2017, ജൂലൈ 29, ശനിയാഴ്‌ച

മഞ്ഞുകുട്ടി

ഭാവനയുടെ ലോകത്ത് ഏറെ  സമയം ചെലവഴിക്കുന്നവരാണ് നമ്മുടെ  കുഞ്ഞുങ്ങള്‍.ചിലപ്പോള്‍ സ്വപ്നമായി ഈ ഭാവനകള്‍ അവര്‍ നമ്മുടെ മുന്‍പില്‍ പറയാറുണ്ട്. ചിലര്‍ ഇതു കുറിച്ച് വെയ്ക്കാറുണ്ട് .അവയുടെ വായന നമ്മെ അതിശയിപ്പിക്കുന്ന ലോകത്തേക്ക് എത്തിക്കും .മഞ്ഞുകുട്ടി  ഡി.സി. ബുക്സ് പ്രസിദ്ദീകരിച്ച ഒരു കുട്ടിയുടെ സ്വപ്നങ്ങളാണ് .ഡോ:കെ .ശ്രീകുമാര്‍ ആണ്  ഇതിന്‍റെ    രചയിതാവ്.


ഉണ്ണിമോള്‍  എന്ന കുട്ടിയാണ്   ഇതിലെ പ്രധാന കഥാപാത്രം .അവളുടെ     അച്ഛന്‍  അവള്‍ക്ക്‌ഒരു ഡയറി  സമ്മാനമായി നല്‍കുന്നു .ഇതിന്‍റെ താളുകളില്‍ സ്വന്തം സ്വപ്‌നങ്ങള്‍ കുറിച്ച്ചിടാനാണ്അവള്‍  തുനിഞ്ഞത് .ഉണ്ണിമോളുടെ എട്ടു സ്വപ്നങ്ങളുടെ സമാഹാരമാണ്  മഞ്ഞുകുട്ടി .ഓരോ സ്വപ്നങ്ങളും വ്യത്യസ്തവും വൈവിധ്യമാര്‍ന്ന ഭാവനകള്‍ നിറഞ്ഞതുമാണ്. ഫാന്‍റസി  അംശങ്ങള്‍ ഏറിയ ഈ സ്വപ്നങ്ങള്‍ക്ക് കുട്ടിത്തം നിറഞ്ഞ ചിത്രങ്ങള്‍ അകമ്പടിയായിട്ടുണ്ട് കവര്‍ ചിത്രത്തിന്‍റെ  വിരസത ഉള്ളിലെ ഒരു ചിത്രത്തിനും ഇല്ല..     

കുഞ്ഞുങ്ങളുടെ ഭാവന പ്രോത്സാഹിപ്പിക്കുവാനും അവരുടെ മികച്ച രചനകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന അദ്ധ്യാപകര്‍ക്കും ഈ പുസ്തകം തെളിച്ചം തരും.സ്വന്തമായി രചന നടത്താന്‍ ശ്രമിക്കുന്ന  കുട്ടികള്‍ക്ക് ഇതിന്‍റെ വായന ആത്മ വിശ്വാസം പകരും .       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ