2010, നവംബർ 7, ഞായറാഴ്‌ച

40 .ഗ്രാമ ചന്ത


നമ്മുടെ പ്രൈമറി ക്ലാസ്സുകളില്‍ കുട്ടികളുടെ നിലവാരം പരിഗണിച്ചുള്ള ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്ക് കടുത്ത ക്ഷാമമാണ് .ഇത് മറികടക്കാന്‍ സംസ്ഥാന ബാലാ സാഹിത്യ ഇന്‍സ്ടിട്യുട്ടുപ്രസിദ്ധീകരിച്ച ദ്വി ഭാഷാകൃതികള്‍ ഉപയോഗപ്പെടുത്താം .പേപ്പര്‍ പ്ലാസ്റ്റെര്‍ ഒട്ടിച്ചു മലയാളം മറച്ചാല്‍ കുട്ടികള്‍ക്ക് ഇണങ്ങിയ ഒന്നാം തരം ഇംഗ്ലീഷ് പുസ്തകമാവും. പേപ്പര്‍ പ്ലാസ്റ്റെര്‍ ആയതുകൊണ്ട് ബുക്കിനു കേടു വരാതെ ആവശ്യമുള്ളപ്പോള്‍ ഇളക്കി കളയുകയുമാവാം.
. ഈ പുതിയ സാദ്ധ്യത ആദ്യമായി പ്രയോഗിച്ച ബുക്കാണ്‌ ഗ്രാമ ചന്ത.
ഗ്രാമങ്ങളിലെ കച്ചവട കേന്ദ്രങ്ങളാകുന്ന ചന്തയിലേക്ക് പോകാന്‍ കാത്തിരുന്ന മീനു എന്നപെണ്‍കുട്ടിയുടെ കഥ . അപ്പുപ്പനാണ് അവളെ കൊണ്ടുപോകാമെന്ന് ഏറ്റത്.കോണിപ്പടിയില്‍ നിന്ന് വീണ് അവളുടെ കാലൊടിയുന്നു എന്നാല്‍ മണ്പാവകള്‍,ചക്ര ഉഞ്ഞാല്‍ ,ഐസ് സ്റ്റിക്ക് ,പുലിവേഷം ,പുതിയ വസ്ത്രങ്ങള്‍ എല്ലാം അവളെ തേടി എത്തുന്നു .സ്വപ്നത്തിലാണെന്നു മാത്രം .
ഇംഗ്ലീഷ് വായനക്ക് മുന്ന് ,നാല് ക്ലാസ്സുകാര്‍ക്കുംമലയാളപുസ്തകം എന്ന നിലയില്‍ ഒന്ന്,രണ്ടു ക്ലാസ്സുകാര്‍ക്കും ഉപയോഗപ്പെടുത്താം .

1 അഭിപ്രായം: