2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

18. അക്കുടുമുയല്‍ അപ്പം ചുട്ടുഒന്ന് ,രണ്ടു ക്ലാസ്സിലെ കുഞ്ഞുങ്ങള്‍ക്ക്‌ സ്വയം വായിച്ചു രസിക്കാന്‍ പറ്റിയ പുസ്തകമാണ് ഇത് .ഒന്നാം ക്ലാസ്സില്‍ പകുതി വായിച്ചു നിര്‍ത്തിയ കഥ ; ബാക്കി ഭാഗം കുട്ടികള്‍ തനിയെ വായിച്ചു . പേടിച്ചു ഉറങ്ങുന്ന അക്കുടുമുയല്‍ സ്വപ്നത്തില്‍ എന്നും തീ തുപ്പുന്ന ഭൂതത്തെ കാണും .ഇതില്‍ നിന്നും രക്ഷപെടുവാന്‍ അമ്മ അവനു പറഞ്ഞു കൊടുക്കുന്ന സൂത്രവും അതിന്റെ വിജയവുമാണ്‌ കഥ .കൂട്ടായി ക്ലാസ്സില്‍ കവിത രചിക്കാറുള്ള കുഞ്ഞുങ്ങള്‍ക്ക്‌ രണ്ടാം കഥ ഇഷ്ടമാവും.അമ്പിളി മാമനെ നോക്കി കവിത രചിക്കുന്ന കരടിയുടെയും മുയലിന്റെയും കഥ . കുഞ്ഞുങ്ങളുടെ ഭാവനയും സര്‍ഗ്ഗാത്മകതയും ഉയര്‍ത്താന്‍ പുസ്തക വായന ഉപകരിക്കും
--

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ