2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

32 . മുല്ലപ്പൂ


യെന്റിരന്‍ കുട്ടികളുടെ ഇപ്പോഴത്തെ സജീവ ചര്‍ച്ചാ വിഷയമാണ്‌ .ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വായിക്കുവാന്‍ കുട്ടികള്‍ക്ക് നല്ല താല്പര്യവുമുണ്ട്‌.'റോബോര്‍ട്ട് റോബി' യെ കുഞ്ഞു വായന മുന്‍പ് പരിചയപ്പെട്ത്തിയത് ഓര്‍ക്കുമല്ലോ . ക്ലാസ്സില്‍ ഒരാള്‍ യന്ത്ര മനുഷ്യന്റെ ചിത്രങ്ങളുമായി എത്തി .നല്ല ചിത്രങ്ങള്‍ ;ക്ലാസ്സില്‍ പ്രദര്‍ശിപ്പിച്ചു.ഉച്ചയ്ക്ക് ഒരാളുടെ സംശയം.ഈ യന്ത്ര മനുഷ്യന്മാര്‍ നമ്മളെ ഇല്ലാതാക്കുമോ ?ക്ലാസ്സില്‍ ചെറിയ തര്‍ക്കം നടന്നിരുന്നു .ഞാനും അഞ്ചാം ക്ലസ്സുകാര്‍ക്കൊപ്പം കൂടി . രണ്ടു വാദവും കേട്ട് ,തക്കത്തില്‍ പങ്കെടുക്കാത്തെവരെയുംകുട്ടി.രണ്ടു ഗ്രൂപ്പ്‌ .നാളെ മുതല്‍ വിവരങ്ങള്‍ ശേഖരിക്കണം .എവിടെ നിന്നാ? പത്രം, പുസ്തകം ,...........................എന്‍റെ ഉത്തരം തൃപ്തി വരാഞ്ഞ ദിലീപ് ചോദിച്ചു " ഏത്പത്രം ? ഏത് പുസ്തകം ?" സാറ് തരുമോ ?" അപ്പോഴാണ് ഞാനും അക്കാര്യം ആലോചിച്ചത് . പുസ്തകം പരതല്‍ ആരംഭിച്ചത് .അപ്പോള്‍ കിട്ടിയ 'മുല്ലപ്പു' എന്ന പുസ്തകമാണ് ഇന്ന് കുഞ്ഞുവായനയില്‍.
ഉണ്ണിമോള്‍ എന്ന മിടുക്കി പെണ്‍ കുട്ടിയാണ് പ്രധാന കഥാപാത്രം .കൌതുകവും സംശയങ്ങളും നിറഞ്ഞതാണ്‌ അവളുടെ മനസ്സ് . ഒരു ദിവസം അവള്‍ കംപ്യുട്ടെരിന്റെ മുന്നിലെത്തി.വിസ്മയങ്ങള്‍ കാട്ടി അത് അവളെ രസിപ്പിച്ചു . കംപ്യുട്ടെരിന്റെ അതി സാമര്‍ത്ഥ്യം ഉണ്ണിമോള്‍ പരാജയപ്പെടുത്തി .
കുട്ടികള്‍ക്ക് സ്വയം വായിച്ചു ആസ്വദിക്കാന്‍ പറ്റിയ പുസ്തകം .ഡോ:കെ.ശ്രീകുമാര്‍ രചിച്ച ഈ കഥ ഡി . സി ബുക്സാണ് പ്രസിദ്ധികരിച്ചിരിക്കുന്നത് .

1 അഭിപ്രായം: