2010, ഒക്‌ടോബർ 25, തിങ്കളാഴ്‌ച

31 . കുഞ്ഞിക്കുഞ്ഞി മുയല്‍



ഒരനുഭവം
രണ്ടാം ക്ലാസ്സില്‍ ഈ പുസ്തകം പരിചയപ്പെടുത്തിയ സന്തോഷം പങ്കുവെക്കാം ....
അവസാന പേജിലെ ചിത്രം കാണിച്ചു . സംഭാഷണം ഉറക്കെ വായിച്ചു . ചേട്ടന്‍ മുയല്‍ കുഞ്ഞിക്കുഞ്ഞനായിരുന്നപ്പോള്‍ എന്തൊക്കെ നടന്നിട്ടുണ്ടാവും . മറുപടിയുടെ നിലക്കാത്ത പ്രവാഹം .അവര്‍ പറഞ്ഞ കാര്യങ്ങള്‍ ബോര്‍ഡില്‍ എഴുതി ".കുഞ്ഞനെ എല്ലാരും കളിയാക്കി ,കുഞ്ഞന്‍ കരയും ,അമ്മ ഉമ്മ കൊടുക്കും" ,................. 'ഇനി കഥയില്‍ എന്താണെന്നു നോക്കാം' .'സാറ് പറയണം'. കഥയിലെ ചിത്രങ്ങള്‍ വായിക്കാന്‍ അവസരം . ഒരു ബെഞ്ചിലെ കുട്ടികള്‍ക്ക് ഒരു പുസ്തകം .എല്ലാവരും കഥ വായനയിലേക്ക് .





കുട്ടിക്കാലത്ത് ഒരു കുഞ്ഞന്‍ മുയലിനു ഉണ്ടാവുന്ന സംശയങ്ങള്‍ ;തന്‍റെ വലിപ്പ കുറവിനെ കുറിച്ചുള്ള സന്ദേഹങ്ങള്‍ .വലുതാകുമ്പോള്‍ കുഞ്ഞു മുയലിനു കുട്ടായിതീരുന്നു കുഞ്ഞുങ്ങളുടെ ഭാവനയും സര്‍ഗ്ഗാത്മകതയും ആകാശത്തോളം ഉയര്‍ത്താന്‍ പുസ്തക വായന ഉപകരിക്കും. അനുഭവങ്ങളെ സ്വന്തം ഭാഷയില്‍ വിവരിക്കാനുള്ള കഴിവ് വര്‍ധിപ്പി ക്കാന്‍ പുസ്തകം പ്രയോജനപ്പെടുത്താം. ശാസ്ത്ര സാഹിത്യ പരിഷത് പ്രസിദ്ധീകരിച്ച പുസ്തക പ്പൂമഴയിലെ പുസ്തകങ്ങളില്‍ ഒന്നാണിത് .റോബര്‍ട്ട്‌ ക്രൌസ്‌ രചിച്ച ഈ കൃതി മലയാളത്തിലാക്കിയത് കെ. കെ കൃഷ്ണകുമാര്‍ .

3 അഭിപ്രായങ്ങൾ:

  1. നന്നായിരിക്കുന്നു.
    ക്ലാസില്‍ എങ്ങനെ പുസ്തകം പരിചയപ്പെട്യ്ത്തും എന്ന് ഉദാഹരിച്ചത്.
    ഇത് പോലെ മറ്റു തന്ത്രങ്ങള് തുടര്‍ന്ന് ഉണ്ടാവുമല്ലോ
    നമ്മുടെ ഹെഡ് മാസ്ടര്മാര്‍ കുഞ്ഞുവായന പിന്തുടരണം
    ഓരോ അസംബ്ലിയിലും ഓരോ പുസ്തകം ഇങ്ങനെ പരിചയപ്പെടുത്താന്‍ അവര്‍ക്ക് കഴിയണം
    ഓരോ ക്ലാസും എന്നും തുടങ്ങുന്നതും ഇങ്ങനെ ആയെങ്കില്‍.

    മറുപടിഇല്ലാതാക്കൂ
  2. പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന ഈബ്ലോഗ്‌ എന്നെപ്പോലെയുള്ള ;അധികം പുസ്തകങ്ങള്‍ വായിക്കാത്ത അധ്യാപകര്‍ക്ക് പ്രയോജനം ആവുന്നുണ്ട്‌. പാഠം സുചിപ്പിക്കുന്നത് നന്നാവും .

    മറുപടിഇല്ലാതാക്കൂ
  3. നന്നായി. ക്ലാസ്സില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കുട്ടികള്‍ പറയാറുള്ള അഭിപ്രായങ്ങളില്‍ ചിലത് പങ്കു വച്ചാല്‍ രസമായിരിക്കും. ഇത് കുട്ടികള്‍ക്കു കൂടി വായിക്കാന്‍ പറ്റും വിധം ആക്കിയാലോ!

    കൃകു

    മറുപടിഇല്ലാതാക്കൂ