദന തടസ്സ പ്പെടുത്തു ന്നതാവരുത്
ഞാന്‍ പൂര്ണുമായും യോജിക്കുന്നു.വായന കുറിപ്പ് എഴുതാന്‍ ഇഷ്ടമില്ലാത്തതുകൊണ്ട് മാത്രം സ്കൂള്‍ ലൈബ്രറിയില്‍ നിന്നും പുസ്തകം എടുക്കാത്ത കുട്ടികളെ എനിക്കറിയാം. കുട്ടിയുടെ വായനാനുഭവം പങ്കുവയ്ക്കാന്‍ വ്യത്യസ്ത രീതികള്‍ ആണ് ഞാന്‍ ചെയ്യാറുള്ളത്.
മറുപടിഇല്ലാതാക്കൂ•രചിച്ച കഥ/കവിതയും വായിച്ച കഥ/ കവിതയും തമ്മില്‍ സാമ്യ വ്യത്യാസങ്ങള്‍ പറയല്‍
•വായിച്ച കുട്ടിയുമായുള്ള അഭിമുഖം –വീഡിയോ ഡോക്യുമെന്റ് ചെയ്യല്‍
•ബുക്ക് റിവ്യൂ പ്രിന്റ് ചെയ്യല്‍ (ക്ലാസ്സ് ലൈബ്രറിയിലെ പുസ്തകങ്ങ ളുടെ)
•അമ്മ മാര്ക്ക് നല്ല പുസ്തകത്തെ പരിചയപ്പെടുത്തല്‍
പുസ്തക വായനയെ ക്ളാസ്സ്റൂം അനുഭവവുമായി ഉദ്ഗ്രഥിക്കുമ്പോള്‍ മാത്രമാണ് വായന ജൈവീകമാകുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.(പ്രത്യേകിച്ചും ലോവര്‍ പ്രൈമറി ക്ലാസ്സുകളില്‍)