ഒന്ന്,രണ്ട് ക്ലാസ്സുകളിലേക്ക് ഈ പുസ്തകത്തെ പ്രയോജന പ്പെടുത്താം .അക്ഷരതെറ്റുകള്‍ മിക്ക ക്ലാസ്സുകളിലെയും പ്രധാന പ്രശ്നം ;ഇത് പരിഹരിക്കുവാന്‍ കുട്ടികള്‍ക്ക് മനസ്സില്‍ പതിയുന്ന തെളിവുകള്‍ ലഭിക്കണം .ഒറ്റെപ്പെട്ട വാക്കുകളെക്കാള്‍ ശക്തമായ ഭാഷ അനുഭവം ഒരുക്കുവാന്‍ കഴിയുക ചെറു വ്യവഹാര രൂപങ്ങള്‍ക്ക് ആണ് .പ്രയാസമുള്ള അക്ഷരങ്ങള്‍ ഉപയോഗപ്പെടുത്തി ഭാഷാരൂപങ്ങള്‍ നിര്‍മ്മിക്കുവാന്‍ എല്ലാ അധ്യാപകര്‍ക്കും കഴിയനെമെന്നില്ല ;സമയം ലഭിക്കണമെന്നില്ല .ആ പരിമിതി മറികടക്കാനുള്ള ഒരു മാര്‍ഗ്ഗം അവയുടെ ശേഖരണമാണ് .
ഓടി വാ തുമ്പീ
ചെറു കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം .ഇതിലെ ഇരുപതു കവിതളുടെയും ഇതി വൃത്തം കുഞ്ഞുങ്ങള്‍ക്ക് ചേര്‍ന്നതും പാഠപുസ്തകങ്ങള്‍ക്ക് അനുയോജ്യവുമാണ് .അക്ഷരങ്ങള്‍ ആവര്‍ത്തിച്ചുള്ള പല പാട്ടുകളും മേല്‍ പറഞ്ഞ കാര്യത്തിന് ഉപകരിക്കും .കുഞ്ഞിന്റെ ചുറ്റും കാണുന്ന പൂങ്കോഴി , തുമ്പി ,തത്ത ,പശു ,മഴ , അരുവി, ആന ഇവയെല്ലാം ഈ സമാഹാരത്തിലുണ്ട് .താളത്തില്‍ പാടാന്‍ ,സ്വയം വായിച്ചു മനസ്സിലാക്കാന്‍ . മുത്തൂലപുരം മോഹന്‍ ദാസ് മാഷിന്‍റെ ഈ കവിതകളെല്ലാം കൊള്ളാം .മനോഹരങ്ങളായ ബഹു വര്‍ണ ചിത്രങ്ങള്‍ പുസ്തകത്തിന്‍റെ മാറ്റുകൂട്ടുന്നു .
മാഷെ ..
മറുപടിഇല്ലാതാക്കൂനല്ല ബുക്സ് പരിചയപ്പെടുത്തുന്ന ഈ ശ്രമം കൊള്ളാം.എല്ലാ കുട്ടികളുടെ മാസികകളും ഒരേ പോലെ പുറത്തുവരുന്ന ഈ കാലത്ത് .. ബുക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ് വിവരങ്ങള്‍ ചേര്‍ക്കുന്നത് നന്നാവും .