2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

34.അമ്പിട്ടന്‍ മൃഗശാലയില്‍




.
അമ്പിട്ടന്‍ മൃഗശാലയില്‍ "എന്‍റെ കൈയില്‍ ഒരു കഥ പുസ്തകമുണ്ട്.ആര് വായിക്കും ." ഞാന്‍ വായിക്കാം "..ഇതിനിടയില്‍ അഭി എന്‍റെ കയിലിരുന്ന പുസ്തകത്തില്‍ പിടുത്തമിട്ടു ."സാറെ ...അവനു വായിക്കാന്‍ അറിയില്ല " ബാക്കിയുള്ള ഒന്നാം ക്ലാസ്സുകാര്‍ വിളിച്ചുകൂവി ." അവനൊന്നു ശ്രമിക്കട്ടെ ." പുസ്തകത്തിന്റെ ഒന്നാം പേജിലെ ചിത്രങ്ങള്‍ നോക്കി അതിലെ കാര്യങ്ങള്‍ അവന്‍ പറഞ്ഞു . ചെറിയ പ്രോത്സാഹനം ...അവന്‍ അടുത്ത പേജുകള്‍ ഇതുപോലെ ചിത്ര വായന നടത്തി. കേള്‍ക്കുന്നവരില്‍ ചിലര്‍ ആശ്ച്യര്യത്തോടെ അവനെ നോക്കി . പുസ്തകത്തിലെ ചിത്രങ്ങള്‍ എല്ലാം അവന്‍ ഉറക്കെ വായിച്ചു ."പടത്തിലെ കാര്യങ്ങള്‍ പറഞ്ഞതേ ഉള്ളു ". ചിത്രങ്ങള്‍ എല്ലാ കുട്ടികളെയുമായി കാണിച്ചു ". അഭി പറഞ്ഞത് ശരിയാണോ ? ..അത് അറിയാന്‍ നമുക്ക് ഈ പുസ്തകം വായിക്കാം .
അമ്പിട്ടന്‍ മൃഗശാലയില്‍
ബദ്ളൂ സിംഗ് മൃഗശാലയില്‍ ക്ഷുരകനായി ജോലി ചെയ്യുന്നു . മൃഗങ്ങളുടെ രോമങ്ങള്‍ മുറിച്ചു കഴിയവേ ഒരു ദിവസം കത്രിക മോഷ്ടിച്ച് കുരങ്ങന്‍ ഒരു കുസൃതി കാണിക്കുന്നു . കുരങ്ങന്‍ തന്നെ അയാളെ രക്ഷപ്പെടുത്തുന്നു ഈ കൃതി യുടെ പ്രധാന ആകര്‍ഷണ കേന്ദ്രം .;മനോഹരങ്ങളായ ചിത്രങ്ങളാണ്‌. പ്രതിഭ നാഥിന്റെ രചന .പടം വരച്ചത് ജഗദീഷ്
34

3 അഭിപ്രായങ്ങൾ:

  1. ഞാന്‍ കഴിഞ്ഞ വര്ഷം രണ്ടാം ക്ലാസ്സില്‍ ഉപയോഗിച്ച പുസ്തകമാണ് .സ്കൂള്‍ വാര്‍ഷികത്തില്‍ ഞങ്ങള്‍ ഇതു നാടക രൂപത്തില്‍ അവതരിപ്പിച്ചു. ഫോട്ടോ മെയില്‍ ചെയ്യണോ ? .നല്ലപുസ്തകങ്ങള്‍ ശ്രദ്ധയില്‍ പെടുത്തുന്നതില്‍ കുഞ്ഞുവായന വഴി കാട്ടി തന്നെ .അഭിനനദനങ്ങള്‍ .........

    മറുപടിഇല്ലാതാക്കൂ
  2. രാജേഷ്‌ അഭിനന്ദനങ്ങള്‍ ചെറിയ ക്ലാസുകളിലേക്ക് ഉപയോഗപ്പെടുത്താന്‍ കഴിയുന്ന കൊച്ചു പുസ്തകങ്ങള്‍ പരിചയപ്പെടുത്തി തരുന്ന മഹത് സംരംഭത്തിന് നന്ദി
    സ്നേഹപൂര്‍വ്വം .....അനൂപ്‌ കല്ലത്ത്

    മറുപടിഇല്ലാതാക്കൂ
  3. അനൂപ്‌ മാഷ് ..
    നല്ല വാക്കുകള്‍ പ്രചോദനം ;നിര്‍ദ്ധേശ്ങ്ങളുമായി ഒപ്പം ഉണ്ടാവണം

    മറുപടിഇല്ലാതാക്കൂ