2017, ജൂലൈ 29, ശനിയാഴ്‌ച

കൊക്കരക്കോ

രാമകൃഷ്ണന്‍   കുമരനെല്ലൂര്‍ രചിച്ച അമ്പതു കുട്ടിക്കവിതകളുടെ സമാഹാരമാണ്   കൊക്കരക്കോ.കുട്ടികള്‍ക്ക് അനുചിതമായ ഇതിവൃത്തവും താളവും  ഉള്‍ക്കൊള്ളുന്നതാണ്  ഇതിലെ വരികള്‍ . 


 മോഹം പോലെ തന്നെ ഓരോ കുഞ്ഞ്കവിതകളും കുട്ടിയുടെ കാഴ്ച കളോ അവന്റെ കണ്ണിലുടെ മുതിര്‍ന്നവരുടെ       
കാഴ്ചകളോ      ആണ്. കടം കഥകളുടെയും  പഴംചൊല്ലുകളുടെയും     സാമിപ്യം  ചില കവിതകളില്‍ കാണാം .തോണി,വണ്ടി,പാവക്കുട്ടി.തീ,.മൂങ്ങ,എലി  എന്നിവ അത്തരം രചനക്കുള്ള  ഉദാഹരണങ്ങളില്‍ ചിലതാണ്. താളത്തോടെ ചൊല്ലി രസിക്കാവുന്ന രചനകളും പുസ്തകം  കുട്ടികള്‍ക്ക് പ്രീയപ്പെട്ടതാക്കും  .   
പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പാഠ ഭാഗങ്ങളുമായി  ചേര്‍ത്ത് ഉപയോഗപ്പെടുത്താവുന്ന കുറെയധികം  കുഞ്ഞു കവിതകള്‍ ഈ പുസ്തകത്തിന്റെ സ്കൂള്‍ വായന ശാലയിലെ സ്ഥാനം ഉറപ്പിക്കും .                           

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ